പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

Written By:

കുറച്ച് നാളുകൾക്ക് മുൻപാണ് ടൊയോട്ട പ്രീമിയം എസ്‌യുവിയായ രണ്ടാം തലമുറ ഫോർച്യൂണറിനെ വിപണിയിലെത്തിച്ചത്. ദില്ലി എക്സ്ഷോറൂം 27.52 ലക്ഷം പ്രാരംഭവിലയ്ക്കായിരുന്നു പുതിയ ഫോർച്യൂണർ നിരത്തിലേക്കിറങ്ങിയത്. നിലവിൽ ലഭിച്ചുക്കൊണ്ടിരിക്കുന്ന വർധിച്ച ഡിമാന്റുകൾ കണക്കിലെടുത്ത് കമ്പനി ഫോർച്യൂണറിന്റെ കാത്തിരുപ്പ് സമയം രണ്ടുമാസമായി വർധിപ്പിച്ചിരിക്കുകയാണ്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

പുതിയ ഫോർച്യൂണറിനുള്ള ബുക്കിംഗ് നവംബർ ഏഴിനു തന്നെ ആരംഭിച്ചിരുന്നുവെങ്കിലും ഒരു മാസം തികയും മുൻപെ തന്നെ രണ്ടുമാസത്തെ കാലതാമസം നേരിട്ടിരിക്കുകയാണ്. പുതിയ ഫോർച്യൂണറിന് ലഭിക്കുന്ന മികച്ച പ്രതികരണം തന്നെയാണിത് വ്യക്തമാക്കുന്നത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

ഫാന്റം ബ്രൗൺ, അവന്റ് ഗ്രേഡ് ബ്രോൺസ്, ആറ്റിട്യൂഡ് ബ്ലാക്ക്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, ഗ്രെ മെറ്റാലിക്, സിൽവർ മെറ്റാലിക് എന്നീ നിറഭേദങ്ങളിലാണ് രണ്ടാം തലമുറക്കാരൻ ഫോർച്യൂണർ ലഭ്യമായിരിക്കുന്നത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

മറ്റ് നിറങ്ങളെ അപേക്ഷിച്ച് പേൾ വൈറ്റിനും ഫാന്റം ബ്രൗൺ നിറങ്ങൾക്കുമാണ് മികച്ച പ്രതികരണം ലഭിച്ചുക്കൊണ്ടിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

ഫോഡ് എൻഡവർ, ഷവർലെ ക്യാപ്റ്റീവ, മിത്സുബിഷി പജേരോ സ്പോർട് എന്നിവയുമായി പോരടിക്കാൻ വേണ്ടിയാണ് പുത്തൻ ഫോർച്യൂണറിന്റെ നിരത്തിലേക്കുള്ള വരവ്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്ത പുലർത്തിക്കൊണ്ടാണ് നവീകരിച്ച ഫോർച്യൂണർ എത്തിയിട്ടുള്ളത്. ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്റ് ലക്സസിനെ അനുസ്മരിപ്പിക്കും വിധമാണ് രൂപകല്പന.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

മുൻ മോഡലുകളിൽ നിന്ന് വിഭിന്നമായി പുത്തൻ തലമുറയിൽ പെട്രോൾ വകഭേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റയിലേതിനു സമാനമായിട്ടുള്ള ഡീസൽ, പെട്രോൾ എൻജിനുകളാണ് പുതിയ ഫോർച്യൂണറിന്റെ കരുത്ത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

164 ബിഎച്ച്പി കരുത്തുള്ളതാണ് ഇതിലെ 2.7ലിറ്റർ പെട്രോൾ എൻജിൻ. 2.8ലിറ്റർ ഡീസൽ എൻജിന് 174 ബിഎച്ച്പി കരുത്താണുള്ളത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോൾ വകഭേദത്തിലുള്ളത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഡീസൽ ഫോർച്യൂണറിലുള്ളത്. കൂടാതെ ഫോർവീൽ ഡ്രൈവും ഈ വേരിയന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

പെട്രോൾ മാനുവൽ ലിറ്ററിന് 10.01 കിമി മൈലേജ് നൽകുമ്പോൾ പെട്രോൾ ഓട്ടോമാറ്റികിന് 10.26 കിമി/ലി ആണ് മൈലേജ്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

ഡീസൽ മാനുവലാകട്ടെ ലിറ്ററിന് 14.24 കിമി മൈലേജും ഓട്ടോമാറ്റിക് ലിറ്ററിന്12.90 കി.മി മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

എസ്‌‌യുവി വിഭാഗത്തിലാദ്യമായി ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഉൾപ്പെടുത്തിയിട്ടുള്ള വാഹനമാണ് പുതിയ ഫോർച്യൂണർ. വൈദ്യുതി നിയന്ത്രിത ബാഹ്യമിററുകൾ, ബട്ടൺ അമർത്തി തുറക്കാവുന്ന ഡിക്കി ഡോർ, എട്ട് വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെതർ അപ്ഹോൾസ്ട്രി, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് സെവൻ സീറ്റർ ഫോർച്യൂണറിന്റെ സവിശേഷതകൾ.

പുതിയ ടൊയോട്ട ഫോർച്യൂണറിന് വൻ ഡിമാന്റ്; 2 മാസത്തെ കാത്തിരിപ്പ് ആവശ്യം

സുരക്ഷ കണക്കിലെടുത്ത് 7 എയർബാഗുകൾ, എബിഎസ്, ഹിൽഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നീ ഫീച്ചറുകളും നൽകിയിട്ടുണ്ട്.

കൊച്ചി എക്സ്ഷോറൂം വില

കൊച്ചി എക്സ്ഷോറൂം വില

  • പെട്രോൾ മാനുവൽ: 26.32 ലക്ഷം
  • പെട്രോൾ ഓട്ടോമാറ്റിക് : 28.01ലക്ഷം
  • ഡീസൽ മാനുവൽ: 27.92ലക്ഷം
  • ഡീസൽ ഓട്ടോമാറ്റിക്: 29.54ലക്ഷം
  • ഫോർ വീൽ ഡ്രൈവ് മാനുവൽ: 30.45 ലക്ഷം
  • ഫോർ വീൽ ഡ്രൈവ് ഓട്ടോമാറ്റിക്: 31.52ലക്ഷം
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Fortuner Attracts Over Two Months Waiting In India
Story first published: Tuesday, November 22, 2016, 13:32 [IST]
Please Wait while comments are loading...

Latest Photos