ഇന്നോവ ഓട്ടോ എക്സപോയിലെ അടുത്ത അതിഥി

By Praseetha

ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷം നവംബറിൽ ലോഞ്ച് ചെയ്ത ഇന്നോവയുടെ പുതിക്കിയ മോഡൽ 2016 ദില്ലി ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനെത്തുകയാണ്. വർഷാവസാനത്തോടെ ഈ പുതു ജനറേഷൻ ഇന്നോവ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പറയപ്പെടുന്നത്.

ടൊയോട്ട ഇന്നോവ

ടോയോട്ടയുടെ ഈ പുതിയ എംപിവി ന്യു ഗ്ളോബൽ ആർക്കിടെക്ച്ചർ പ്ളാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. ഇപ്പോഴുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ചെയ്യുമ്പോൾ ഇത് വളരെ ലൈറ്റ് വെയ്റ്റാണ്. ഈ ഭാരക്കുറവ് എൻജിൻ ക്ഷമത വർദ്ധിപ്പിക്കാൻ സഹായകമാണ്.

ഇതിന്റെ എക്സ്റ്റീരിയർ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ സ്വെപ്ററ്ബാക്ക് ഹെഡ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പുകൾ, മുൻവശത്തായി പുതിയ ഗ്രില്ല്, വീൽ ആർച്ചുകൾ,റിയർ ബംപർ, ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നവീകരിച്ച ഇന്നോവയുടെ കാമ്പിനിൽ ഓട്ടോമാറ്റിക് കൺട്രോൾ, പവര്‍ വിൻഡോസ്, നാവിഗേഷൻ അടക്കമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ളൂടൂത്ത് കണക്ടിവിറ്റി, ഓക്സിൻ,യുഎസ്ബി എന്നീ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

എൻജിനെ കുറിച്ച് പറയുകയാണെങ്കിൽ രണ്ട് എൻജിൻ ഓപ്ഷനുകളാണ് പുതിയ ഇന്നോവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അത് 2.0ലിറ്റര്‍ VVT-i പെട്രോൾ എൻജിനും 2.4ലിറ്റർ GD ഡീസൽ എൻജിനുമാണ്. പെട്രോൾ എൻജിൻ 137കുതിരശക്തിയും 183എൻഎം ടോര്‍ക്കും നൽകുന്നു. ഡീസൽ എൻജിനാകട്ടെ 147കുതിരശക്തിയും അതോടൊപ്പം 342എൻഎം ടോർക്ക് മാനുവലിലും 360എൻഎം ടോർക്ക് ഓട്ടോമാറ്റികിലും ഉല്പാദിപ്പിക്കുന്നു. കൂടാതെ മാനുവലും 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

എന്നാൽ ഇന്ത്യൻ മോഡൽ ഇന്നോവയിൽ ഡീസൽ എൻജിൻ മാത്രമായിരിക്കും ഉൾപ്പെടുത്തുക. പുതിയ GD ഡീസൽ എൻജിൻ നിലവിലുള്ള 2.5ലിറ്റർ D4D 'KD' ഡീസൽ എൻജിനേക്കാളും പത്ത് ശതമാനത്തിലധികം ഇന്ധനക്ഷമത നൽകാൻ കഴിവുള്ളതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ ഇന്നോവയുടെ എൻജിനും അളവുകളും സംബന്ധിച്ചുള്ള വിവരങ്ങൾ താഴെകൊടുക്കുന്നു.

അളവുകൾ

നീളം: 4735എംഎം
വീതി :1830എംഎം
ഉയരം: 1795എംഎം
വീൽബേസ് :2750എംഎം

പെട്രോൾ എൻജിൻ
എൻജിൻ: 2.0ലിറ്റർ
പവർ :137ബിഎച്ച്പി
ടോർക്ക് :183എൻഎം
ട്രാൻസ്മിഷൻ: മാനുവൽ

ഡീസൽ എൻജിൻ
എൻജിൻ: 2.4ലിറ്റർ
പവർ :147ബിഎച്ച്പി
ടോർക്ക് :342എൻഎം(മാനുവൽ)/360എൻഎം(ഓട്ടോമാറ്റിക്)
ട്രാൻസ്മിഷൻ: മാനുവൽ/6സ്പീഡ് ഓട്ടോമാറ്റിക്

Most Read Articles

Malayalam
English summary
New Toyota Innova Set For Indian Debut At 2016 Auto Expo
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X