ഇന്ത്യൻ വീഥികളെ കീഴ്‌പ്പെടുത്താൻ നിസ്സാൻ ഗോഡ്സില്ല

By Praseetha

നിസ്സാൻ ജിടിആർ സ്പോർട്സ് കാറിന്റെ ഓട്ടോഎക്സ്പോയിലുള്ള പ്രദർശനം ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ സാന്നിധ്യത്തിൽ നടന്നു. ആഡംബര സ്പോർട്സ് കാർ വിപണിയിലെത്തുന്ന നിസ്സാൻ ജിടിആറിന്റേയും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയായ എക്സ് ട്രെയിലിന്റേയും ബ്രാൻഡ് അംബാസഡറാണ് താരം. ജോണ്‍ എബ്രഹാമിനെപ്പോലൊരു സൂപ്പർ താരത്തിന്റെ പങ്കാളിത്തത്തിൽ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം നേടിയെടുക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി.

നിസ്സാൻ

ആധുനിക സാങ്കേതികതകളും ഡിസൈനും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഈ ഫോർ സീറ്റർ കൂപെ നിസ്സാന്റെ അൾട്രാ പെർഫോമൻസ് വെഹിക്കളായിട്ടാണ് കണക്കാക്കുന്നത്. 'ഗോഡ്സില്ല' എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ജിടിആറിന് കരുത്തു പകരാൻ 542ബിഎച്ച്പി കരുത്തും 628എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 3.8ലിറ്റർ ട്വിൻ ടർബോ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 6സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ വഴിയാണ് നാല് വീലുകളിലേക്കും പവർ എത്തിക്കുന്നത്. 315km/h ആണിതിന്റെ ഏറ്റവും കൂടിയ വേഗത.

നിസ്സാൻ

ആഗുലാർ ഹെഡ്‌ലാമ്പുകൾ, വലുപ്പമേറിയ ഗ്രില്ലുകൾ എന്നിവ ഈ ആഡംബര സ്പോർട്സ് കാറിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. പിൻവശത്തെ മോടിക്കൂട്ടാൻ നാല് വൃത്താകൃതിയിലുള്ള ടെയിൽ‌ലാമ്പുകളും കൂടാതെ നാല് എക്സോസ്റ്റ് പൈപ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

മെഴ്സിഡസ് എഎംജി ജിടിഎസ്, പോഷെ 911എന്നവയുമായി കൊമ്പുകോർക്കാൻ ഈ വർഷം പകുതിയോടുകൂടിയാണ് നിസ്സാൻ ജിടി-ആർ ഇന്ത്യൻ വിപണിയിലെത്തുന്നത്.

Most Read Articles

Malayalam
English summary
Nissan's 'Godzilla' Has Come To India - GT-R Showcased At Auto Expo
Story first published: Monday, February 15, 2016, 16:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X