അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസാൻ 'നവാറ'!!

Written By:

ജാപ്പനീസ് കാർ നിർമാതാവായ നിസ്സാൻ എസ്‌യുവി നിരയിലേക്ക് എത്തിച്ചൊരു പിക്കപ്പ് ട്രക്കായിരുന്നു നവാറ. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനങ്ങൾക്കായി ജർമ്മനിയിൽ വെച്ചു നടന്ന ഐഎഎ മോട്ടോർഷോയിൽ ഈ പിക്അപ്പിന്റെ ഒരു റെസ്ക്യൂ ട്രക്കിനെ അവതരിപ്പിച്ചിരിക്കുകയാണ് നിസ്സാൻ.

നവാറ എൻഗാർഡ് എന്ന പേരിലാണ് നിസ്സാൻ ഈ സുരക്ഷാ ട്രക്ക് കോൺസെപ്റ്റിന്റെ അവതരണം നടത്തിയിരിക്കുന്നത്. അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അത്യാവശ്യം വേണ്ട നൂതന രക്ഷാസജ്ജീകരണങ്ങൾ ഒരുക്കിയാണ് നവാറ റെസ്ക്യൂ ട്രക്കിന്റെ അവതരണം.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

നവാറ പിക്അപ് ട്രക്കിന് കരുത്തേകുന്ന അതെ എൻജിൻ ഉപയോഗിച്ചാണ് ഈ സുരക്ഷാ ട്രക്ക് കോൺസ്പെറ്റിന്റെ നിർമാണവും നടത്തിയിരിക്കുന്നത്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

190ബിഎച്ച്പിയും 450എൻഎം ടോർക്കും നൽകുന്ന 2.3ലിറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇതു കൂടാതെ പോർട്ടബിൾ ബാറ്ററി പാക്കും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

രക്ഷാ പ്രവർത്തനങ്ങൾക്കാവശ്യമായിട്ടുള്ള നൂതന സന്നാഹങ്ങളൊരുക്കി ഡിസൈനിലും പരിവർത്തനങ്ങൾ വരുത്തിയാണ് പതിവ് നവാറ മോഡലുകളിൽ നിന്നും വ്യത്യസ്തമായി ഈ കൺസ്പെറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

നവാറ ട്രക്കുകളിൽ നിന്നും 50എംഎം ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചാണ് ഈ വാഹനത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

അഡ്ജസ്റ്റബിൾ സസ്പെൻഷനും 285 പ്രൊഫൈൽ ഓഫ് റോഡ് ടയറുകളും ഏത് ഭൂപ്രദേശത്തുകൂടിയുള്ള രക്ഷാപ്രവർത്തനവും സാധ്യമാക്കുന്നു.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

ആഴമേറിയ നദികൾക്കൂടിയുള്ള രക്ഷാപ്രവർത്തനത്തിനായി എയർ ഇൻടേക്ക് സ്നോർക്കെൽ കൂടി ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

നവാറ ട്രക്കുകളേക്കാൾ 136എംഎം ഉയർന്ന റൂഫ്, എമർജൻസി സ്ട്രോബ് ലൈറ്റ്, നിയോൺ ഗ്രീൻ വീൽ എന്നിവയാണ് ഈ റെസ്ക്യു ട്രക്കിന്റെ സവിശേഷതകൾ.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

പിക്അപ് ട്രക്കിനെ അനുസ്മരിപ്പിക്കും വിധം പിൻഭാഗത്ത് ലോഡ്ബേ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂടിയ രീതിയിലുള്ള ലോഡ് ബെയിൽ നിന്നും പുറത്തേക്ക് വലിക്കാവുന്ന രീതിയിൽ ട്രെയും ക്രമീകരിച്ചിട്ടുണ്ട്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

ഇതിൽ വാക്കിടോക്കി, റേഡിയോ, ഓക്സിജൻ ടാങ്ക്, ലൈഫ് ജാക്കറ്റ് തുടങ്ങീ എല്ലാ സുരക്ഷാസന്നാഹങ്ങളും ക്രമീകരിക്കത്തക്ക രീതിയിലാണ് ട്രെയുടെ നിർമാണം.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

ഈ ട്രെയ്ക്ക് അടിഭാഗത്തായാണ് 2കിലോവാട്ട് ബാറ്ററി പാക്ക് ക്രമീകരിച്ചിരിക്കുന്നത്. കട്ടിംഗ് ടൂണുകളും സർച്ച് ലൈറ്റുകളും ചൂടാക്കേണ്ടതായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിനുപയോഗിക്കാനാണ് ഈ ബാറ്ററി പാക്ക് സജ്ജമാക്കിയിരിക്കുന്നത്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

കൂടാതെ രക്ഷാപ്രവർത്തനത്തിനായി ഈ വാഹനത്തിൽ നാല് ഡിജിഐ ഫാന്റം ഡ്രോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അത്യാഹിത ഘട്ടത്തിൽ രക്ഷയ്ക്കായി നിസ്സാൻ'നവാറ'!!

ഡ്രോണിലെ ക്യാമറ വഴി ട്രക്കിൽ ഉൾപ്പെടുത്തിയിട്ടുള്ള 20.5 ഇഞ്ച് എച്ച്ഡി സ്ക്രീനിലേക്ക് ഉയരകാഴ്ചകളുടെ വളരെ വ്യക്തമായ ചിത്രങ്ങളും ലഭ്യമാക്കാം.

കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Navara EnGuard Is The Ultimate Rescue Truck
Story first published: Monday, September 26, 2016, 9:30 [IST]
Please Wait while comments are loading...

Latest Photos