നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

Written By:

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി സെഗ്മെന്റിലേക്ക് ടെറാനോയുടെ എഎംടി പതിപ്പിനെ അവതരിപ്പിച്ചു. ദില്ലി എക്സ്ഷോറൂം 13.75 ലക്ഷമെന്ന ആകർഷക വിലയ്ക്കാണ് വിപണിയിലെത്തിച്ചേർന്നിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

1.5 ലിറ്റർ കോമൺ റേൽ ഡിറക്ട് ഇൻഞ്ചെക്ഷൻ ഡീസൽ എൻജിനാണ് ടെറാനോ എഎംടിക്ക് കരുത്തേകുന്നത്.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

109ബിഎച്ച്പിയും 248എൻഎം ടോർക്കും പ്രദാനം ചെയ്യുന്ന ഈ 1.5 ലിറ്റർ എൻജിനിൽ മികച്ച ഡ്രൈവിംഗ് അനുഭൂതിക്കായി അല്ലെങ്കിൽ ഡ്രൈവിംഗ് സുഗമമാക്കാൻ 6 സ്പീഡ് അഡ്വാൻസ്ഡ് ഓട്ടോ ഡ്രൈവ് സിസ്റ്റമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

പതിവ് ടെറാനോ മോഡലുകളിൽ നിന്ന് വ്യത്യാസം തോന്നക്കരീതിയിൽ എഎംടി ബാഡ്ജ് ഉൾപ്പെടുത്തിയന്നെല്ലാതെ പറയത്തക്ക ഡിസൈൻ പരിവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

എഎംടി ട്രാൻസ്മിഷൻ ഉൾക്കൊള്ളിച്ചതിനൊപ്പം ഒരു പ്രീമിയം ലുക്ക് കൈവരുത്തുവാൻ ബീജ് നിറത്തിലുള്ള ലെതർ അപ്‌ഹോൾസ്ട്രെയും ബ്ലാക്ക്-ബീജ് നിറത്തിലുള്ള ഇന്റീരിയറുമാണ് അകത്തളത്തിലെ സവിശേഷത.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

സാന്റ്സ്റ്റോൺ ബ്രൗൺ നിറത്തിലാണ് എഎംടി പതിപ്പിനെ ഇറക്കിയിരിക്കുന്നത്. കൂടാതെ മുൻപെ ലഭ്യമായിക്കൊണ്ടിരുന്ന നിറത്തിലും എഎംടി പതിപ്പ് ലഭ്യമായിരിക്കുന്നതാണ്

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

സ്റ്റാൻഡേഡ് സേഫ്റ്റി ഫീച്ചറുകൾക്കൊപ്പം ഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നീ സജ്ജീകരണങ്ങളും ഈ പുതിയ എഎംടി കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

എആർഎഐ സാക്ഷ്യപ്പെടുത്തിയ ലിറ്ററിന് 19.61 കിലോമീറ്റർ എന്ന മൈലേജാണ് ഈ കാർ വാഗ്ദാനം ചെയ്യുക.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

റിനോയുടെ ഡസ്റ്റർ എഎംടിയുമായി താരതമ്യം ചെയ്യുമ്പോൾ നിസാൻ ടെറാനോ എഎംടിക്ക് 78,000 രൂപ അധികമാണ് എന്നുവേണം പറയാൻ. ഏതാണ്ട് ഏഴുമാസങ്ങൾക്ക് മുൻപാണ് ഡസ്റ്റർ എഎംടി വിപണിപിടിച്ചത്.

നിരത്തിൽ ശോഭിക്കാൻ ഇനി നിസാൻ ടെറാനോ എഎംടിയും..

ഈ വിലയിലുള്ള വ്യത്യാസം പുതിയ ടെറാനോ എഎംടിയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് വിശ്വസിക്കാം. എന്തുതന്നെയായാലും ടെറാനോ എഎംടിയുടെ വിപണിയിലെ പ്രകടനമൊന്നറിയാൻ അല്പം കാക്കേണ്ടതായിട്ടുണ്ട്.

കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan India Launches The Terrano AMT At An Irresistible Price
Story first published: Wednesday, November 2, 2016, 15:41 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark