എക്സ്‍ ട്രെയിൽ-ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ്‌യുവി

By Praseetha

2016 ഓട്ടോഎക്സ്പോയിലൂടെ നിസാൻ എക്സ്‍-ട്രെയിൽ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ആധുനിക സാങ്കേതികതകൾ ഉൾപ്പെടുത്തിയുള്ള ഹൈബ്രിഡ് മോഡലാണ് ഇക്കൊല്ലം ഇറക്കുന്നതെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

2.0ലിറ്റർ പെട്രോൾ എൻജിനൊപ്പം 32കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. 142 ബിഎച്ച്പി കരുത്തും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ഈ എൻജിൻ 20.6 മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്. മാത്രമല്ല ഏറ്റവുമധികം ഇന്ധനക്ഷമതയുള്ള എസ്‌യുവികളിലൊന്നാണിത്.

എക്സ്‍-ട്രെയിൽ

തുടക്കത്തിൽ പ്രവർത്തനക്ഷമമാകുന്നത് മോട്ടോറാണ്. പിന്നീട് ആക്സിലേറ്റർ കൂട്ടി വേഗമാർജ്ജിക്കുമ്പോഴാണ് എൻജിൻ പ്രവർത്തിച്ച് തുടങ്ങുന്നത്. സാധാരണഗതിയിൽ ബാറ്ററി ചാർജ് കുറവാണെങ്കിൽ എൻജിനിലായിരിക്കും പ്രവർത്തിച്ച് തുടങ്ങുക. ഇന്ത്യയിൽ ഇത്രയധികം ഉയർന്ന ഹൈബ്രിഡ് സാങ്കേതികത ഉപയോഗിച്ചിട്ടുള്ള വേറെയൊരു എസ്‌യുവിയില്ല. ലിതിയം അയേൺ ബാറ്ററികൾ ഉപയോഗിച്ചത് കൊണ്ട് ആയുസും വർധിക്കും. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ആയതിനാൽ സുഖകരമായ ഡ്രൈവിംഗ് അനുഭൂതിയാണുണ്ടാവുക.

ലോകനിലവാരമുള്ള ഫീച്ചറുകളും സുരക്ഷാസംവിധാനങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാലു വശവും വീക്ഷിക്കാൻ കഴിയുന്ന ക്യാമറ, ഓട്ടോമാറ്റിക് ടെയിൽ ഗേറ്റ്, സുഖകരമായ സീറ്റുകൾ, ടച്ച് മ്യൂസിക് സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകൾ, കൂടാതെ അഞ്ച് പേർക്ക് സുഖകരമായി ഇരുന്ന് യാത്ര ചെയ്യാനുള്ള വിശാലമായ സ്പേസ് എന്നിവ ഒരുക്കിയിട്ടുണ്ട്.

എക്സ്‍-ട്രെയിൽ

അന്തരീക്ഷ മലിനീകരണ നിർമാർജ്ജനം അനിവാര്യമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഹൈബ്രിഡ് കാറുകൾ തരംഗമായി മാറുള്ള സാധ്യതയേറെയാണ്. ഈ വർഷം പകുതിയോടുകൂടി ഇറങ്ങുന്ന എക്സ്‍- ട്രെയിലിന് 30 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹ്യുണ്ടായ് സാന്റ ഫെ, ഹോണ്ട സിആർവി എന്നിവയാണ് മുഖ്യ എതിരാളികൾ.

Most Read Articles

Malayalam
English summary
X-Trail Goes Down The Hybrid Path For India Return
Story first published: Saturday, February 13, 2016, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X