ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

Written By:

ഇന്ത്യയിൽ വന്നുംപോയുമിരിക്കുന്ന ഒരു കാർ ബ്രാന്റാണ് പൂഷോ പലവട്ടം വന്നുവെങ്കിലും ഇന്ത്യയിലൊരു സ്ഥാനമുറപ്പിക്കാൻ പൂഷോയ്ക്ക് സാധിച്ചില്ല. വീണ്ടും ഒരുവട്ടം കൂടി വരാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

1990 കളിലായിരുന്നു 309 സെഡാനുകളുമായി ആദ്യമായി പൂഷോ ഇന്ത്യയിലെത്തുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ വിപണിയിൽ നിന്നും പിൻമാറുകയായിരുന്നു. ഇതിനുശേഷം പലതവണ വന്നെങ്കിലും നിലയുറപ്പിക്കാൻ സാധിച്ചിരുന്നില്ല.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

ഈ പോക്കുവരവ് കമ്പനിക്ക് ദോഷം ചെയ്യുമെന്നതിനാൽ ഇത്തവണയെങ്കിലും നിലയുറപ്പിക്കണമെന്നുള്ള നിർബന്ധവുമായാണ് ഈ ഫ്രഞ്ച് നിർമാതാവ് ഇന്ത്യയിലെത്തുന്നത്.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

പാരീസ് മോട്ടോർഷോയിൽ പ്രദർശനത്തിനെത്തിയ പൂഷോ ഇന്ത്യയിലേക്കൊരു തിരിച്ചു വരവിനൊരുങ്ങുകയാണെന്നും അതിനായുള്ള യഥാർത്ഥ പങ്കാളിയെ കണ്ടെത്തുകയുമാണെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

ഇത്തവണ ടാറ്റ മോട്ടേഴ്സുമായി കൂട്ടുപിടിച്ചാണ് പൂഷോയുടെ വരവ്. ഇന്ത്യയിൽ പൂഷോയുടെ വാഹനങ്ങൾ നിർമിക്കാൻ ടാറ്റ പ്ലാന്റുകളും ഉപയോഗപ്പെടുത്തുമെന്നാണ് സൂചന. എന്നാലിത് എത്രത്തോളം ഫലവത്താകുമെന്നും വ്യക്തമല്ല.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

2011ൽ വീണ്ടും ഇന്ത്യയിലെത്തിയപ്പോൾ പൂഷോ മുംബൈയിലൊരു ഓഫീസ് ആരംഭിച്ചിരുന്നു കൂടാതെ ഗുജറാത്തിലും പ്ലാന്റിനായുള്ള സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാൽ ചില സാമ്പത്തിക കാരണങ്ങളാൽ ഈ പദ്ധതിയിൽ നിന്നും പിൻമാറുകയായിരുന്നു പൂഷോ.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

ഇന്ത്യൻ വിപണിയിൽ ഒരുവിധമെല്ലാ സെഗ്മെന്റിലും നല്ല ഡിമാന്റുകൾ ഏറിവരുകയാണ്. അതുകണക്കിലെടുത്തു കൊണ്ടു തന്നെയാണ് പൂഷോയുടെ ഇന്ത്യയിലേക്കുള്ള വരവും.

ഇന്ത്യയിൽ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പുമായി പ്യൂഷോ

ഇത്തവണയെങ്കിലും ഇന്ത്യൻ വിപണിയിലുള്ള സ്ഥാനമുറപ്പിക്കണമെങ്കിൽ പൂഷോയ്ക്ക് വിപണിയിലെ ഡിമാന്റും ഉപഭോക്താക്കളുടെ യഥാർത്ഥത്തിലുള്ള ആവശ്യവും മനസിലാക്കി നീങ്ങേണ്ടതായിട്ടുണ്ട്.

കൂടുതല്‍... #പൂഷോ #peugeot
English summary
Peugeot Is Keen To Enter Indian Market — Report
Story first published: Saturday, October 1, 2016, 17:01 [IST]
Please Wait while comments are loading...

Latest Photos