വന്നല്ലോ പോഷെ പനമേര!!

Written By:

ആഡംബര കാർ നിർമാതാവായ പോഷെയുടെ പുതിയ പനമേര ഡീസൽ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നു. ഗ്രാൻ ടുറിസ്മോയിൽ ഉള്ള എല്ലാ സ്റ്റാന്‍ന്റേഡ് ഫീച്ചറുകളും ഈ മോഡലിൽ ഉൾക്കെള്ളിച്ചിട്ടുണ്ട്. ഈ ഡീസൽ എഡിഷന്റെ മുംബൈ എക്സ്ഷോറൂം വില 1.04കോടി രൂപയാണ്.

എൻജിൻ, ഗിയർ ബോക്സ്

3.0ലിറ്റർ വി6 ഡീസൽ എൻജിനാണ് പോർഷെ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 250കുതിരശക്തിയും 550എൻഎം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. 7സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
പോഷെ
 

ഫീച്ചറുകൾ

ഇതിലെ പുതിയ 19 ഇഞ്ച് അലോയ് വീലുകളാണ് കൂടുതൽ ആകർഷണീയമായിട്ടുള്ളത്. പോഷെ ഡൈനാമിക് ലൈറ്റ് സിസ്റ്റത്തോടൊപ്പം ബൈ-സെനോൺ ഹെഡ് ലൈറ്റുകളും ഉപയോഗിച്ചിരിക്കുന്നു.ആക്ടീവ് സസ്പെൻഷൻ മാനേജ്മെന്റ്, പാർക്ക് അസിസ്റ്റ് എന്നീ പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.സീറ്റുകളിലും ഡാഷ്ബോർഡിലും ബ്ളാക് ആന്റ് ബീജ് ലെതർ ആണ് ഉപയോഗിച്ചിരിക്കുന്നത്.

പോഷെ കമ്മ്യൂണിക്കേഷൻ മാനേജ്മെന്റിനൊപ്പം 7 ഇഞ്ച് ടച്ച് സ്ക്രീനും പനമേര ഡീസൽ എഡിഷനിൽ ഉപയോഗിച്ചിട്ടുണ്ട്. 585 വാട്സ് ഔട്ട്പുട്ട് ഉള്ള 14 ബോസ് സ്പീക്കറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

കൂടുതല്‍... #പോഷെ #porsche
English summary
Porsche Panamera Diesel Edition Launched In India For Rs. 1.04 Crore
Story first published: Thursday, January 21, 2016, 18:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X