വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

By Praseetha

മാരുതി അതീവജാഗ്രത പുലർത്തേണ്ട സമയമായിരിക്കുന്നു എന്നാണ് ക്വിഡിന്റെ വില്പനയിലൂടെ റിനോ കൈവരിച്ച നേട്ടം നമ്മോടു പറയുന്നത്. പുറത്തിറങ്ങിയ ഉടനെ തന്നെ മികച്ച വില്പന കാഴ്ചവെച്ച ക്വിഡ് എ സെഗ്മെന്റിൽ മാരുതയുടെ ഓൾട്ടോയ്ക്കൊപ്പം അതിശക്തമായി നിലകൊള്ളുന്ന വാഹനമാണ്.

മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ

കണക്കുകൾ സൂചിപ്പിക്കുന്നത് യുവാക്കൾ ഈ കാറിനെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു‍വെന്നാണ് ഇവരിൽ വലിയൊരു പങ്കും സ്ത്രീകളാണെന്നതാണ് വളരെ ശ്രദ്ധേയം. 2016 ജൂൺ മാസം വില്പനയിൽ 173ശതമാനം വർധനവ് വരുത്തി ക്വിഡിന്റെ വില്പനയിൽ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റിനോ.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

2015 ജൂണിൽ 4,340 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിൽക്കാൻ സാധിച്ചതെങ്കിൽ ഈ വർഷത്തോടു കൂടി ഒറ്റയടിക്ക് 11,837 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

വില്പനയിലുണ്ടായിട്ടുള്ള ഈ വർദ്ധനവ് അതിശക്തമായ ജനകീയാടിത്തറയുള്ള മാരുതി ഓൾട്ടോയ്ക്ക് വലിയൊരു വെല്ലുവിളിത്തന്നെയാണ് നൽകിയിരിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

റിനോ ക്വിഡിന് പ്രചാരമേറി വരികയാണെന്നാണ് ഈ വർധനവിൽ നിന്നും മനസിലാക്കേണ്ടത്. നിലവിൽ റിനോയ്ക്ക് 210 ഡീലർഷിപ്പുകളാണ് ഇന്ത്യയിലുള്ളത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

2016 അവസാനിക്കുമ്പോഴേക്കും ഡീലർഷിപ്പുകളുടെ എണ്ണം 210ൽ നിന്നും 270 ആക്കി ഉയർത്താനാണ് കമ്പനി ശ്രമിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

2015 ജനുവരി-ജൂൺ മാസങ്ങളിൽ മൊത്തത്തിൽ 23,346യൂണിറ്റുകളാണ് റിനോ വിറ്റഴിച്ചതെങ്കിൽ ഈ വർഷം അതെ മാസങ്ങളിൽ വില്പനയിൽ 165 ശതമാനം വർധനവോടെ 61,895 യൂണിറ്റുകളാണ് വിറ്റവിച്ചിരിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

വില്പനയിൽ ലഭിച്ച വർധനവിനുള്ള എല്ലാ ക്രെഡിറ്റും ക്വിഡിനുള്ളതാണെന്നാണ് റിനോ അവകാശപ്പെടുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

റിനോ ക്വിഡിന്റെ രൂപകൽപന രാജ്യത്തെ ഉപഭോക്താക്കളെ വലിയ തോതിൽ ആകർഷിച്ചിരിക്കുന്നു. എസ്‌യുവികളിൽ മാത്രം കണ്ടുവരാറുള്ള ഡിസൈൻ ശൈലിയാണ് ക്വിഡ് ഹാച്ച്ബാക്കിൽ റിനോ എൻജിനീയർമാർ പ്രയോഗിച്ചിരിക്കുന്നത്. സെഗ്മെന്റിൽ ഇത്തരമൊരു മാസ്സീവ് ലുക്കുള്ള വാഹനം വേറെയില്ല.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

റിനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു പുതിയ മോഡ്യൂലാർ പ്ലാറ്റ്ഫോമാണ് റിനോ ക്വിഡിന്റെ നിലപാടുതറ. പ്ലാറ്റ്ഫോം നിർമിതിയിലെ ഏറ്റവും ആധുനികമായ സാങ്കേതികതകൾ പ്രയോഗിക്കപ്പെട്ടിട്ടുണ്ട് ഇതിൽ.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

നിലവിൽ ഈ സെഗ്മെന്റിൽ മറ്റൊരു കാറിലുമില്ല മോഡ്യൂലാർ പ്ലാറ്റ്ഫോം എന്നുമറിയുക. സിഎംഎഫ്-എ എന്നാണ് ഈ പ്ലാറ്റ്ഫോം അറിയപ്പെടുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

മികച്ച വിസിബിലിറ്റി പ്രദാനം ചെയ്യുന്ന ഡ്രൈവിങ് പൊസിഷനാണ് റിനോ ക്വിഡ് ഹാച്ച്ബാക്കിനുള്ളത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

നാല് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് ഒരുവിധം ഇന്ത്യൻ ശരീരങ്ങളെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നതാണ്. നിറയെ സ്റ്റോറെജ് സ്പേസുകൾ നൽകിയിട്ടുണ്ട് വാഹനത്തിനകത്ത്. മൂന്നും കംപാർട്ടുമെന്റുള്ള ഗ്ലോവ് ബോക്സ്, ബോട്ടിൽ ഹോൾഡർ ചേർത്ത സെന്റർ കൺസോൾ തുടങ്ങിയവ ഇതിലുൾപെടുന്നു.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

ഫോൺ ചാർജ് ചെയ്യാനുള്ള പവർ സോക്കറ്റ് വാഹനത്തിൽ നൽകിയിട്ടുണ്ട്. ഫ്രണ്ട് കാബിനിൽ നല്ല ലെഗ്റൂം ലഭ്യമാക്കിയിട്ടുണ്ട്. പിന്നിൽ മൂന്നു മുതിർന്നവർക്ക് സുഖമായി യാത്ര ചെയ്യാവുന്ന സ്പേസ് നൽകിയിട്ടുണ്ട്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

സെഗ്മെന്റിൽ ഇതാദ്യമായി ഒരു കാർ ഒരു 7 ഇഞ്ച് ഡിസ്പ്ലേയുമായി വന്നെത്തിയിരിക്കുന്നു. റിനോയുടെ മീഡിയനാവ് സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഡസ്റ്റർ എസ്‌യുവിൽ കണ്ട അതേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണിത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

800സിസി ശേഷിയുള്ള ഒരു 3 സിലിണ്ടർ എൻ‌ജിനാണ് വാഹനത്തിലുള്ളത്. അലൂമിനിയത്തിൽ നിർമിച്ച ഈ 12 വാൽവ് പെട്രോൾ എൻജിനോടൊപ്പം ഒരു 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് ചേർത്തിരിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

ഈ കാറിന്റെ 3 സിലിണ്ടർ എൻജിൻ 57 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 74 എൻഎം ആണ് ടോർക്ക്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

ഭാരക്കുറവ് ക്വിഡ് മോഡലിന്റെ ഡ്രൈവബിലിറ്റി വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. കുറഞ്ഞ വേഗതയിൽ മികച്ച പ്രതികരണക്ഷമത പ്രകടിപ്പിക്കുന്നുണ്ട് എൻജിൻ. 13 ഇഞ്ച് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

വില്പനയിൽ ചരിത്രം കുറിച്ച് ക്വിഡ്; ഓൾട്ടോയുടെ കഥ കഴിയുമോ?

മൈലേജ് ലിറ്ററിന് 25.17 കിലോമീറ്ററാണ് റിനോ അവകാശപ്പെടുന്നത്. നിരത്തിൽ 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം മൈലേജ് പ്രദാനം ചെയ്യുന്ന പെട്രോൾ മോഡലാണിത് എന്നുമറിയുക.

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Renault Achieve 173 Percent Growth Owing To Kwid Popularity
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X