റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

Written By:

യൂറോപ്പിൽ വിറ്റഴിക്കുന്ന ചെറിയ ക്യാപ്ച്ചറിന്റെ അതെ രൂപത്തിലുള്ള പുതിയ ക്യാപ്ച്ചർ ക്രോസോവറിന്റെ ടീസർ ഇമേജ് പുറത്തിറക്കിയിരിക്കുകയാണ് റിനോ. ഈ 4x4 ക്രോസോവറിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് വേണം മനസിലാക്കാൻ. റിനോ ഈ പുതിയ മോഡലിന്റെ പരീക്ഷണ ഓട്ടങ്ങൾ തുടങ്ങിക്കഴി‍ഞ്ഞു എന്നാണ് ഈ ചാര പടങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.

100കിലോമീറ്റർ മൈലേജോ അവിശ്വസനീയം

ഇന്ത്യയിലേക്ക് എത്തുമ്പോൾ ക്യാപ്ച്ചർ എന്ന പേരിലായിരിക്കില്ല അറിയപ്പെടുന്നത്. തൽക്കാലം എച്ച്എച്ച്എ എന്ന കോഡ് നാമത്തിലാണ് ടെസ്റ്റിംഗ് പുരോഗമിക്കുന്നത്. യൂറോപ്പ്യൻ റിനോ ക്യാപ്ച്ചറിന് 4.12 നീളമാണെങ്കിൽ പുതിയ ക്യാപ്ച്ചറിന് 4.4മീറ്റർ നീളമാണ് കണക്കാക്കിയിട്ടുള്ളത്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

ഡസ്റ്റർ എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ് ഈ പുതിയ ക്രോസോവർ. ഇതിൽ അഞ്ചോ ഏഴോ സിറ്റിംഗ് ഓപ്ഷനുകളാണ് നൽകിയിട്ടുള്ളത്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

ഇന്ത്യയിലെ ഡസ്റ്ററിന്റെ മുകളിലായിട്ടാണിത് സ്ഥാനം പിടിച്ചിരിക്കുന്നത്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

ഡ‍സ്റ്ററിന്റെ കരുത്തുറ്റ 1.5ലിറ്റർ ഡീസൽ എൻജിനായിരിക്കും പുതിയ ക്രോസോവറിന് കരുത്തേകുന്നത്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

5സ്പീഡ് മാനുവലും പുതിയ ഈസി-ആർ എഎംടി ഗിയർബോക്സുമാണ് ഉൾപ്പെടുത്തുന്നത്. 6 സ്പീഡ് മാനുവൽ കൂടി ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

ഓൾ വീൽ ഡ്രൈവ് വേർഷൻ കൂടി ലഭ്യമാകാനുള്ള സാധ്യതയുണ്ട്.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

ഇന്ത്യയിൽ എത്തുന്നതിന് മുൻപ് ഈ പുതിയ ക്രോസോവർ ബ്രസീലിൽ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയിലാണ് കമ്പനി.

റിനോയുടെ ക്യാപ്ച്ചർ ക്രോസോവർ ഇന്ത്യയിലേക്ക്

പതിവ് ഗിയർബോക്സുകൾക്ക് വിടപറഞ്ഞ് ക്വിഡ്

ക്വിഡ് vs ഓൾട്ടോ കെ10- ഒരു എഎംടി പോരാട്ടം

കൂടുതല്‍... #റിനോ #renault
English summary
Renault To Bring Kaptur Based Crossover To India
Story first published: Saturday, March 19, 2016, 17:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark