ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

Written By:

2015 സെപ്തംബറിൽ വിപണിയിലെത്തിയ റിനോയുടെ ചെറുകാർ ക്വിഡ് വില്പനയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. ഓരോ മാസവും പത്തായിരത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് എൻട്രിലെവൽ സെഗ്മെന്റിനെ ഇളക്കി മറിച്ചിരിക്കുകയാണ് ക്വിഡ്. ഒന്നു-രണ്ട് മാസത്തെ കണക്കെടുത്തു നോക്കുകയാണെങ്കിൽ ഈ വർഷം ആഗസ്തിൽ 10,719 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

കഴിഞ്ഞ വർഷം സെപ്തംബറിൽ 1,781യൂണിറ്റുകളാണ് വിറ്റഴിച്ചതെങ്കിൽ വില്പനയിൽ 590 ശതമാനം വർധനവോടെ 12,300യൂണിറ്റുകളാണ് കഴിഞ്ഞമാസം റിനോ വിറ്റഴിച്ചിരിക്കുന്നത്. ഇതുവരെയായി 1.65ലക്ഷം ബുക്കിംഗുകളും നടത്തിക്കഴിഞ്ഞു ക്വിഡിനായി.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

ഈ വർഷം ആദ്യത്തെ ആറുമാസത്തെ കണക്കുപ്രകാരം ക്വിഡിന്റെ 65,000 യൂണിറ്റുകളാണ് മൊത്തത്തിൽ വിറ്റഴിച്ചിരിക്കുന്നത്. അത് ഈ വർഷം അവസാനത്തോടെ ഒരു ലക്ഷം കടക്കുമെന്നതിൽ ഒരു സംശയവുമില്ല.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

രണ്ട് എൻജിൻ ഓപ്ഷനുകളായിട്ടാണ് ക്വിഡ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 53ബിഎച്ച്പിയും 72എൻഎം ടോർക്കുമുള്ള 799സിസി ത്രീ സിലിണ്ടർ എൻജിനുമായിട്ടായിരുന്നു ക്വിഡ് ആദ്യം വിപണിപിടിച്ചത്.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

അടുത്തിടെയായിട്ടാണ് ക്വിഡിന്റെ കരുത്തുറ്റ ഒരു ലിറ്റർ എൻജിനെ റിനോ അവതരിപ്പിച്ചത്. 67ബിഎച്ച്പിയും 91എൻഎം ടോർക്കും നൽകുന്നതാണ് ഈ 999സിസി ത്രീ സിലിണ്ടർ എൻജിൻ.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

ലിറ്ററിന് 25.17 കിലോമീറ്റർ എന്ന മൈലേജാണ് ക്വിഡിന്റെ 799 സിസി എൻജിൻ വാഗ്ദാനം ചെയ്യുന്നത്. ഒരു ലിറ്റർ എൻജിനാകട്ടെ മികച്ച 23.01km/l മൈലേജാണ് നൽകുന്നത്.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

എൻട്രി ലെവൽ സെഗ്മെന്റിലുള്ള കാറുകൾക്ക് ഇല്ലാത്തതരം ചില സവിശേഷതകളാണ് ക്വിഡിൽ ഉണ്ടെന്നുള്ളതും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

7 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൺ ടച്ച് ലെയിൻ ചെയിഞ്ച് ഇന്റിക്കേറ്റർ, പ്രോ-സെൻസ് സീറ്റ് ബെൽറ്റ് പ്രിടെൻഷണർ എന്നിവയാണ് ക്വിഡിൽ ലഭിക്കാവുന്ന മികച്ചത്തരം ഫീച്ചറുകൾ.

ക്വിഡ് സിംപിളാണ് എന്നാൽ വില്പനയിൽ പവർഫുളും!!!

0.8ലിറ്റർ ക്വിഡ് 2.64 ലക്ഷം പ്രാരംഭവിലയ്ക്കും 1.0ലിറ്റർ വേരിയന്റ് 3.82ലക്ഷം രൂപയ്ക്കുമാണ് വിപണിയിൽ ലഭ്യമാകുന്നത്.

  
കൂടുതല്‍... #റിനോ #renault
English summary
Renault Kwid retains over 10,000 unit sales in September
Story first published: Saturday, October 8, 2016, 11:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark