25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

Written By:

റിനോ ഇന്ത്യ 'വേൾഡ് എഡിഷൻ' എന്ന പേരിൽ പുതുമകൾ ഉൾപ്പെടുത്തിയ മൾട്ടിയൂട്ടിറ്റിലിറ്റി വാഹനം ലോഡ്ജിയെ വിപണിയിലെത്തിച്ചു. ഇരുപത്തിയഞ്ച് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തി വളരെ ആകർഷക വിലയിലാണ് റിനോ ലോഡ്ജി അവതരിച്ചിരിക്കുന്നത്.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

കൂടുതൽപേരെ ആകർഷിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വത്തിലാണ് റിനോ ഈ സ്പെഷ്യൽ എഡിഷന് രൂപംനൽകിയിരിക്കുന്നത്. കാരണം പ്രതീക്ഷയ്ക്കൊത്തൊരു പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയൊരു മോഡലാണ് ലോഡ്ജി. ഇരുപത്തിയഞ്ച് പുത്തൻ ഫീച്ചറുകൾ അടങ്ങിയ പുത്തൻ ലോഡ്ജി റിനോയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കില്ലെന്ന് കരുതാം.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

85 പിഎസ് കരുത്തുള്ളതും 110പിഎസ് കരുത്തുള്ളതുമായ 1.5ലിറ്റർ ഡീസൽ എൻജിനാണ് ലോഡ്ജി വേൾഡ് എഡിഷന് കരുത്തേകുന്നത്.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

85 പിഎസ് കരുത്തുള്ള ലോഡ്ജിക്ക് 9.74ലക്ഷം രൂപയും 110 പിഎസ് കരുത്തുള്ള ലോഡ്ജിക്ക് 10.40ലക്ഷം രൂപയാണ് വില (ദില്ലി എക്സ്ഷോറൂം) നിശ്ചയിച്ചിട്ടുള്ളത്.

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

റിനോ ലോഡ്ജിയുടെ വേൾഡ് എഡിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള 25 ഫീച്ചറുകൾ താഴെ കൊടുക്കുന്നു

 • രത്നം ഘടിപ്പിച്ചതുപോലുള്ള ഫ്രണ്ട് ഗ്രില്ല്
 • ബോഡി കളർ ബംബർ
 • ക്രോം ഉൾപ്പെടുത്തിയ ഫോഗ് ലാമ്പ്
 • മുന്നിലേയും പിന്നിലേയും വീൽ ക്ലാഡിംഗ്
 • ഇരുവശങ്ങളിലുള്ള വീൽ ക്ലാഡിംഗ്
25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി
 • ഇരുവശങ്ങളിലേയും സ്കിഡ് പ്ലേറ്റുകൾ
 • ക്രോം ഫിനിഷുള്ള ഡ്യുവൽ ടോൺ റൂഫ് റെയിൽ
 • ക്രോം ഉൾപ്പെടുത്തിയ സൈഡ് ക്ലാഡിംഗ്
 • ബ്ലാക്ക് നിറത്തിലുള്ള സൈഡ് സിൽ
 • അലോയ് വീലുകൾ
25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

സൈഡിലും പിന്നിലുമുള്ള വേൾഡ് എഡിഷൻ ബാഡ്ജ്

ബോഡി കളറിലുള്ള റിയർ സ്പോയിലർ

ബ്ലാക്ക് മാറ്റ് ഫിനിഷുള്ള ബി,സി പില്ലറുകൾ

ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിറർ

ക്രോം ഫിനിഷുള്ള ഡാഷ്ബോർഡ്

25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി
 • എയർവെന്റുകളിൽ നൽകിയിട്ടുള്ള ഓറഞ്ച് ഫിനിഷിംഗ്
 • ഓറഞ്ച് നിറത്തിലുള്ള അരികുകളോട് കൂടിയ ലെതർ സീറ്റുകൾ
 • ഗ്ലോസി ബ്ലാക്കിലുള്ള സ്റ്റിയറിംഗ് വീൽ
 • ഓറഞ്ച് ഫിനിഷിംഗിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
 • ക്രോം ഉൾപ്പെടുത്തിയ ഡോർ ഹാന്റിൽ
25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി
 • ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം
 • രണ്ടും മൂന്നും നിരയിലെ യാത്രക്കാർക്കുള്ള ഏസി വെന്റുകൾ
 • റിനോ സിൽ പ്ലേറ്റുകൾ
 • ക്രോം പാർക്കിംഗ് ബ്രേക്ക് ലെവർ ബട്ടൺ
25 കിടിലൻ ഫീച്ചറുകളുമായി റിനോ ലോഡ്ജി വേൾഡ് എഡിഷനെത്തി

ഫെയരി റെഡ്, റോയൽ ഓർക്കിഡ്, പേൾ വൈറ്റ്, മൂൺ ലൈറ്റ് സിൽവർ എന്നീ നിറങ്ങളിലാണ് ലോഡിജിയുടെ വേൾഡ് എഡിഷൻ ലഭ്യമായിട്ടുള്ളത്.

കൂടുതൽ വായിക്കൂ

മഹീന്ദ്രയുടെ രണ്ട് പുത്തൻ ഇലക്ട്രിക് കാറുകൾ ഉടൻ നിരത്തിൽ

കൂടുതൽ വായിക്കൂ

7 സീറ്റർ ഡസ്റ്ററുമായി റിനോ

കൂടുതല്‍... #റിനോ #renault
English summary
Renault Launches Lodgy World Edition With 25 New Feature At Rs. 9.74 Lakh
Story first published: Monday, July 25, 2016, 17:14 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark