100കിലോമീറ്റർ മൈലേജോ? അവിശ്വസനീയം!

Written By:

റിനോയുടെ പുതിയ ഹൈബ്രിഡ് വാഹനമായ ഇയോലാമ്പ് (Eolab) കൺസ്പെറ്റ് ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. ഈ വാഹനത്തിന്റെ പുറംമോടിയേക്കാൾ കൂടുതൽ ആകർഷണീയമായത് ഇതിന്റെ മൈലാജാണ്. ലിറ്ററിന് 100 കിലോമീറ്റർ മൈലേജുള്ള വാഹനം എന്ന ടൈറ്റിലോട് കൂടിയാണ് റിനോ ഈ ഹൈബ്രിഡിനെ അവതരിപ്പിച്ചത്.

വാഹനം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകിച്ച് ഇന്ത്യക്കാർ മൈലേജിനാണ് മുൻതൂക്കം നൽകാറുള്ളത്. 'എത്ര മൈലേജ് കിട്ടും' എന്നായിരിക്കും ആദ്യം ചോദിക്കുക. ഇയോലാമ്പിന്റെ വരവോട് കൂടി ആ ചോദ്യങ്ങൾക്കിനി പ്രസക്തിയില്ല. കുറഞ്ഞ ചിലവിൽ വണ്ടിയോടിക്കാമെന്നുള്ളത് സാധ്യമായിരിക്കുകയാണിപ്പോൾ. മൈലേജിന്റെ കാര്യത്തിൽ മാത്രമല്ല സ്റ്റൈലിലും ഇവൻ വേറിട്ട് നിന്നു.

To Follow DriveSpark On Facebook, Click The Like Button
റിനോ

 ഡിസൈൻ

സ്റ്റീൽ, അലൂമിനിയം മിശ്രിതത്താൽ നിർമിക്കപ്പെടിടുള്ള ഈ വാഹനത്തിന് വെറും 995കിലോഗ്രാം ഭാരമാത്രമാണുള്ളത്. ഈ ഭാരക്കുറവും എയറോഡൈനാമിക് ഡിസൈനും ഉദ്ദേശിച്ച മൈലേജ് നൽകുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. കൂടാതെ റൂഫ് മെഗ്നീഷ്യം കൊണ്ടും ഫ്ലോർ കാർബൺ ഫൈബർ ഉപയോഗിച്ചുമാണ് നിർമ്മിച്ചിരിക്കുന്നത്.

എൻജിൻ

75 ബിഎച്ച്പി ശേഷിയുള്ള1ലിറ്റർ ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് ഇയോമ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 53ബിഎച്ച്പി കരുത്തുള്ള ഒരു ഇലക്ട്രിക് മോട്ടോറും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

റിനോ
  

ഈ ഹൈബ്രിഡ് ഹാച്ച്ബാക്കിന് നിലവിൽ ടോയോട്ട പ്രയസ് ഒഴിച്ച് മറ്റോരു എതിരാളികൾ ഇല്ലെന്നു തന്നെ പറയാം. 2022ലായിരിക്കും ഇതിന്റെ നിർമാണം ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി.

  
കൂടുതല്‍... #റിനോ #renault #2016 indian auto expo
English summary
100km/l - That's The Mileage Claim Of Renault's Bonkers Eolab Concept
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X