ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

Written By:

റോയിസ് റോൾസ് വിഷൻ നെക്സ്റ്റ് 100 എന്ന പുതിയ ഡ്രൈവറില്ലാ സൂപ്പർ കാറിനെ അവതരിപ്പിച്ചതോടുകൂടി ഓട്ടോണമസ് വാഹനലോകത്തിലും ആഡംബരത കൈവന്നു. വെറും ആഡംബരത എന്ന വിശേഷണത്തിൽ മാത്രം ഒതുങ്ങുന്ന രൂപഘടനയല്ല കാറിനുള്ളത്. റോയിസ് റോൾസിന്റേത് എന്ന് അവകാശപ്പെടാവുന്ന പല ഘടകങ്ങളും ഈ കൺസ്പെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

റോൾസ് റോയിസ് -ഹൃത്വിക്കിന്റെ പിറന്നാൾ ഗിഫ്റ്റ്

ആഡംബരതയ്ക്ക് പ്രാധാന്യം നൽകുന്ന ഭാവി തലമുറയേയാണ് ഈ കൺസ്പെറ്റ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ലണ്ടനിലെ റൗണ്ട് ഹൗസിലാണ് കാറിന്റെ അവതരണം നടത്തിയത്.

To Follow DriveSpark On Facebook, Click The Like Button
ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ആദ്യമായിട്ടാണ് റോൾസ് റോയിസ് ആഡംബരത നിറഞ്ഞ ഒരു ഓട്ടോണമസ് കാറിന് രൂപം നൽകുന്നത്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ആറു മീറ്റർ നീളവും, കനോപി റൂഫും, മൂടപ്പെട്ട വീലുകളും, വടിവൊത്ത ആകാരവുമാണ് ഈ കൺസ്പെറ്റിനെ ആകർഷകമാക്കുന്ന ഘടകങ്ങൾ.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

കാറിനകത്ത് കയറാനായി ഡോർ തുറക്കേണ്ട ആവശ്യമില്ല. സെൻസർ ചെയ്ത് തിരിച്ചറിഞ്ഞ് കാറിനകത്ത് കടക്കാനായി ഡോറും മേൽക്കൂരയും തുറന്നു തരുന്നതായിരിക്കും ഈ വാഹനം.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ക്ലാസിക് പാന്തിയോണ്‍ ഗ്രില്ലാണ് കാറിന്റെ മുൻവശത്തെ പ്രധാനാകർഷണം. അല്പം ചെറുതാണെങ്കിലും ഗാംഭീര്യത്തിന് ഇത് ഒട്ടും കുറവൊന്നും വരുത്തുന്നില്ല.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

എൻജിൻ ഘടിപ്പിക്കാനായി വളരെ പരിമിതമായ സ്ഥലമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ലഗേജ് സ്പേസും കാറിൽ യഥേഷ്ടമുണ്ട്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

മുൻവശത്ത് നിന്ന് തുടങ്ങി പിന്നിലേക്കുന്ന നീളുന്ന തരത്തിലാണ് ക്യാബിൻ മേൽക്കൂര രൂപപ്പെടുത്തിയിരിക്കുന്നത്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

കാറിന്റെ 28 ഇഞ്ച് വീലുകൾ പ്രത്യേകം രൂപപ്പെടുത്തിയ ചട്ടകൂടിനകത്ത് ഘടിപ്പിച്ച രീതിയിലാണുള്ളത്. കാറിന് ഒരു സ്പോർടി ലുക്ക് നൽകുന്ന ഘടകങ്ങളാണിതൊക്കെ.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

തടിയിൽ തീർത്ത ഭിത്തിയും പട്ടും തുകലും ചേർന്ന സോഫയും ചുവന്ന നിറത്തിലുള്ള പരവതാനിയും എൽഇഡി സ്ര്കീനുമാണ് കാറിന്റെ അകത്തളത്തിലെ സവിശേഷതകൾ.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ഇലീനർ എന്ന വോയിസ് അസിസ്റ്റന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. കാറിനെ നിയന്ത്രിക്കുന്നതിനൊപ്പം മീറ്റിംഗിനും മറ്റു പരിപാടികള്‍ക്കും സഞ്ചരിക്കുന്ന വ്യക്തി എങ്ങനെ തയ്യാറാവണമെന്നുമുള്ള വിവരങ്ങളും ഈ സംവിധാനം നൽകുന്നതാണ്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

സിനിമ കാണാനും പാട്ടുകേള്‍ക്കാനുമെല്ലാം ഇലീനര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. സ്വയം ഓടുന്ന കാർ ആയതിനാൽ ഡ്രൈവർ സീറ്റോ, സ്റ്റിയറിംഗ് വീലോ, പെഡലുകളോ ഒന്നും തന്നെയില്ല ഈ കാറിൽ.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

ഡാഷ് ബോർഡിലെ എൽഇ‍ഡി ഡിസ്പ്ലെ വഴിയാണ് വാഹനം നിയന്ത്രിക്കുന്നതിന്. ഇതിന് വോയിസ് അസിസ്റ്റന്റായ ഇലീനർ സഹായകമാകും.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

രണ്ട് പേർക്കിരിക്കാവുന്ന തരത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ ഡോറാണ് കാറിന് ഉള്ളത്.

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

റൂഫ് മുഴുവനായും ഉയർത്താമെന്നതിനാൽ കാറിലേക്ക് നടന്ന് കയറാം. മുൻവശത്തെ വീലിന് പിന്നിലായി ലഗേജുകൾ വയ്ക്കാനുള്ള സ്ഥലവും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയേ സന്താനം അടങ്ങൂ

കൂടുതൽ വായിക്കൂ

സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്

 
English summary
Rolls-Royce unveils its driverless car of the future
Story first published: Monday, June 20, 2016, 14:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark