ബിഎംഡബ്ല്യു 7 സീരീസ് സച്ചിൻ അനാവരണം ചെയ്തു

Written By:

ബിഎംഡബ്ല്യുവിന്റെ 7 സീരീസ് ലക്ഷ്വറി സെഡാൻ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബ്രാന്റ് അംബാസിടറുമായ സച്ചിൻ ടെണ്ടുൽക്കർ ആണ് ഈ വാഹനം അനാവരണം ചെയ്തത്.

1.1കോടിയാണിതിന്റെ ദില്ലി എക്സ്ഷോറൂം വില. കൂടുതൽ വായിക്കാനായി താളുകളിലേക്ക് നീങ്ങൂ.

To Follow DriveSpark On Facebook, Click The Like Button
വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

  • ബിഎംഡബ്ല്യു 730എൽഡി ഡിസൈൻ പ്യൂവർ എക്സെലൻസ് -1,11,00,000രൂപ
  • ബിഎംഡബ്ല്യു 730എൽഡി എം സ്പോർട്- 1,19,00,000രൂപ
  • ബിഎംഡബ്ല്യു 730എൽഡി ഡിസൈൻ പ്യൂവർ എക്സെലൻസ്(സിബിയു)- 1,40,00,000രൂപ
വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

വേരിയന്റുകളും ദില്ലി എക്സ്ഷോറൂം വിലയും

  • ബിഎംഡബ്ല്യു 750എൽഐ ഡിസൈൻ പ്യൂവർ എക്സെലൻസ്(സിബിയു)- 1,50,00,000രൂപ
  • ബിഎംഡബ്ല്യു 750എൽഐ എം സ്പോർട്(സിബിയു)- 1,55,00,000രൂപ
എൻജിൻ-ഡീസൽ

എൻജിൻ-ഡീസൽ

7 സീരീസ് ഡീസൽ, പെട്രോൾ വകഭേദങ്ങളിൽ ലഭ്യമാണ്. 265ബിഎച്ച്പി കരുത്തും 620എൻഎം ടോർക്കും നൽകുന്ന മൂന്ന് ലിറ്റർ സ്ട്രേറ്റ് 6 ടർബോചാർജ്ഡ് എൻജിനാണ് ഡീസൽ വേരിയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻജിൻ-ഡീസൽ

എൻജിൻ-ഡീസൽ

6.1സെക്കന്റ്കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വരെ വേഗതയാർജ്ജിക്കുവാനുള്ള കഴിവുണ്ട് ഈ എൻജിന്. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഇതിന്റെ കൂടിയ വേഗത.

എൻജിൻ-പെട്രോൾ

എൻജിൻ-പെട്രോൾ

പെട്രോൾ വേരിയന്റിൽ 4.4ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 450കുതിരശക്തിയും 650എൻഎം ടോർക്കുമാണ് ഇത് സൃഷ്ടിക്കുന്നത്.

എൻജിൻ-പെട്രോൾ

എൻജിൻ-പെട്രോൾ

4.4സെക്കന്റുകൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വരെ വേഗതയാർജ്ജിക്കാൻ കഴിയും. 250km/h ആണിതിന്റെ ടോപ്പ് സ്പീഡ്.

ഗിയർബോക്സ്

ഗിയർബോക്സ്

രണ്ട് വേരിയന്റുകളിലും 8സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

ഡിസൈൻ

ഡിസൈൻ

ബിഎംഡബ്ല്യു സിഗ്നേച്ചർ ഉൾപ്പെടുത്തിയ നീളം കൂടിയ കിഡ്നി ഗ്രില്ലാണ് മുൻഭാഗത്തായി കൊടുത്തിരിക്കുന്നത്.

ഡിസൈൻ

ഡിസൈൻ

മുൻഭാഗത്തേക്ക് അല്പം തള്ളിനിൽക്കുന്ന രീയിയിലുള്ള ഹുഡും റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പും ഇതിനൊരു അഗ്രസീവ് ലുക്ക് പകർന്നു നൽകുന്നു.

ഡിസൈൻ

ഡിസൈൻ

പിൻഭാഗത്തായി എൽഇ‍ഡി ടെയിൽ ലാമ്പുകൾ കൊടുത്തിട്ടുണ്ട്. ഇതിന്റെ മികച്ച ഇന്റീരിയർ ഫിനിഷിംഗും മെച്ചപ്പെടുത്തിയ സ്ഥലസൗകര്യവുമാണ് മറ്റൊരു പ്രത്യേകത.

ബിഎംഡബ്ല്യു 7 സീരീസ് സച്ചിൻ അനാവരണം ചെയ്തു

7സീരീസ് ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും ലഭ്യമാണ്.

ബിഎംഡബ്ല്യു 7 സീരീസ് സച്ചിൻ അനാവരണം ചെയ്തു

മേഴ്സിഡസ്-ബെൻസ് എസ് ക്ലാസ്സ്, ഓഡി എ8എൽ എന്നിവയായിരിക്കും മുഖ്യ എതിരാളികൾ.

  
English summary
Sachin Fever Grips Auto Expo As BMW Launches 7 Series Luxury Limousine
Story first published: Tuesday, February 9, 2016, 11:49 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark