യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

Written By:

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സൗത്ത് കൊറിയൻ നിർമാതാവ് സാങ്‌യോങ്

കോംപാക്ട് എസ്‌യുവിയായ ടിവോലിയെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നു. അതിന്റെ ഭാഗമായുള്ള ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടങ്ങൾ പുരോഗമിക്കുന്നു. വാഹനം മൊത്തമായും മൂടപ്പെട്ട നിലയിലാരുന്നു ടെസ്റ്റിംഗ് നടത്തുന്നതായി കാണപ്പെട്ടത്.

To Follow DriveSpark On Facebook, Click The Like Button
യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

ഇക്കഴിഞ്ഞ ദില്ലി എക്സ്പോയിലായിരുന്നു പൗരുഷം തുളുമ്പുന്ന ഈ ചെറു എസ്‌യുവിയുടെ ആദ്യ പ്രദർശനം. മഹീന്ദ്രയുടെ സഹായത്താൽ യുവതലമുറയെ മുന്നിൽ കണ്ടുകൊണ്ടാണ് സാങ്‌യോങ് ഈ വാഹനത്തെ വിപണിയിലെത്തിക്കുന്നത്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

റെക്സ്ടണിന് ശേഷം ഇന്ത്യയില്‍ ഇറക്കുന്ന രണ്ടാമത്തെ മോഡലാണ് ടിവോലി. ഈ വാഹനത്തിന്റെ നാല്പത് ശതമാനം ഭാഗങ്ങളും എഎച്ച്‌എസ് (advanced high strength steel) കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അപകടങ്ങളില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങള്‍ക്ക് ഒരുപരിധി വരെ സംരക്ഷണം നൽകാൻ ഇതിനു സാധിക്കും.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് സാങ്‌യോങിന്റെ ഈ ചെറു എസ്‌യുവി എത്തുന്നത്. ടിവോലിക്ക് കരുത്തുപകരാൻ മഹീന്ദ്ര വികസിപ്പിച്ച 1.6 ലിറ്റർ എൻജിനുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

126ബിഎച്ച്പിയും 160 എൻഎം ടോർക്കുമാണ് ഇതിലെ 1.6ലിറ്റർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 113ബിഎച്ച്പിയും 300എൻഎം ടോർക്കുമാണ് 1.6 ഡീസൽ എൻജിനുള്ളത്. രണ്ട് എൻജിനുകളിലും 6 സ്പീഡ് മാനുവൽ,ഓട്ടോമാറ്റിക് ഗിയർബോക്സുകളും നൽകിയിട്ടുണ്ട്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

പ്രോജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പ് എന്നിവായാണ് ടിവോലിയുടെ എക്സ്റ്റീരിയറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

അതേസമയം ഡ്യുവൽ ടോൺ ഇന്റീരിയർ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകളും അടങ്ങുന്നു.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

മൾട്ടിപിൾ എയർബാഗ്, എബിഎസ്, ഇബിഡി, സ്റ്റബിലിറ്റി കൺട്രോൾ എന്നീ സുരക്ഷാ ക്രമീകരണം ഈ വാഹനത്തിനുണ്ട്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

2018 ഓടുകൂടിയായിരിക്കും ടിവോലി ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുക എന്നാണ് പ്രതീക്ഷിക്കുന്നത്.

യുവതലമുറയ്ക്കായുള്ള സാങ്‌യോങിന്റെ വാഗ്ദാനം- 'ടിവോലി'

ടിവോലിക്ക് ഇന്ത്യയിൽ ഹ്യുണ്ടായ് ക്രേറ്റ, ഡസ്റ്റർ എന്നിവയോട് എറ്റുമുട്ടേണ്ടതായി വരും.

കൂടുതല്‍... #സാങ്‌യോങ് #ssangyong
English summary
Spy Pics: Ssangyong Tivoli Spotted Testing
Story first published: Monday, December 12, 2016, 11:26 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark