നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

Written By:

സുസുക്കി 'ടൈഗർ എഡിഷൻ' എന്ന പേരിൽ സ്വിഫ്റ്റിന്റെ പുതിയൊരു പതിപ്പിനെ പുറത്തിറക്കി. എന്നാൽ ഇന്ത്യയിലേക്കില്ല മറിച്ച് ഇറ്റലിയിൽ മാത്രമായിരിക്കും പുതിയ ടൈഗർ എഡിഷൻ സ്വിഫ്റ്റ് ലഭ്യമാവുക. പുതിയ എഡിഷൻ സ്വിഫ്റ്റിന്റെ 100 യൂണിറ്റുകൾ മാത്രണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

ഈ പുതിയ എഡിഷന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞുവെന്നാണ് കമ്പനി അറിയിപ്പ്. ഓക്ടോബറിന് മുമ്പായി ബുക്ക് ചെയ്തവർക്ക് 13,500യൂറോ അതായത് ഇന്ത്യൻ രൂപ10.12ലക്ഷത്തിനായിരിക്കും ടൈഗർ എഡിഷൻ ലഭ്യമാവുക.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

നവംബർ മാസം മുതൽ ടൈഗർ എഡിഷൻ 16,650 യൂറോ അതായത് 12.43 ലക്ഷത്തിനായിരിക്കും ലഭ്യമാവുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

1.2ലിറ്റർ പെട്രോൾ എൻജിനാണ് സ്വിഫ്റ്റ് ടൈഗർ എഡിഷന് കരുത്തേകുന്നത്. 92.49ബിഎച്ച്പി കരുത്തും 118എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഈ 1.2ലിറ്റർ എൻജിനിൽ ഘടിപ്പിച്ചിട്ടുള്ളത്. മണിക്കൂറിൽ 165കിലോമീറ്ററാണ് ഉയർന്ന വേഗത കൈവരിക്കാൻ ടൈഗർ എഡിഷന് സാധിക്കും.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

കടുവയുടെ നിറത്തിനോട് സാമ്യമുള്ള മഞ്ഞയും കറുപ്പും കലർന്ന നിറമാണ് സ്വിഫ്റ്റിന്റെ ടൈഗർ എഡിഷന് നൽകിയിരിക്കുന്നത്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

സി-പില്ലറിൽ 'കടുവ' എന്നർത്ഥം വരുന്ന ജാപ്പനീസ് പദമായ 'ടോറ' എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

സുസുക്കിയുടെ ടുറിൻ സ്റ്റൈൽ സെന്ററിൽ വച്ചാണ് സ്വിഫ്റ്റ് ടൈഗറിന്റെ രുപകല്പനയും നിർമാണവും നടത്തിയിരിക്കുന്നത്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

അകത്തളത്തിലെ സവിശേഷതകളെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. പുറമെ നൽകിയിരിക്കുന്ന നിറത്തിന് സാമ്യമായിട്ടെന്തിങ്കിലും നിറമായാരിക്കാം ഇന്റീരിയറിലും ഉപയോഗിച്ചിരിക്കുക.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

മറ്റ് എഡിഷനിൽ നിന്നും സ്വിഫ്റ്റ് ടൈഗറിനെ വ്യത്യസ്തനാക്കാൻ പ്രത്യേക എഡിഷൻ ബാഡ്ജും മോഡൽ നമ്പറുമാണ് സുസുക്കി ഉപയോഗിച്ചിരിക്കുന്നത്.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

ഇന്ത്യയിൽ അടുത്തിടെ സ്വിഫ്റ്റിന്റെ 'ഡെക്ക' എന്നപേരിലുള്ള ഒരു പരിമിതക്കാല സ്പെഷ്യൻ എഡിഷനെ ഇറക്കിയിരുന്നു.

 നിരത്തിൽ ചീറിപായൻ സ്വിഫ്റ്റ് ടൈഗർ എഡിഷനെത്തി!!!

പെലെ, മറഡോണ, സിദാന്‍, മെസ്സി എന്നീ പ്രശസ്ത 10-ാം നമ്പര്‍ ഫുട്‌ബോള്‍ കളിക്കാരോടുള്ള ആദര സൂചകമായി 'നമ്പര്‍10' എന്ന് കാറിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടായിരുന്നു ഡെക്ക എഡിഷനെ അവതരിപ്പിച്ചത്.

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Launches The Swift Hatchback In A Special Edition Avatar
Story first published: Thursday, October 6, 2016, 11:13 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark