ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

By Praseetha

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ടിയാഗോ ഹാച്ച് ബാക്ക്, കൈറ്റ് 5 കോംപാക്ട് സെഡാൻ, നെക്സൺ കോംപാക്ട് എസ്‌യുവി എന്നീ വാഹനങ്ങളെ അവതരിപ്പിച്ചത്. ഈ എല്ലാ മോഡലുകളും ടാറ്റയുടെ പുതിയ അഡ്വാൻസിഡ് മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും നിർമിക്കുക.

കൂടാതെ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലെനോയ്ക്ക് എതിരാളിയെന്നോളം പുതിയ വാഹനവുമായി ടാറ്റ എത്തിയിരിക്കുകയാണ്. നിലവിൽ പ്രീമിയം ഹാച്ച് ബാക്ക് സെഗ്മെന്റ് ബലെനോ, എലൈറ്റ് ഐ20 വാഹനങ്ങളുടെ അധീനതയിലാണ്. ഈ സെഗ്മെന്റിലേക്കാണ് ടാറ്റയുടെ പുത്തൻ വാഹനമെത്തുന്നത്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

എക്സ് 451 എന്ന കോഡ് നാമത്തിലുള്ള വാഹനത്തെയാണ് ഈ സെഗ്മെന്റിൽ ഇറക്കുകയെന്ന് ടാറ്റ അറിയിച്ചത്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

നെക്സൺ കോംപാക്ട് എസ്‌യുവിയോട് സാമ്യമുള്ളതായിരിക്കും ഈ ഹാച്ചിബാക്കിന്റെ മൊത്തത്തിലുള്ള ഡിസൈൻ എന്നൊഴിച്ചാൽ കമ്പനി കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

കൂടുതൽ പ്രീമിയം ലുക്കിൽ‌ നിർമിക്കാനുദ്ദേശിക്കുന്ന വാഹനത്തിൽ സെഗ്‍‌മെന്റിൽ ആദ്യമായി ഉപയോഗിക്കുന്ന പല ഫീച്ചറുകളും ഉൾക്കൊള്ളിക്കുമെന്നാണ് ടാറ്റയുടെ അറിയിപ്പ്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

മാരുതിയുടെ ബലെനോയുമായി കിടപിടിക്കുന്നതിന് കൂടാതെ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടേയ് ഐ 10 എന്നീ വാഹനങ്ങളെ വെല്ലാനും പുതിയ വാഹനങ്ങളുമായി ടാറ്റ എത്തുമെന്നാണ് പറയപ്പെടുന്നത്.

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

2018 അവസാനത്തോടുകൂടി ടാറ്റ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ പുതിയ വാഹനം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കൂ

റിനോ ക്വിഡ് സ്പോർടി രൂപത്തിൽ

കൂടുതൽ വായിക്കൂ

ടവേരയുടെ പുത്തൻ പതിപ്പിറങ്ങുന്നു

Most Read Articles

Malayalam
കൂടുതല്‍... #ബൈക്ക് #bike
English summary
Top 10 Best Selling Two-Wheelers In May 2016
Story first published: Monday, June 27, 2016, 18:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X