ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

By Praseetha

ഇന്ത്യൻ കാർ നിർമാതാവായ ടാറ്റയുടെ പുതിയ ക്രോസോവർ മോഡൽ ഹെക്സ വിപണി പിടിക്കാൻ തയ്യാറെടുക്കുന്നു. ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ ആദ്യത്തോടു കൂടി വിപണിയിലെത്തുമെന്നാണ് ടാറ്റയുടെ അറിയിപ്പ്.

ഇന്ത്യയിൽ ഡീസൽ വാഹനങ്ങളിൽ മേലുള്ള നിരോധനമായിരുന്നു ഹെക്സയുടെ ലോഞ്ച് ഇത്രത്തോളം വൈകിപ്പിച്ചത്. നേരത്തെ ജൂൺ മാസത്തോടുകൂടി വിപണിയിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലൂടെയായിരുന്നു ടാറ്റ ഹെക്സയുടെ അവതരണം.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

ടാറ്റ ആര്യ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടെ നിർമാണം നടത്തിയതെങ്കിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ക്രോസോവറിൽ. ആര്യയെക്കാൾ കൂടുതൽ സ്റ്റൈലിഷായി മസിലൻ ആകാരഭംഗിയോടെയാണ് ഹെക്സ് അവതരിക്കുക.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

ഹണികോംബ് ഗ്രിൽ, ഹെഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, സ്പോയിലർ, റൂഫ് റെയിൽ, ഓഫ് റോഡർ ലുക്ക് പകരാൻ ബോഡിയിലുടനീളം ബ്ലാക്ക് ക്ലാഡിംഗ്, എന്നീ സവിശേഷതകളാണ് ഹെക്സയിൽ അടങ്ങിരിക്കുന്നത്.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

ഹെക്സയുടെ ടോപ്പ് വേരിയന്റിൽ വലുപ്പമേറിയ 19 ഇഞ്ച് 5 ട്വിൻ സ്പോക്ക് അലോയ് വീലുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

4,764 എംഎം നീളവും 1, 895എംഎം വീതിയും, 1,780എംഎം ഉയരവുമുള്ള ഈ വാഹനത്തിന് 2,850എംഎം ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

ഡ്യുവൽ ടോൺ ഡാഷ് ബോർഡ്, ലെതർ സീറ്റ്, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, എൽഇഡി ഇല്യുമിനേഷൻ, മൂഡ് ലൈറ്റിംഗ്, റിവേഴ്സ് ക്യാമറ ഡിസ്പ്ലെയായി പ്രവർത്തിപ്പിക്കാവുന്ന 5.0 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെ, ആറു വിധത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകൾ.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

സുരക്ഷയ്ക്കായി 6 എയർബാഗുകൾ, എബിഎസ്, ഇബിഡി, ഇഎസ്‌പി, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളാണ് നൽകിയിട്ടുള്ളത്.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

2.2 ലിറ്റർ 4 സിലിണ്ടർ വാരികോർ 400 ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പിന്നീട് എഎംടിയും ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

വിവിധ ഭൂപ്രകൃതിക്കനുസൃതമായുള്ള ഓട്ടോ, കംഫേർട്ട്, ഡൈനാമിക്, റഫ് റോഡ് എന്നീ ഡ്രൈവിംഗ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് ഹെക്സയുടെ മറ്റൊരു പ്രത്യേകത.

ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരാളിയായി ടാറ്റയുടെ ഹെക്സ!!

ഇന്ത്യൻ വിപണിയിൽ ഒരു സ്ഥാനം നേടിയെടുക്കക എന്ന ലക്ഷ്യത്തോടെ മുൻനിര എതിരാളിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിലായിരിക്കും ഹെക്സയെ അവതരിപ്പിക്കുക.

കൂടുതൽ വായിക്കൂ

എന്തുകൊണ്ട് നിങ്ങൾ സ്വിഫ്റ്റ് ഡെക്കാ വാങ്ങണം? ഇതാ 10 സവിശേഷതകൾ

പുത്തൻ ആഡംബര വാഹനവുമായി ടൊയോട്ട ഇന്ത്യയിൽ

Most Read Articles

Malayalam
English summary
Tata Hexa SUV to be launched in November; all you need to know
Story first published: Friday, September 23, 2016, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X