പുതുതലമുറയ്ക്ക് ടാറ്റയുടെ ഒരു സ്പോർടി കോംപാക്ട് സെഡാൻ

By Praseetha

നിർമാണത്തിന് ഒരുങ്ങിയിരിക്കുന്ന ടാറ്റയുടെ കൈറ്റ് 5 കോംപാക്ട് സെഡാൻ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ചു. ഇന്നത്തെ തലമുറയ്ക്കായുള്ള ഒരു സ്പോർടി കോംപാക്ട് സെഡാനാണ് കൈറ്റ് 5 എന്ന് കമ്പനി അവകാശപ്പെടുന്നു. ടാറ്റയാണ് ഇൻഡ‍ിഗോ സിഎസിലൂടെ ഹാച്ച്ബാക്കിന് തൊട്ടുപിന്നിൽ രണ്ടാംസ്ഥാനത്തുള്ള കോംപാക്റ്റ് സെഡാൻ സെഗ്‍മെന്റിന് തുടക്കമിട്ടത്. പിന്നീടാണ് മറ്റ് നിർമാതാക്കളാൾ ഈ സെഗ്മെന്റിൽ തങ്ങളുടേതായ സാന്നിധ്യമറിയിച്ചിട്ടുള്ളത്.

ടാറ്റ മോട്ടോഴ്സ്

കൈറ്റ് 5 എന്നത് കൺസ്പെറ്റ് പേരാണെന്നും ലോഞ്ചിന് ശേഷം വേറെ പേരിലാണറയപ്പെടുന്നതെന്നും കമ്പനി അറിയിച്ചു. ഇൻഡ‍ിഗോയുടെ പകരക്കാരനായ സീക്കയുടെ അതെ പ്ലാറ്റ്ഫോമിലാണ് ഈ കോംപാക്ട് സെഡാൻ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സീക്ക ഹാച്ച്ബാക്കിന് സമാനമായ ഡിസൈനാണ് കൈറ്റിനും ലഭിച്ചിരിക്കുന്നത്.

ടാറ്റ മോട്ടോഴ്സ്

ഈ സബ് 4 മീറ്റർ സെഡാൻ ഡീസൽ,പെട്രോൾ വേരിയന്റിൽ ലഭ്യമാണ്. 1.2ലിറ്റർ പെട്രോൾ എൻജിൻ 84ബിഎച്ച്പി കരുത്തും 115എൻഎം ടോർക്കും നൽകുന്നു. 1.05ലിറ്റർ ഡീസൽ എൻജിന് 69 ബിഎച്ച്പി കരുത്തും 140എൻഎം ടോർക്കുമാണുള്ളത്. രണ്ട് എൻജിനിലും 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

എബിഎസ്, ഓക്സ് ഇൻ, ബ്ലൂടൂത്ത് എന്നിവയടങ്ങിയ 5ഇഞ്ച് എൻടെർടെയിൻമെന്റ് സിസ്റ്റം, 420 ലിറ്റർ ബൂട്ട് സ്പെയ്സ്, സ്പോർടി അലോയ് വീലുകൾ,കോർണർ സ്റ്റെബിലിറ്റി കൺട്രോൾ എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ ആയിരിക്കും കൈറ്റ് 5 സെഡാൻ ഇന്ത്യൻ നിരത്തിലിറങ്ങുക. 5ലക്ഷം മുതലായിരിക്കും ഇതിന്റെ വിലയാരംഭിക്കുന്നത്.

Most Read Articles

Malayalam
English summary
2016 Auto Expo: Tata Kite 5 Compact Sedan Revealed
Story first published: Saturday, February 13, 2016, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X