ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

വാഹന വില വർധിപ്പിച്ച് ടാറ്റയും രംഗത്തെത്തി. നിർമാണ ചിലവേറിയതാണ് വില വർധനവിനുള്ള കാരണമായി കണക്കാക്കുന്നത്.

By Praseetha

ഇന്ത്യൻ കാർ നിർമാതാവ് ടാറ്റാമോട്ടേഴ്സും വാഹന നിരക്ക് വർധിപ്പിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലുകൾക്ക് അനുസൃതമായി 5,000രൂപ മുതൽ 25,000രൂപ വരേയുള്ള വർധനവാണ് ഏർപ്പെടുത്തുന്നത്. 2017 ജനവരി ഒന്നുമുതൽ പുതിക്കിയ വില പ്രാബല്യത്തിൽ വരും.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

വാഹന നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ സ്റ്റീൽ, അലൂമിനിയം, കോപ്പർ, റബ്ബർ എന്നിവയുടെ വിലയിലുള്ള വർധനവാണ് നിരക്കുകൾ വർധിപ്പിക്കാനുള്ള കാരണമായി ടാറ്റ മോട്ടേഴ്സ് പ്രസിണ്ടന്റ് മായിനാക് പരീക്ക് വ്യക്തമാക്കിയത്.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

വില വർധനവ് ഏർപ്പെടുത്താതിരിക്കാൻ പരാമവധി ശ്രമിച്ചിരുന്നുവെങ്കിലും നിർമാണ ചിലവ് കമ്പനിയുടെ മേൽ അധികഭാരമേൽപ്പിച്ചപ്പോൾ നിരക്കു വർധിപ്പിക്കുകയല്ലാതെ വേറെ നിർവാഹമില്ലായിരുന്നു എന്നു കൂടി പാരീക്ക് അറിയിച്ചു.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

ടാക്സി കാറെന്ന പേരിൽ നിന്നൊരുരക്ഷ നേടാൻ കഴിഞ്ഞത് ടിയാഗോയുടെ വരവോടെയാണ്. അതിനുശേഷം വില്പനയിലും വലിയതോതിലുള്ള മാറ്റമുണ്ടാവുകയും ഇന്ത്യയിലെ മികച്ച കാറുകളിൽ ടാറ്റ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തിരുന്നു.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

ഹോണ്ടയെ അ‍ഞ്ചാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ടാറ്റ ഈ പദവി സ്വന്തമാക്കിയത്. 2019-20 ആകുമ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിർമാതാക്കളായി മാറുക എന്നതാണ് ടാറ്റയുടെ അടുത്ത ലക്ഷ്യം.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

ഇതു നേടിയെടുക്കാനുള്ള ഉറച്ച വിശ്വാസവും ടാറ്റയ്ക്കുണ്ടെന്ന് പരീക്ക് വ്യക്തമാക്കി. ടിയാഗോയ്ക്ക് മികച്ച പ്രതികരണം തന്നെയായിരുന്നു വിപണിയിൽ.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

അതുകൊണ്ടുതന്നെ വില്പന നിരക്കിലും ഗണ്യമായ വർധനവ് നേരിട്ടിരുന്നു. ടാറ്റയുടെ തലവര മാറ്റിമറിച്ച വാഹനമാണ് ടിയാഗോ എന്നുതന്നെ വേണം പറയാൻ.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

2017 ജനവരിയിലാണ് എംപിവി സെഗ്മെന്റിൽ ഹെക്സ അവതരിക്കുന്നത്. ഈ സെഗ്മെന്റിലൊരു ചലനം സൃഷ്ടിക്കാൻ ഹെക്സയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിൽ കൂടിയാണ് ടാറ്റ.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

ടാറ്റ മോട്ടേഴ്സ് മാത്രമല്ല മറ്റു ചില നിർമാതാക്കളും ഇതേ കാരണത്താൽ വില വർധിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ടാറ്റ കാറുകൾക്ക് 25,000രൂപ വരെ വർധനവ്

ക്രിസ്റ്റയെ വെല്ലാൻ ടാറ്റ എംപിവി ഹെക്സ അവതരിക്കുന്നു ജനവരി18ന്

ഇന്ത്യൻ നിരത്തും പ്രതീക്ഷിച്ച് പുതിയ ഹോണ്ട സിറ്റി

Most Read Articles

Malayalam
English summary
Tata Motors Hikes Price Throughout Range — Read More
Story first published: Monday, December 12, 2016, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X