ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

By Praseetha

ടാറ്റാ മോട്ടോഴ്സ് ഇന്ത്യയിലെ എല്ലാ പാസഞ്ചർ കാറുകളുടെയും വിലയിൽ 35,000രൂപ വരെ വർധനവ് ഏർപ്പെടുത്തി. കേന്ദ്ര ബജറ്റിൽ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി വിവിധ വാഹനങ്ങൾക്ക് ഇൻഫ്രാസ്ട്രെക്ചർ സെസ് ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് കമ്പനി വില വർധിപ്പിക്കാൻ തീരുമാനിച്ചത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

വാഹനങ്ങളുടെ സെഗ്മെന്റ്, ഫ്യുവൽ ടൈപ്പ്, വേരിയന്റ് എന്നിവയുടെ അടിസ്ഥാനത്തിൽ 2,000രൂപ മുതൽ 35,000 വരെയാണ് വില വർധിപ്പിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി താളുകളിലേക്ക് നീങ്ങൂ.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

നാല് മീറ്റർ താഴെ നീളവും 1,500സിസിയിൽ താഴെയുള്ള ഡീസൽ വാഹനങ്ങൾക്ക് ഗവൺമെന്റ് 2.5 ശതമാനം വരെ നികുതി ചുമത്താൻ തീരുമാനിച്ചു.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

ഉയർന്ന എൻജിൻ ക്ഷമതയുള്ള എസ്‌യുവികൾക്കും

ആഢംബര സെഡാനുകൾക്കും 4 ശതമാനം സെസ് ഏർപ്പെടുത്തി.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

നാല് മീറ്റർ താഴെ നീളവും 1,200സിസിയിൽ താഴെയുള്ള പെട്രോൾ, എൽപിജി, സിഎൻജി വാഹനങ്ങൾക്ക് ഒരു ശതമാനം സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

മൂന്ന് ചക്ര വാഹനങ്ങൾ, ഹൈബ്രിഡ് വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യുവല്‍സെല്‍ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ബജറ്റിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

2.4ലക്ഷം രൂപ വിലയുള്ള കുഞ്ഞൻ നാനോ മുതൽ 15.79ലക്ഷം വിലമതിക്കുന്ന പ്രീമിയം ക്രോസ് ഓവർ ആര്യ വരെയുള്ള കാറുകളാണ് ടാറ്റാ മോട്ടേഴ്സ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

ഹ്യുണ്ടായ് മോട്ടോറും എൻട്രി ലെവൽ മുതൽ എസ്‌യുവി വരെയുള്ള എല്ലാ വാഹനങ്ങളുടെ വിലയും വർധിപ്പിക്കുന്നതായിരിക്കും.

ബജറ്റ് സ്വാധീനം : ടാറ്റാ കാറുകൾക്ക് വില വർധിച്ചു

എല്ലാ എൻട്രി ലെവൽ മുതൽ പ്രീമിയം എസ്‌യുവി വരെയുള്ള വാഹനങ്ങളുടെ വിലയിൽ വർധനവ് ഏർപ്പെടുത്തുമെന്ന് ഹോണ്ടയും പ്രഖ്യാപിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Tata Motors Hikes Car Prices Across Range in India by Up to 35,000
Story first published: Wednesday, March 2, 2016, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X