ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

By Praseetha

ടാറ്റാമോട്ടേഴ്സിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിക്ക ഹാച്ച്ബാക്ക് 'ടിയാഗോ' എന്ന പേരിലാണ് അറിയപ്പെടുക. പല രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീഷണി സൃഷ്ടിച്ച വൈറസും സിക്ക എന്ന പേരിലറിയപ്പെട്ടത് കാരണമാണ് കമ്പനി പേര് മാറ്റാനുള്ള തീരുമാനമെടുത്തത്.

സോഷ്യൽ മീഡിയയിലൂടെ സിക്കയ്ക്ക് പുതിയ പേര് നിർദേശിക്കാനുള്ള അവസരവും വാഹന പ്രേമികൾക്കായി ഒരുക്കി കൊടുത്തിരുന്നു. കമ്പനി ഫന്റാസ്ററികൊ നെയിം ഹണ്ട് എന്ന ഹാഷ്‌ടാഗിലായിരുന്നു പേരുകൾ ക്ഷണിച്ചിരുന്നത്. കൂടുതലറിയാൻ സ്ലൈഡുകൾ കാണുക.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

ഏകദേശം മുപ്പത്തി ഏഴായിരത്തിലേറെ നാമനിർദേശങ്ങളാണ് ലഭിച്ചതെന്ന് ടാറ്റാമോട്ടേഴ്സ് വ്യക്തമാക്കി.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

ഈ മത്സരത്തിൽ 48ലക്ഷത്തോളം പേർ പങ്കെടുക്കുകയും 12 ലക്ഷത്തിലധികം ആളുകൾ വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

നിലവിൽ ലഭിച്ച മുപ്പത്തി ഏഴായിരത്തിലേറെ പേരുകളിൽ നിന്ന് മൂന്നെണ്ണമാണ് അന്തിമ പട്ടികയിലുള്ളത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

സിവെറ്റ്, അഡോർ, ടിയാഗൊ എന്നീ മൂന്ന് പേരുകളാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിൽ നിന്നും ടിയാഗൊ എന്ന പേരാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

സിപ്പി കാർ എന്നതിന്റെ ചുരക്കപേരായിട്ടാണ് കമ്പനി പുതിയ മോഡലിന് സിക്ക എന്ന പേര് നൽകിയിരുന്നത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

കഴിഞ്ഞമാസം വിപണിയിലെത്തിക്കണമെന്ന് തീരുമാനിച്ചിരുന്നപ്പോഴാണ് കമ്പനിയെ പ്രതിസന്ധിയിലാക്കി കൊണ്ട് സിക്കയുടെ പേരിലുള്ള വൈറസ് പരന്നു പിടിച്ചത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

1.2ലിറ്റർ പെട്രോൾ എൻജിനും 1.05ലിറ്റർ ഡീസൽ എൻജിനുമാണ് ടിയാഗൊയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

യുവതലമുറയെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഹാച്ച് ബാക്കിന്റെ രൂപകല്പന നടത്തിയിട്ടുള്ളത്.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

നാല് ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്ന പുതിയ ടിയാഗൊയ്ക്ക് മാരുതി സുസുക്കി സെലരിയോ, ഹ്യുണ്ടായ് ഗ്രാന്റ് i10 എന്നിവരായിരിക്കും മുഖ്യ എതിരാളികൾ.

ടാറ്റാ സിക്കയെത്തുന്നു പുതിയ പേരിൽ

മാർച്ച് അവസാനത്തോടുകൂടി വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.

Most Read Articles

Malayalam
English summary
Tata Motors Renames Zica As Tiago
Story first published: Tuesday, February 23, 2016, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X