നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

Written By:

സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന കാർ എന്ന കാഴ്ചപ്പാടിൽ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആശയത്തിൽ ഉരുതിരിഞ്ഞൊരു ആശയമായിരുന്നു നാനോ. വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായി 2008ൽ വിപണിയിലെത്തിയതായിരുന്നു ഈ ചെറുകാർ.

To Follow DriveSpark On Facebook, Click The Like Button
നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞക്കാർ എന്ന വിശേഷണം ടാറ്റ നാനോയ്ക്ക് മാത്രമുള്ളതാണ്. ടാറ്റയുടെ ഏറ്റവും വിലക്കുറഞ്ഞ കാറാണെങ്കിലും നാനോ വരുത്തി വച്ച നഷ്ടം ചെറുതൊന്നുമല്ലെ എന്ന ആരോപണങ്ങളാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി ഉന്നയിക്കുന്നത്.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

നാനോയുടെ മേൽ ഉന്നയിച്ചിരിക്കുന്ന ഈയൊരു ആരോപണമാണ് ഇപ്പോൾ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിൽക്കുന്നത്.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

ഒരു ലക്ഷം രൂപയ്ക്കുള്ള കാറാണെങ്കിൽ കൂടിയും അതു വികസിപ്പിക്കാനും നിർമിക്കാനും കോടികൾ ചെലവാക്കിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ചൊരു വിജയം കൈവരിക്കാൻ നാനോയ്ക്ക് സാധിച്ചില്ല.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

സൈറസ് മിസ്ത്രിയെ അപ്രതീക്ഷിതമായി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നാനോ വിവാദവും കത്തിപ്പടർന്നത്.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

രത്തന്‍ ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തുനിന്നൊഴിഞ്ഞ് ആ സ്ഥാനത്ത് സൈറസ് മിസ്ത്രി അധികാരമേറ്റ് മൂന്നു വര്‍ഷവും പത്തു മാസവുമാവും തികഞ്ഞപ്പോഴാണ് വിവാദങ്ങളിൽ പെട്ട് പടിയറങ്ങിയത്.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

ഒരു ലക്ഷം രൂപയ്ക്കുള്ള കാർ എന്ന പദ്ധതിയിലൂടെ രത്തൻ ടാറ്റ കമ്പനിക്ക് 1000കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടാക്കി എന്നാണ് മിസ്ത്രിയുടെ ആരോപണം.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

മറ്റ് ടാറ്റാക്കാറുകളെ അപേക്ഷിച്ച് കുറഞ്ഞവിലയ്ക്കുള്ള കാറാണ് നാനോയെങ്കിലും വരുത്തിവച്ചിരിക്കുന്ന ചിലവ് അതിനേക്കാൾ ഏറെയാണ്. നാനോ പിൻവലിക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ല.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

എന്നാൽ ചില വൈകാരിക കാരണങ്ങൾ ഈ തീരുമാനം നടപ്പിലാക്കാൻ രത്തൻ ടാറ്റയ്ക്ക് സാധിക്കുന്നില്ലെന്നാണ് മിസ്രത്രി പറയുന്നത്.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

നാനോ പിൻവലിച്ചാൽ രത്തൻ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഇലക്ട്രിക് വാഹനനിർമാണ കമ്പനിക്ക് കാറിന്റെ എൻജിൻ ഒഴികെയുള്ള ഭാഗങ്ങൾ വില്ക്കുന്ന പദ്ധതിയും അവസാനിപ്പിക്കേണ്ടതായി വരും എന്നൊക്കെയാണ് മിസ്ത്രിയുടെ ആരോപണം.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

2008ൽ വിപണിയിലെത്തിയ നാനോയ്ക്ക് ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും വൻ മാധ്യമ പ്രചാരം ലഭിച്ചിരുന്നെങ്കിലും തുടക്കം മുതലെ വില്പനയുടെ കാര്യത്തിൽ നാനോ വളരെ പിന്നിലായിരുന്നു.

നാനോ വൻ നഷ്ടമാണെങ്കിലും നിലനിർത്തുന്നത് വൈകാരിക കാരണങ്ങളാൽ-സൈറസ് മിസ്ത്രി

നാനോ ട്വിസ്റ്റ്, നെസ്റ്റ് ജെൻ നാനോ എന്നീ മോഡലുകൾ ഇറങ്ങിയെങ്കിലും ഇവയ്ക്കൊന്നും വിപണി കീഴടക്കാൻ സാധിച്ചില്ല. ഇക്കാരണങ്ങളാൽ കൊണ്ട് നാനോ ഇറക്കിയതിലൂടെ കമ്പനിക്ക് വലിയ നേട്ടമൊന്നും കൊയ്യാൻ സാധിച്ചില്ലെന്നാണ് വാസ്തവം.

കൂടുതല്‍... #ടാറ്റ #tata
English summary
Tata Nano Was Losing Money, But Kept On For Emotional Reasons — Cyrus Mistry
Story first published: Friday, October 28, 2016, 18:13 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark