വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

Written By:

ഇന്ത്യയിൽ കടുത്ത മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് ടാറ്റയും നെക്സൺ എന്ന ചെറു എസ്‌യുവിയുമായി കടന്നുവരുന്നു. ഇതിനകം പലതവണകളായി ടെസ്റ്റിംഗ് നടത്തിക്കഴിഞ്ഞ നെക്സണിന്റെ വിപണി പ്രവേശനത്തിനു മുൻപായുള്ള പരീക്ഷണങ്ങൾ നടത്തി വരികയാണിപ്പോൾ.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

നിർമാണം പപൂർത്തീകരിച്ച ബെറി റെഡ് നിറത്തിലുള്ള മോഡലിനെയാണ് പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ടാറ്റ അവതരിപ്പിക്കുന്ന പുത്തൻ എസ്‌യുവി ഹെക്സ, കൈറ്റ്-5 സെഡാൻ എന്നിവയുടെ വിപണിപ്രവേശനത്തിന് ശേഷമേ ഈ ചെറു എസ്‌യുവിയെ പ്രതീക്ഷിക്കേണ്ടൂ.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ടാറ്റ സിഗ്നേച്ചർ ഗ്രിൽ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, കോൺട്രാസ്റ്റ് റൂഫ്, 16 ഇഞ്ച് അലോയ് വീൽ, എൽഇഡി ടെയിൽലൈറ്റ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്, ഫോഗ് ലാമ്പ് എന്നീ സവിശേഷതകളാണ് ഈ ചെറു എസ്‌യുവിയുടെ പുറം ഡിസൈനിൽ ഉൾക്കൊള്ളുന്നത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ടാറ്റയുടെ ഇംപാക്ട് ഡിസൈൻ ഫിലോസഫിയിൽ അധിഷ്ഠിതമായി നടത്തിയ രൂപകല്പനയാണ് നെക്സണിന്റേത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

അല്പം ചില മാറ്റങ്ങൾ വരുത്തി ഇൻഡിക്കയുടെ എക്സ് വൺ പ്ലാറ്റ്ഫോമിലാണ് ഈ വാഹനത്തിന്റെ നിർമാണവും നടത്തിയിരിക്കുന്നത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ഡീസൽ, പെട്രോൾ വകഭേദങ്ങളിലായിരിക്കും നെക്സൺ എത്തിച്ചേരുക. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് നെക്സണിലുള്ളത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

108ബിഎച്ച്പിയും 260എൻഎം ടോർക്കും നൽകുന്ന ഈ ഡീസൽ എൻജിനിൽ സിക്സ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഉൾപ്പെടുത്തുക.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ടിയാഗോയിലുള്ള 1.2ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എൻജിന്റെ ടർബോചാർജ്ഡ് പതിപ്പായിരിക്കും നെക്സണിൽ ഉപയോഗിക്കുക.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ഹെക്സയിലേതു പോലെ ടോപ്പ് എന്റ് വേരിയന്റിൽ സൂപ്പർ ഡ്രൈവ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ഈ കോംപാക്ട് എസ്‌യുവിയുടെ സുരക്ഷ പരിഗണിക്കുകയാണെങ്കിൽ രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നീ സംവിധാനങ്ങളാണ് നൽകിയിരിക്കുന്നത്.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

നെക്സണിന്റെ ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിട്ടില്ലെങ്കിലും അടുത്ത വർഷം പകുതിയോടെ എത്തുമെന്നാണ് പ്രതീക്ഷ.

വിറ്റാര ബ്രെസയ്ക്ക് കടുത്ത എതിരാളിയായി ടാറ്റയുടെ ചെറു എസ്‌യുവി

ഇന്ത്യയിലുള്ള മുൻ നിര കോംപാക്ട് എസ്‌യുവികളായ ഫോർഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300, മാരുതി സുസുക്കി വിറ്റാര ബ്രെസ എന്നിവരായിരിക്കും നെക്സണിന്റെ മുഖ്യ എതിരാളികൾ.

കൂടുതല്‍... #ടാറ്റ #tata
English summary
Tata Nexon Spied Testing With Berry Red Body Colour
Story first published: Friday, October 28, 2016, 16:54 [IST]
Please Wait while comments are loading...

Latest Photos