ടിയാഗോ ലോഞ്ച് ഏപ്രിലിലേക്ക് നീട്ടിയെന്ന് ടാറ്റ

Written By:

നേരത്തെ മാർച്ച് 28ന് പുറത്തിറങ്ങുമെന്നറിയിച്ച ടിയാഗോയുടെ ലോഞ്ച് നീട്ടിവെച്ചതായി ടാറ്റ അറിയിച്ചു. മുൻപ് സീക്ക എന്ന പേരിലായിരുന്നു ഈ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചിരുന്നത്. പകർച്ചവ്യാധി ഭീഷണി ഉയർത്തി പല രാജ്യങ്ങളിലായി പടർന്ന് പിടിച്ച വൈറസിനും സിക്ക എന്ന പേരായതുകൊണ്ടാണ് പേര് തന്നെ മാറ്റിയത്.

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

നേരത്തെ പ്രഖ്യാപിച്ചത് പോലെ ലോഞ്ച് നടത്താൻ സാധിക്കാത്തതിനാൽ ഏപ്രിലിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. രാജ്യത്തിലെ എല്ലാ ഡീലർഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

10,000രൂപയാണ് ബുക്കിംഗിനായി ഇപ്പോൾ സ്വീകരിക്കുന്നതെങ്കിലും ഇത് തിരികെ നൽകുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

ടിയാഗോയുടെ ലോഞ്ചിന് മുന്നോടിയായി കമ്പനി 'ഗിയേർഡ് ഫോർ ഗ്രേറ്റ് ' എന്ന എന്റ്വറൻസ് റൺ കൂടി സംഘടിപ്പിച്ചിട്ടുണ്ട്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

യുവതലമുറയെ ലക്ഷ്യമിട്ടിറക്കിയ ഈ ഹാച്ച് ബാക്ക് പെട്രോൾ,ഡീസൽ വകഭേദങ്ങളിൽ ലഭ്യമാണ്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

84ബിഎച്ച്പി കരുത്തും 114എൻഎം ടോര്‍ക്കുമാണ് ഇതിന്റെ1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

1.04ലിറ്റർ ത്രീ സിലിണ്ടർ ഡീസൽ എൻജിന് 69 ബിഎച്ച്പി കരുത്തും 140എൻഎം ടോര്‍ക്കുമാണ് ഉള്ളത്. 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് രണ്ട് എൻജിനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

രണ്ട് എൻജിനിലും മൾട്ടിപ്പിള്‍ ഡ്രൈവ് മോഡുകൾ നൽകിയിട്ടുണ്ട്. ഈ സെഗ്മെന്റിൽ ഇതാദ്യമായിട്ടാണ് ഇത്തരം ഓപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

സുരക്ഷയ്ക്കായി രണ്ട് എയർബാഗുകൾ നൽകിയിട്ടുണ്ട്. ക്ലച്ച് ലോക്കാണ് മറ്റൊരു സുരക്ഷാ ഫീച്ചർ.ബ്ലൂടൂത്ത് കണക്ടിവിറ്റി അടക്കം ഹർമാൻ മ്യൂസിക് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

അടുത്തിടെ കഴിഞ്ഞ ദില്ലി എക്സ്പോയിൽ ടാറ്റാമോട്ടേഴ്സ് കൈറ്റ് 5 സെഡാനെകൂടി അവതരിപ്പിച്ചിരുന്നു. ടിയാഗോയുടെ ലേഞ്ചിന് ശേഷം ഈ സെഡാനെ കൂടി ഉടൻ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ടിയാഗോ ലോഞ്ച് ടാറ്റ ഏപ്രിലിലേക്ക് നീട്ടി

പുതുതലമുറയ്ക്ക് ടാറ്റയുടെ ഒരു സ്പോർടി കോംപാക്ട് സെഡാൻ

English summary
Tata Tiago Hatchback India Launch Postponed To April 2016
Story first published: Saturday, March 26, 2016, 17:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark