ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

Written By:

ടാറ്റ മോട്ടേഴ്സിന്റെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന പുത്തൻ ഹാച്ച്ബാക്ക് ടിയാഗോയുടെ വില വർധിപ്പിച്ചു. ടിയാഗോയുടെ ഡീസൽ, പെട്രോൾ വകഭേദങ്ങൾക്കാണ് വർധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. 6,000 മുതൽ 8,000രൂപ വരെയുള്ള വർധനവാണ് പ്രാബല്യത്തിൽ വരുന്നത്.

ദില്ലിയിൽ ഡീസൽ കാറിനുമേലുള്ള നിരോധനമൊഴിവാക്കി

ഇതോടുകൂടി ടിയാഗോയുടെ വില ദില്ലി എക്സ്ഷോറൂം 3.20 ലക്ഷം മുതൽ 5.54 ലക്ഷം രൂപ വരെയായി ഉയരും. പാസഞ്ചർ കാർ സെഗ്മെന്റിൽ ടിയാഗോ അവതരിച്ചതോടെ ടാറ്റയ്ക്ക് തുടർച്ചയായി ഏൽക്കേണ്ടിവന്ന തിരിച്ചടികൾക്കും ഒരു അറുതിയുണ്ടായി.

To Follow DriveSpark On Facebook, Click The Like Button
ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

വിപണിയിലെത്തി നാലുമാസത്തിനുള്ളിൽ തന്നെ 40,000 ബുക്കിംഗ് തികയ്ക്കാൻ കഴിഞ്ഞതും ടിയാഗോയുടെ വിജയത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

ടിയാഗോയ്ക്കുള്ള ഡിമാന്റ് വർധിച്ചതോടെ ബുക്കിംഗിന് ശേഷം മൂന്ന്മാസത്തെ കാത്തിരിപ്പും ആവശ്യമായി വന്നിരിക്കുകയാണ്.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നുള്ള ഉൽപ്പാദനം പുനഃക്രമീകരിച്ച് ലഭ്യത മെച്ചപ്പെടുത്താനുള്ള തീരുമാനത്തിലാണ് കമ്പനി.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

ടാറ്റ ബോൾട്ടിനും സെസ്റ്റിനും ലഭിക്കാത്ത സ്വീകാര്യതയാണ് പെട്രോൾ, ഡീസൽ വകഭേദങ്ങളിലെത്തിയ ടിയാഗോയ്ക്ക് ലഭിക്കുന്നത്.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

കഴിഞ്ഞ മാസത്തെ കമ്പനിയുടെ മൊത്ത വില്പനയിൽ 35 ശതമാനവും ടിയാഗോയുടെ സംഭാവനയായിരുന്നു. മൊത്തമായി 13,586 യൂണിറ്റുകൾ വിറ്റഴിച്ചതിൽ 5,114 യൂണിറ്റുകളും ടിയാഗോയായിരുന്നു.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

85ബിഎച്ച്പിയും 114എൻഎം ടോർക്കുമുള്ള 1.2ലിറ്റർ പെട്രോൾ എൻജിനും 70ബിഎച്ച്പിയും 140എൻഎം ടോർക്കുമുള്ള 1.05ലിറ്റർ ഡീസൽ എൻജിനുമാണ് ടിയാഗോയിൽ ഉപയോഗിച്ചിട്ടുള്ളത്.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

രണ്ട് എൻജിനുകളിലും 5സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

ഉത്സവകാലത്തിനു മുന്നോടിയായി ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ കൂടി ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണ് ടാറ്റ.

ഡിമാന്റ് വർധിച്ചതിന് പിന്നാലെ ടിയാഗോയുടെ വിലയും വർധിച്ചു

എംഎടി ഉൾപ്പെടുത്തുന്നതോടുകൂടി ടിയാഗോയ്ക്കുള്ള ഡിമാന്റും വർധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനിയും.

കൂടുതൽ വായിക്കൂ

യുവാക്കൾക്ക് ആവേശമായി ബോബറും റോമറും ഇന്ത്യയിൽ

കൂടുതൽ വായിക്കൂ

91,000രൂപയുടെ വമ്പിച്ച ഓഫറുമായി ഫോഡ്

കൂടുതല്‍... #ടാറ്റ #tata
English summary
Tata Motors Hikes The Price Of Its Tiago Hatchback Across The Range
Story first published: Saturday, August 13, 2016, 16:03 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark