ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

Written By:

2016 ഫെബ്രുവരിയിലാണ് ബജാജ് ഓട്ടോ കപ്പലുരുക്കി നിർമ്മിച്ച വി15നെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഐഎൻഎസ് വിക്രാന്തിന്റെ ലോഹ ഭാഗങ്ങൾ കൊണ്ട് നിർമ്മിച്ച വി15ന് 61,999രൂപയാണ് ദില്ല് എക്സ്ഷോറൂം വില. വിക്രാന്തിനോടുള്ള ആദരസൂചകമായി നിർമ്മിച്ച ബജാജ് വി15നൊരു കസ്റ്റം മോഡൽ കൂടി അവതരിച്ചിരിക്കുന്നു.

മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

ഹൈദരാബാദിലുള്ള ഈമോർ കസ്റ്റംസ് എന്ന സ്ഥാപനമാണ് വി15ന്റെ കസ്റ്റമൈസേഷന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. വിക്രാന്തിനോടുള്ള കൂടതൽ ആദരവ് പ്രകടിപ്പിക്കും വിധം പടകപ്പലിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന തീമാണ് ഡിസൈനിനായി തിരഞ്ഞെടുത്തത്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

മെറ്റൽ ഷീറ്റുകൾ തമ്മിൽ വെൽഡ് ചെയ്ത് യോജിപ്പിച്ചത് പോലെ ഗ്രേനിറം നൽകിയാണ് ബോഡി വർക്കുകൾ നടത്തിയിരിക്കുന്നത്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

പടക്കപ്പിലിനോടുള്ള സാമ്യത വരുത്താനായി തുരുമ്പെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ചെറിയ പുള്ളിക്കുത്തുകളും നൽകിയിട്ടുണ്ട്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

ഫ്യുവൽ ടാങ്കിൽ ഐഎൻഎസ് വിക്രാന്തിന്റെ പെയിന്റിംഗും ചെയ്തിരിക്കുന്നതായി കാണാം.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

മുൻവശത്തെ മഡ്ഗാർഡിൽ പതിപ്പിച്ചിട്ടുള്ള ഇന്ത്യൻ ഫ്ലാഗിന് സമീപത്തായി കപ്പലിന്റെ ഒറിജിനൽ നമ്പറായ ആർ11 എന്നും നൽകിയിട്ടുണ്ട്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ഫ്യുവൽ ടാങ്കിന്റെ ഇരുവശത്തുമായുള്ള വി ബാഡ്ജ് അതേപടി നിലനിർത്തിയിട്ടുണ്ട്. ടാങ്കിന് മുകളിലുള്ള ഐഎൻഎസ് വിക്രാന്തിന്റെ പെയിന്റിംഗാണ് മറ്റൊരു പുതുമ.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

പിൻഭാഗത്തായി 'ദി ഇൻവിൻസിബിൾ' എന്നും ആലേഖനം ചെയ്തിട്ടുണ്ട്. കപ്പലിന്റെ അടിത്തട്ടിനെ സാമ്യപ്പെടുത്തി ചാസിസിനും എൻജിനും കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

എൻജിനിൽ മാറ്റം വരുത്താതെ അതെ 149.5സിസി സിങ്കിൾ സിലിണ്ടർ ഡിടിഎസ്-ഐ മോട്ടോർ തന്നെയാണ് കസ്റ്റം ചെയ്ത ബൈക്കിനും നൽകിയിരിക്കുന്നത്.

ദേശസ്നേഹം പ്രകടിപ്പിച്ച് ബജാജ് വി മറ്റൊരു രൂപത്തിൽ

12പിഎസ് കരുത്തും 13എൻഎം ടോർക്കമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്. പിൻ ചക്രത്തിലേക്ക് പവർ എത്തിക്കാനായി 5സ്പീഡ് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ

യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ

കൂടുതൽ വായിക്കൂ

ആദ്യത്തെ ഇലക്ട്രിക് ബൈക്കുമായി ഹാർലി

കൂടുതല്‍... #ബജാജ് #bajaj
English summary
This Bajaj V15 by Eimor Customs takes patriotism to the next level
Story first published: Thursday, June 23, 2016, 13:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark