കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർ‌ണായക സാങ്കേതികതകൾ

By Praseetha

മനുഷരുടെ അദ്ധ്വാനം നേർപകുതിയാക്കുന്ന പുതുപുത്തൻ സാങ്കേതികതകളാണ് കാർ മേഖലയിൽ വികസിച്ചുക്കൊണ്ടിരിക്കുന്നത്. ഒരോ നിർമാതക്കളും മറ്റുള്ളവരിൽ നിന്ന് മുന്നിട്ട് നിൽക്കുന്നുവെന്ന് വരുത്താൻ നൂതന സാങ്കേതികതളാണ് പ്രബല്യത്തിൽ കൊണ്ടുവരുന്നത്.

രണ്ട് ടൺ ഭാരം വലിക്കുന്ന ഉറുമ്പോളം പോന്ന റോബോട്ടുകളോ

വാഹനങ്ങളിൽ ഡ്രൈവർ എന്ന സങ്കൽപം തന്നെ ചോദ്യം ചെയ്യപ്പെട്ടു വരികയാണ്. ഇത്തരത്തിൽ നിങ്ങളുടെ കാറുകളിൽ ഇടംപിടിക്കാനിടയുള്ള 10 നിർ‌ണായക സാങ്കേതികതകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

10. എയർ-കണ്ടീഷൻ സീറ്റ്

10. എയർ-കണ്ടീഷൻ സീറ്റ്

കൊടും ചൂടിൽ കാറിലുള്ള ഏസി തന്നെ പോരെന്ന് തോന്നിപ്പോകും ചിലപ്പോൾ. ഏസി സീറ്റുകൾ ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിൽ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ്, ബിഎംഡിഡബ്ല്യൂ, വോൾവോ, ഓഡി എന്നിവർ ഈ ഫീച്ചറുകൾ കാറിൽ ഉൾപ്പെടുത്തുന്നുണ്ട്. ആക്ടീവ് സീറ്റ് വെന്റിലേഷൻ എന്നാണ് ഇവ അറിയപ്പെടുന്നത്.

09. സിഗ്നൽ തിരിച്ചറിയൽ

09. സിഗ്നൽ തിരിച്ചറിയൽ

സ്പീഡ് ലിമിറ്റ്, ലെഫ്റ്റ്/റൈറ്റ് ടേണുകൾ എന്നിവ സ്വയമേവ തിരിച്ചറിഞ്ഞ് വിവരങ്ങൾ നൽകുന്ന സംവിധാനങ്ങൾ ആഡംബര കാറുകളിൽ നിലവിലുണ്ട്. മുന്നിലായി ഘടിപ്പിച്ചിട്ടുള്ള ക്യാമറയാണ് ഈ സൂചനകൾ തിരിച്ചറിഞ്ഞ് ഇൻഫർമേഷൻ ക്ലസ്റ്ററിലേക്ക് വിവരങ്ങൾ കൈമാറുന്നത്. ഡ്രൈവറിന്റെ ജോലി പകുതി കുറയ്ക്കുന്നതോടൊപ്പം അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കുന്നു.

 08. പെഡസ്ട്രിയൻ ഡിറ്റക്ഷൻ

08. പെഡസ്ട്രിയൻ ഡിറ്റക്ഷൻ

രാത്രിക്കാലങ്ങളിൽ റോഡിനരികിൽ എന്തെങ്കിലും തടസങ്ങൾ കാണുകയാണെങ്കിൽ പെട്ടെന്ന് തിരിച്ചറിഞ്ഞ് വിവരങ്ങൽ നല്‍കുന്ന ഫീച്ചറാണിത്. കാൽനടയാത്രക്കാരോ മൃഗമോ ആയിക്കോട്ടെ അതുവ്യക്തമായി സ്ക്രീനിൽ തെളിയും. വോൾവോ, ബെൻസ് എന്നീ വാഹനങ്ങളിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. മുന്നിൽകാണുന്ന സ്ക്രീനിൽ ഇത്തരം വിവരങ്ങൾ തെളിയുന്ന പക്ഷം ഡ്രൈവർ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഈ ഫീച്ചറിനാൽ രാത്രിക്കാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാം.

07. ഓഗ്മെന്റഡ് റിയാലിറ്റി ഡാഷ്ബോർഡ്

07. ഓഗ്മെന്റഡ് റിയാലിറ്റി ഡാഷ്ബോർഡ്

ഉയർന്ന തരം കാറുകളിൽ മാത്രമാണിത് കണ്ടുവരുന്നത്. മുന്നിലുള്ള കാറുകൾ തമ്മിലുള്ള അകലം സംബന്ധിച്ച വിവരങ്ങൾ വിൻഷീൽഡിൽ തന്നെ വ്യക്തമാക്കുന്ന സാങ്കേതികതയാണിത്. അടുത്ത ലൈനിലേക്ക് എങ്ങനെമാറാമെന്നുള്ള സൂചനകളും നല്കുമിത്. കാർ എൻജിന്റെ അല്ലെങ്കിൽ മറ്റ് ഭാഗങ്ങളുടെ പെർഫോമൻസ് അറിയാനുള്ള എആർ ഗ്ലാസ് ഉൾക്കൊള്ളിച്ചിട്ടുള്ള പുതിയ സാങ്കേതികത ബിഎംഡബ്ല്യൂ അടുത്തിടെ വികസിപ്പിച്ചെടുത്തു. തകരാറുകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങളും ഈ സാങ്കേതികത നൽകും.

06. ഇന്റിലിജെന്റ് ഹെഡ്‌ലൈറ്റ്

06. ഇന്റിലിജെന്റ് ഹെഡ്‌ലൈറ്റ്

ഓട്ടോ ഹെഡ്‌ലാമ്പുകളും ഗൈഡ് മീ ഹോം ലൈറ്റുകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് സ്വയമേവ ഹൈ ബീം ഡിമ്മാക്കി നൽകാൻ കഴിവുള്ള ഹെഡ്‌ലൈറ്റുകളാണിത്. ഇത് എതിരെവരുന്ന ഡ്രൈവറിന് കണ്ണിനുണ്ടാകുന്ന അസ്വാസ്ഥ്യം കുറയ്ക്കുകയും ചെയ്യും.

05. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ

05. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ

പൊതുവെയുള്ള ക്രൂസ് കൺട്രോൾ ഒരേ തരത്തിലുള്ള സ്പീഡ് നിലനിർത്താനാണെങ്കിൽ ഈ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സ്റ്റിയറിംഗിന്റെ ധർമ്മം തന്നെ ഏറ്റെടുക്കും. സെൻസറുകളും റഡാറുകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരത്തിലുള്ള ഡ്രൈവിംഗ് സാധ്യമാക്കുന്നത്. 1995ൽ മിത്സുബിഷിയാണ് ഈ സാങ്കേതികത ആദ്യമായി ഉപയോഗപ്പെടുത്തിയത്.

04. ഇന്റലിജെന്റ് ബ്രേക്കിംഗ് സിസ്റ്റം

04. ഇന്റലിജെന്റ് ബ്രേക്കിംഗ് സിസ്റ്റം

എല്ലാ കാറുകലിലും ഉൾപ്പെടുത്തേണ്ടൊരു സാങ്കേതികതയാണിത്. സെൻസറുകൾ, റഡാറുകൾ, വീഡിയോ ക്യാമറകൾ, ജിപിഎസ് എന്നിവയുടെ സഹായത്തോടെ മുന്നിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ കൂറിച്ച് ഡ്രൈവറിന് ഉടൻ സൂചനകൾ നൽകുന്നു. മുന്നറിയിപ്പ് നൽകുക മാത്രമല്ല ബ്രേക്കുകൾ സ്വയമേവ പ്രവർത്തനക്ഷമമാകും. സീറ്റ് ബെൽറ്റുകളും ഇതിനനുകൂലമായി പ്രവർത്തിച്ച് തുടങ്ങും.

03. വി2വി കണക്ടിവിറ്റി

03. വി2വി കണക്ടിവിറ്റി

ഒരു വാഹനത്തെ മറ്റൊരു വാഹനവുമായി ബന്ധപ്പെടുത്തുന്ന സാങ്കേതികതയാണിത്. ഈ സാങ്കേതികത ഉപയോഗപ്പെടുത്തി ദൂരം, സ്പീഡ്, കാർ സഞ്ചരിക്കുന്ന ദിശ എന്നിവ സംബന്ധിച്ച വിവരങ്ങൾ കാറുകൾ പരസ്പരം കൈമാറും. ഇതിനായി വാഹനങ്ങളിൽ ഫൈവൈ കണക്ഷനും ലഭ്യമാക്കണം. ഡ്രൈവറിന്റെ കംഫേർട്ടിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ഈ സാങ്കേതികത വികസിപ്പിച്ചിട്ടുള്ളത്.

02. അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ക്യാമറകൾ

02. അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ക്യാമറകൾ

കാറിനകത്തിരുന്ന് കാണുന്നതിനേക്കാൾ വ്യക്തമായി 180 ഡിഗ്രി വ്യൂ ലഭ്യമാക്കുന്ന ഈ ക്യാമറകൾ കാറിന് മുൻവശത്തായാണ് ഘടിപ്പിക്കുക. കാറിന് എതിരെയായി വരുന്ന തടസങ്ങളെ കുറിച്ച് ഡ്രൈവറിനിത് സൂചനകൾ നൽകുന്നു. ഫോഡ്, ബിഎംഡബ്ല്യൂ എന്നീ കാറുകളിൽ ഇതിനകം തന്നെ ഇത്തരം ക്യാമറകളുണ്ട്.

01. സെൽഫ് ഡ്രൈവിംഗ്

01. സെൽഫ് ഡ്രൈവിംഗ്

കാറുകൾ സ്വന്തം വിവേചനബുദ്ധിയുപയോഗിച്ച് സ്വയമേവ ഓടിക്കുന്ന കാലം വിദൂരമല്ല. ഈ സാങ്കേതികതയിൽ ഗൂഗിൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒട്ടും വൈകാതെ തന്നെ സെൽഫ് ഡ്രൈവിംഗ് എന്ന സാങ്കേതികത നിലവിൽ വരും. ഇത്തരം സാങ്കേതികതയ്ക്ക് തുടക്കമിട്ട സ്ഥിതിക്ക് അടുത്ത നൂറ്റാണ്ടിലെ കാറുകൾ മുഴുവൻ ഡ്രൈവറില്ലാതെ ഓടുന്നവയായിരിക്കും.

കൂടുതൽ വായിക്കൂ

സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് പിന്നാലെ സൈക്കിളുമായി ഗൂഗിൾ

കൂടുതൽ വായിക്കൂ

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
Top 10 Future Technology For Cars; Some Are Really Significant
Story first published: Saturday, May 14, 2016, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X