കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

Written By:

ഇന്ത്യയിൽ ഡീസൽ കാറുകൾക്ക് പ്രിയമേറി വരികയാണ് കാരണം പെട്രോളിന്റേയും ഡീസലിന്റേയും വിലകൾ തമ്മിലുള്ള അന്തരം തന്നെ. പെട്രോളിന്റെ വില കേട്ട് കണ്ണുതള്ളുമ്പോൾ പുതിയ കാർ വാങ്ങുന്നുണ്ടെങ്കിൽ ഡീസൽ കാറായിരിക്കണമെന്ന് തീരുമാനിക്കുന്നവരാണ് ഇന്നു പലരും. ഇത് സ്വാഭാവികമായും ഉണ്ടാകുന്നൊരു ട്രെന്റാണ്.

ആരാധകരുടെ സ്വപ്നം പൂവണിയിച്ച് മസ്‌താങ് ഇന്ത്യയിൽ

ഡീസൽക്കാറുകളുടെ എൻജിന് ശബ്ദം കൂടുതലാണ് ഡ്രൈവിംഗ് സുഖം കുറവാണ് എന്നോക്കെയുള്ള കാരണത്താൽ പലരും ഒഴിവാക്കിയിരുന്നു. കാലക്രമേണ നിർമാതാക്കൾ പരിഷ്കരിച്ച എൻജിനുമായി എത്തിയതോടെ നല്ല മൈലേജും പെട്രോൾ കാറുകൾക്ക് സമാനമായുള്ള ഡ്രൈവിംഗ് സുഖവും ലഭിച്ചു തുടങ്ങി. ഡീസൽ കാറുകൾ വിപണിയിലൊരു തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന വേളയിൽ 6 ലക്ഷത്തിന് താഴെ ലഭ്യമായിട്ടുള്ള 5 ഡീസൽ കാറുകളെയാണിവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്.

01. ടാറ്റ ടിയാഗോ

01. ടാറ്റ ടിയാഗോ

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റയവതരിപ്പിച്ച ഏറ്റവും പുതിയ വാഹനമാണ് ടിയാഗോ. പെട്രോൾ, ഡീസൽ എന്നീ വകഭേദങ്ങളിലാണ് ടാറ്റ ഈ ഹാച്ച്ബാക്കിനെ എത്തിച്ചിരിക്കുന്നത്. 1.05ലിറ്റർ റിവോക്ക് ഡീസൽ എൻജിനുള്ള ടിയാഗോയ്ക്ക് 4.57 ലക്ഷമാണ് കൊച്ചി എക്സ്ഷോറൂം വില.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഡീസൽ കാറുകളിൽ ഏറ്റവും മുഇപന്തിയിലുള്ളതും ടിയാഗോ തന്നെ. 70പിഎസ് കരുത്തും 140എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് ഇതിന്റെ 1047സിസി എൻജിൻ. കൂടാതെ ലിറ്ററിന് 27.28കിലോമീറ്റർ മൈലേജാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത്.

02. മാരുതി സെലരിയോ

02. മാരുതി സെലരിയോ

കുറഞ്ഞവിലയ്ക്കുള്ള ഡീസൽ കാറുകളുടെ ലിസ്റ്റിൽ പെടുന്ന മറ്റൊരു വാഹനമാണ് മാരുതി സുസുക്കി സെലരിയോ. മാരുതി കുടുംബത്തിൽ പെടുന്നത് കൊണ്ടും അത്യാവശ്യം നല്ല ഇന്ധനക്ഷമതയുള്ളതു കൊണ്ടും ജനപ്രിയമേറിയ കാറാണ് സെലരിയോ. കൊച്ചി എക്സ്ഷോറൂം 4.58 ലക്ഷമാണ് സെലരിയോ ഡീസലിന്റെ വില.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

41പിഎസ് കരുത്തും 125എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 793സിസി എൻജിനാണ് സെലരിയോയ്ക്ക് കരുത്തേകുന്നത്. കൂടാതെ 27.62km/l എന്ന മെച്ചപ്പെട്ട മൈലേജും വാഗ്ദാനം ചെയ്യുന്നു.

03. ഷവർലെ ബീറ്റ്

03. ഷവർലെ ബീറ്റ്

ഡീസൽ കാറുകൾക്കിടയിൽ ഒരു കരുത്തുറ്റ എതിരാളിയാണ് ഷവർലെ ബീറ്റ്. 5.98 ലക്ഷമാണ് ബീറ്റിന്റെ കൊച്ചി എക്സ്ഷോറൂം വില.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

25.44km/l എന്ന മികച്ച മൈലേജ് നൽകുന്ന 936സിസി എൻജിനാണ് ഈ വാഹനത്തിന്റെ കരുത്ത്. മാത്രമല്ല 57.1 പിഎസ് കരുത്തും 142.5എൻ എം ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

04. ഹ്യുണ്ടായ് ഗ്രാന്റ് ഐ10

04. ഹ്യുണ്ടായ് ഗ്രാന്റ് ഐ10

സ്റ്റൈല്‍,ഇക്കോണമി, സ്‌പെയ്‌സ്, ടെക്‌നോളജിക്കല്‍ ഫീച്ചറുകള്‍ എന്നിവ ഇഷ്ടപ്പെടുന്ന കോംപാക്റ്റ് ഹൈ എന്‍ട്രി ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ഹ്യുണ്ടായ് ഈ കാർ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി എക്സ്ഷോറൂം 6.56ലക്ഷമാണ് ഗ്രാന്റ് ഐ10ന്റെ വില.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

1.1 ലിറ്റര്‍ അത്യാധുനിക രണ്ടാം തലമുറ യു2 സിആര്‍ഡിഐ ഡീസല്‍ എൻജിനാണ് ഗ്രാന്റ് ഐ10ന് കരുത്തേകുന്നത്. പരമാവധി 71 പിഎസ് കരുത്തും 16.3 കെജിഎം ടോര്‍ക്കുമാണ് ഈ ഡീസല്‍ എഞ്ചിന്‍ ഉല്പാദിപ്പിക്കുന്നത്. മൈലേജ് ലിറ്ററിന് 24 കിലോ മീറ്ററാണ് ഈ കാർ വാഗ്ദാനം ചെയ്യുന്നത്. 5സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

05. മഹീന്ദ്ര കെയുവി100

05. മഹീന്ദ്ര കെയുവി100

ചെറു എസ്‌യുവി സെഗ്മെന്റിൽ ആറ് സീറ്റുള്ള ആദ്യ കാറിനെ അവതിപ്പിച്ചെന്ന ക്രെഡിറ്റ് മഹീന്ദ്രയ്ക്കാണ്. മുൻപിൽ ഡ്രൈവർ അടക്കം മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന വിധം ബെഞ്ച് സീറ്റാണ് നൽകിയതെന്നുള്ള പ്രത്യേകതയുണ്ട് കെയുവി 100ന്. അതുകൊണ്ട് തന്നെ ഹാന്റ് ബ്രേക്കും ഗിയർ ലിവറുമെല്ലാം ഡാഷ് ബോർഡിൽ വരത്തക്കവണ്ണമാണ് ക്രമീകരിച്ചിരിക്കുന്നത്. ‌‌

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ!!!

77പിഎസ് കരുത്തും 190എൻഎം ടോർക്കും നൽകുന്ന 1198സിസി ഡീസൽ എൻജിനാണ് കെയുവി 100ന് കരുത്തേകുന്നത്. 25.32km/l മൈലേജാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 6.20ലക്ഷമാണ് കെയുവി 100ന്റെ കൊച്ചി എക്സ്ഷോറൂം വില.

കൂടുതൽ വായിക്കൂ

ബലെനോ, എലൈറ്റ് ഐ20 കാറുകൾക്ക് എതിരാളിയുമായി ടാറ്റ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

 
കൂടുതല്‍... #കാർ #car
English summary
Cheapest Diesel Cars in India
Story first published: Monday, July 4, 2016, 16:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark