ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

By Praseetha

പ്രകൃതി വാതക വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി വർധിച്ചു വരുന്ന പുക മലിനീകരണം ഒരു പരിധിവരെ തടയാനാകും. ഇത് കണക്കിലെടുത്ത് കൊണ്ട് ഇന്ത്യയിൽ നിരവധി നിർമാതാക്കൾ സിഎൻജി(കംപ്രെസ്ഡ് നാച്ചുറൽ ഗ്യാസ്) കാറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ, ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്ന് മാത്രമല്ല ബജറ്റിൽ ഒതുങ്ങുന്നതുമാണ്.

ഉയർന്ന റീസെയിൽ മൂല്യമുള്ള യൂസ്ഡ് കാറുകൾ

പതിവ് ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളേക്കാൾ കൂടുതൽ മൈലേജാണ് സിഎൻജി വേരിയന്റിനുള്ളത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. ചെറു കാർ തൊട്ട് ഹാച്ച്ബാക്ക്, കോംപാക്ട് സെഡാൻ, എംപിവി എന്നീ സെഗ്മെന്റുകളിലെല്ലാം സിഎൻജി ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ചില സിഎൻജി കാറുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ടാറ്റാ നാനോ ഇമാക്സ്

ടാറ്റാ നാനോ ഇമാക്സ്

നാനോയുടെ ഇമാക്സ് റേഞ്ചിലുള്ള വാഹനങ്ങളിലാണ് സിഎൻജി ഉൾപ്പെടുത്തിയിട്ടുള്ളത്. 2012ലാണ് ടാറ്റ ഈ മോഡലിനെ ഇറക്കിയത്. ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ നാനോയിലും സിഎൻജി ലഭ്യമാണെന്നുള്ളത് ചില്ലറ കാര്യമല്ല.

ടാറ്റാ നാനോ ഇമാക്സ്

ടാറ്റാ നാനോ ഇമാക്സ്

എന്നാൽ ഇത്ര ചെറിയ കാറിൽ സിഎൻജി ടാങ്ക് ഉൾക്കൊള്ളിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് കൊണ്ട് ഒട്ടും സ്പേസ് മെനക്കെടുത്താതെ മുൻവശത്തെ സീറ്റിനടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുഷ്-ബട്ടൺ ഫ്യുവൽ ടൈപ്പ് സെലക്ടർ വഴി പെട്രോളിൽ നിന്ന് സിഎൻജിയിലേക്കുള്ള ഡ്രൈവിംഗ് മോഡ് മാറ്റുന്നതും വളരെ എളുപ്പമാണ്.

ടാറ്റാ നാനോ ഇമാക്സ്

ടാറ്റാ നാനോ ഇമാക്സ്

സിഎൻജി ഉൾപ്പെടുത്തിയിട്ടുള്ള ഈ വാഹനത്തിന് 36km/kg മൈലേജാണുള്ളത്. ദില്ലി എക്സ്ഷോറൂം 2.88ലക്ഷമാണ് ടാറ്റ നാനോ ഇമാക്സിന്റെ വില.

മാരുതി ഓൾട്ടോ 800 സിഎൻജി

മാരുതി ഓൾട്ടോ 800 സിഎൻജി

മാരുതിയുടെ ജനപ്രിയവാഹനമായ ഓൾട്ടോയിലും സിഎൻജി കിറ്റ് ലഭ്യമാണ്. ഓൾട്ടോയുടെ അതെ എഫ്8ഡി 800സിസി പെട്രോൾ എൻജിനിലാണ് ഈ കിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാരുതി ഓൾട്ടോ 800 സിഎൻജി

മാരുതി ഓൾട്ടോ 800 സിഎൻജി

ലിറ്ററിന് 22.7കിലോമീറ്റർ മൈലേജാണ് പെട്രോൾ എൻജിനുള്ളതെങ്കിൽ 30.46km/kg മൈലേജാണ് സിഎൻജിക്കുള്ളത്. ദില്ലി എക്സ്ഷോറൂം 3.77ലക്ഷമാണ് ഓൾട്ടോ സിഎൻജിയുടെ വില.

മാരുതി സുസുക്കി സെലരിയോ സിഎൻജി

മാരുതി സുസുക്കി സെലരിയോ സിഎൻജി

വിപണിയിൽ എത്തിയ ഉടനെതന്നെ നിറയെ ബുക്കിംഗുകൾ വാരിക്കൂട്ടിയ മോഡലാണ് സെലരിയോ. ലോഞ്ചിന് കുറച്ച് മാസങ്ങൾക്ക് ശേഷം സിഎൻജി വേരിയന്റിനേയും അവതരിപ്പിച്ചു. 31.79km/kg മൈലേജ് നൽകുന്ന സിഎൻജി ഉൾപ്പെടുത്തിയ ഈ മോഡലിനെ 'സെലരിയോ ഗ്രീൻ' എന്ന പേരിലാണ് വിപണിയിൽ എത്തിച്ചത്.

മാരുതി സുസുക്കി സെലരിയോ സിഎൻജി

മാരുതി സുസുക്കി സെലരിയോ സിഎൻജി

സെലരിയോയിൽ നൽകിയിട്ടുള്ള അതെ 1.0ലിറ്റർ കെബി10 എൻജിനാണ് സിഎൻജി വേരിയന്റിലും നൽകിയിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം വില 4.99 ലക്ഷമാണ് സെലരിയോ സിഎൻജിയുടെ വില.

മാരുതി വാഗൺ ആർ സിഎൻജി

മാരുതി വാഗൺ ആർ സിഎൻജി

മാരുതിയുടെ ഹാച്ച്ബാക്ക് സെഗ്മെന്റിൽ പോപ്പുലറായ മറ്റൊരു മോഡലാണിത്. വാഗൺ ആറിന്റെ അതെ 998സിസി പെട്രോൾ എൻജിനുള്ള എൽഎക്സ്ഐ വേരിയന്റിലാണ് സിഎൻജി കിറ്റ് ഉപയോഗിച്ചിരിക്കുന്നത്.

 മാരുതി വാഗൺ ആർ സിഎൻജി

മാരുതി വാഗൺ ആർ സിഎൻജി

സിഎൻജി മോഡിൽ 26.6km/kg മൈലേജും പെട്രോളിൽ 19.3km/l എന്ന കണക്കിലാണ് ഈ വാഹനത്തിന്റെ മൈലേജ്. ദില്ലി എക്സ്ഷോറൂം 4.66ലക്ഷം എൽഎക്സ്ഐ സിഎൻജിക്കും 4.85ലക്ഷം എൽഎക്സ്ഐ സിഎൻജി (ഒ)-യ്ക്കും നിശ്ചയിച്ചിരിക്കുന്നു.

 മാരുതി ഓൾട്ടോ കെ10 സിഎൻജി

മാരുതി ഓൾട്ടോ കെ10 സിഎൻജി

ദശകങ്ങളായി ഇന്ത്യൻ വിപണിയിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഓൾട്ടോ കെ10നിലും സിഎൻജി ഉൾപ്പെടുത്തിയിട്ടുണ്ട്. 998സിസി പെട്രോൾ എൻജിനിലാണ് സിഎൻജി നൽകിയിരിക്കുന്നത്. പെട്രേൾ മോഡിൽ 68 പിഎസ് ആണ് നൽകുന്നതെങ്കിൽ സിഎൻജിയിൽ 59പിഎസ് കരുത്തുമാത്രമേ നൽകുന്നുള്ളൂ. പവർ പരിഗണിക്കുമ്പോൾ അല്പം കുറവാണ് സിഎൻജിക്കുള്ളത്.

മാരുതി ഓൾട്ടോ കെ10 സിഎൻജി

മാരുതി ഓൾട്ടോ കെ10 സിഎൻജി

പെട്രോൾ എൻജിന് 24.07km/l മൈലേജാള്ളുതെങ്കിൽ 32.26km/kg ആണ് സിഎൻജി വാഗ്ദാനം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം 4.8ലക്ഷമാണ് സിഎൻജി വേരിയന്റിന്റെ വില.

 ഹ്യുണ്ടായ് ഗ്രാന്റ് ഐ10 സിഎൻജി

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 സിഎൻജി

ഹാച്ച് ബാക്ക് ബി സെഗ്മെന്റിൽ 2013ലാണ് ഹ്യുണ്ടായ് ഈ വാഹനത്തെ അവതരിപ്പിച്ചത്. പെട്രോൾ, ഡീസൽ, എൽപിജി കൂടാതെ അടുത്തിടെയാണ് കമ്പനി സിഎൻജി വേരിയന്റിനെ കൂടി ഉൾപ്പെടുത്തിയത്. ദില്ലി അടക്കം ഇന്ത്യയിലെ ചിലയിടങ്ങളിൽ മാത്രമാണ് സിഎൻജി ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്.

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 സിഎൻജി

ഹ്യുണ്ടായ് ഗ്രാന്റ് ഐ10 സിഎൻജി

ഐ10ന്റെ റെഗുലർ 1.2ലിറ്റർ പെട്രോൾ എൻജിനിലാണ് ഈ കിറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഗ്രാന്റ് ഐ10ന്റെ പതിവ് വിലയിൽ നിന്ന് 70,000രൂപ അധികമാണ് സിഎൻജി വേരിയന്റിന്.

ഹ്യുണ്ടായ് എക്സെന്റ് സിഎൻജി

ഹ്യുണ്ടായ് എക്സെന്റ് സിഎൻജി

സിഎൻജി ഉൾപ്പെടുത്തിയിട്ടുള്ള കോംപാക്ട് സെഡാൻ സെഗ്മെന്റിലെ ചുരുക്കം ചില കാറുകളിലൊന്നാണ് ഹ്യുണ്ടായ് എക്സെന്റ്. ദില്ലി ഉൾപ്പെടെ തിരഞ്ഞെടുത്ത ചില സിറ്റികളിൽ മാത്രമാണ് സിഎൻജി വേരിയന്റ് ലഭ്യമാക്കിയിട്ടുള്ളത്.

ഹ്യുണ്ടായ് എക്സെന്റ് സിഎൻജി

ഹ്യുണ്ടായ് എക്സെന്റ് സിഎൻജി

എൻജിനിൽ മാറ്റം വരുത്താതെ അതെ 1.2ലിറ്റർ പെട്രോൾ എൻജിനിലാണ് കിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാന്റേഡ് വിലയിൽ നിന്ന് 70,000രൂപയുടെ വർധനവാണ് സിഎൻജി വേരിയന്റിനുള്ളത്. കൂടാതെ കമ്പനി 2 വർഷത്തേക്കുള്ള കിലോമീറ്റർ വാരന്റിയും നൽകിയിട്ടുണ്ട്.

മാരുതി എർടിഗ സിഎൻജി

മാരുതി എർടിഗ സിഎൻജി

ഇന്ത്യയിൽ എംപിവി സെഗ്മെന്റിൽ സിഎൻജി നൽകിയിട്ടുള്ള ഒരേയൊരു മോഡലാണ് എർടിഗ. സിഎൻജി കിറ്റ് ഉൾപ്പെടുത്തിയ മാരുതി സുസുക്കിയുടെ ആറാമത്തെ വാഹനം കൂടിയാണിത്.

മാരുതി എർടിഗ സിഎൻജി

മാരുതി എർടിഗ സിഎൻജി

എർടിഗയുടെ 1373സിസി വിവിടി പെട്രോൾ എൻജിനിലാണ് സിഎൻജി കിറ്റ് നൽകിയിരിക്കുന്നത്. സിഎൻജി മോഡ് 22.08km/kg മൈലേജ് വാഗ്ദാനം ചെയ്യുമ്പോൾ 16.06km/l മൈലേജാണ് പെട്രോളിനുള്ളത്. ദില്ലി എക്സ്ഷോറൂം 8.13ലക്ഷമാണ് സിഎൻജി വേരിയന്റിന്റെ വില.

കൂടുതൽ വായിക്കൂ

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ മത്സരം കൊഴുപ്പിക്കാൻ ടാറ്റ നെക്സൺ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
Top CNG Cars in India
Story first published: Tuesday, May 10, 2016, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X