പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

Written By:

പുതുതായി കാർ വാങ്ങാൻ തീരുമാനിക്കുമ്പോൾ വിലയെന്തായിരിക്കും എന്നാലോചിക്കുന്നതിന് പകരം മൈലേജിനെപ്പറ്റി ചിന്തിക്കുന്നവരാണ് മിക്കവരും. അതെ, ഇന്ത്യക്കാർക്ക് വിലയേക്കാൾ മൈലേജ് തന്നെയാണ് പ്രാധാന്യം. പെട്രോൾ കാറുകളേക്കാൾ ഡീസൽ കാറുകൾക്കാണ് മൈലേജ് കൂടുതൽ എന്നാൽ അവ പരിപാലിച്ചുപോകാനുള്ള ചിലവ് താരതമ്യേന കൂടുതലാണ്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

പെട്രോൾ കാറുകൾക്കാണെങ്കിലോ പരിപാലന ചിലവ് കുറവും മാത്രമല്ല യാത്രാസുഖവും മികച്ചതാണ്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ മാത്രമല്ല ഇന്ത്യയിൽ ഇന്ന് ലഭ്യമായ പെട്രോൾ കാറുകളിൽ മികച്ച വില്പനാനന്തര സേവനവും റീസെയിൽ മൂല്യവുമുള്ള കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

5. ടാറ്റ ടിയാഗോ

5. ടാറ്റ ടിയാഗോ

പാസഞ്ചർ കാർ വിഭാഗത്തിൽ ടാറ്റ അവതരിപ്പിച്ച ടിയാഗോ വിപണിയിൽ മികച്ച വില്പനകാഴ്ചവെച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ടിയാഗോയുടെ കരുത്ത്.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

മികച്ച മൈലേജുള്ള കാറുകളുടെ ലിസ്റ്റിൽ ടിയാഗോയ്ക്ക് അഞ്ചാം സ്ഥാനമാണുള്ളത്. ലിറ്ററിന് 23.84 കിലോമീറ്റർ എന്ന സാമാന്യം നല്ല ഇന്ധനക്ഷമതയുള്ളൊരു ഹാച്ച്ബാക്കാണിത്. ടിയാഗോയുടെ ബേസ് മോഡലിന് 3.20ലക്ഷവും ടോപ്പ് എന്റ് വേരിയന്റിന് 4.81ലക്ഷവുമാണ് (ദില്ലി എക്സ്ഷോറൂം) വില.

4. മാരുതി സുസുക്കി ഓൾട്ടോ കെ10

4. മാരുതി സുസുക്കി ഓൾട്ടോ കെ10

ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ഓൾട്ടോ കെ10 കരുത്തിന്റെ കാര്യത്തിൽ

ഓൾട്ടോ 800മായി താരതമ്യം ചെയ്യുമ്പോൾ എന്നും മുൻപന്തിയിലാണ്. ടാക്കോമീറ്റർ, ഫ്രണ്ട് ഫോഗ് ലാമ്പ്, വലുപ്പമേറിയ ടയർ, ആന്റി-തെഫ്റ്റ് അലാം, സീറ്റ് ബെൽറ്റ് വാണിംഗ് എന്നീ സവിശേഷതകളാണ് ഓൾട്ടോ കെ10നിൽ ഉള്ളത്. ഇന്ധനക്ഷമതയെ കുറിച്ച് പറയുകയാണെങ്കിൽ ചെറുകാറാണെങ്കിൽ കൂടി 24.07km/l മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

67ബിഎച്ച്പിയും 90എൻഎം ടോർക്കും നൽകുന്ന 1.0ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് മാരുതി ഓൾട്ടോയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എൻജിനൊപ്പം 5സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓൾട്ടോ കെ10 ബേസ് വേരിയന്റിന് ദില്ലി എക്സ്ഷോറൂം 3.25ലക്ഷവും ടോപ്പ് വേരിയന്റിന് 3.82 ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

3. മാരുതി സുസുക്കി ഓൾട്ടോ 800

3. മാരുതി സുസുക്കി ഓൾട്ടോ 800

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതി വാഹനം എന്ന പ്രത്യേകതയുള്ള ഓൾട്ടോ 800 വളരെ ചിലവ് കുറഞ്ഞതും അതേസമയം മികച്ച രീതിയിൽ ഇന്ധനക്ഷമതയുള്ള വാഹനവുമാണ്. ലിറ്ററിന് 24.7 കിലോമീറ്റർ മൈലേജാണ് മാരുതിയുടെ ഈ ചെറുവാഹനത്തിനുള്ളത്.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

47ബിഎച്ച്പിയും 69എൻഎം ടോർക്കും നൽകുന്ന 769സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ഓൾട്ടോ 800 ന് കരുത്തേകുന്നത്. ഓൾട്ടോ 800ന്റെ ബേസ് വേരിയന്റിന് 2.45 ലക്ഷവും ടോപ്പ് വേരിയന്റിന് 3.30ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

2. ഡാറ്റ്സൺ റെഡിഗോ

2. ഡാറ്റ്സൺ റെഡിഗോ

ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഡാറ്റ്സൺ അവതരിപ്പിച്ച ബജറ്റ് വാഹനം റെഡിഗോ റിനോ ക്വിഡിന്റെ അതെ പ്ലാറ്റ്ഫോമിലുള്ളൊരു വാഹനമാണ്. അതുകൊണ്ടുതന്നെ ക്വിഡിലുള്ള അതെ എൻജിനാണ് റെഡിഗോയ്ക്കും കരുത്തേകുന്നത്. 53ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീസിലിണ്ടർ പെട്രോൾ എൻജിന് 25.17km/l മൈലേജാണുള്ളത്.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

അഞ്ച് വേരിയന്റുകളിലാണ് ഡാറ്റ്സൺ റെഡിഗോയെ അവതരിപ്പിച്ചിരിക്കുന്നത്. ബേസ് വേരിയന്റായ 'ഡി'ക്ക് 2.4ലക്ഷവും ടോപ്പ് വേരിയന്റ് 'എസ് '-ന് 3.34ലക്ഷവുമാണ് ദില്ലി എക്സ്ഷോറൂം വില.

റിനോ ക്വിഡ്

റിനോ ക്വിഡ്

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന വാഹനമെന്നതിനുള്ള ഒരേയൊരു ഉത്തരമാണ് റിനോ ക്വിഡ്. വില്പനയിൽ മാത്രമല്ല ഇന്ധനക്ഷമതയിലും ക്വിഡ് മുൻപന്തിയിൽ തന്നെ. മാത്രമല്ല മികച്ച ഫീച്ചറുകളുമാണ് ക്വിഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 25.17km/l എന്ന ഉയർന്ന മൈലേജോടെ ഈ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ് റിനോ ക്വിഡ്.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ എന്നീ സവിശേഷതകളോടെയാണ് ക്വിഡ് ലഭ്യമായിട്ടുള്ളത്. 53 ബിഎച്ച്പിയും 72എൻഎം ടോർക്കും നൽകുന്ന 799സിസി ത്രീ സിലിണ്ടർ പെട്രോൾ എൻജിനാണ് ക്വിഡിന്റെ കരുത്ത്. ബേസ് വേരിയന്റിന് 2.6ലക്ഷവും ടോപ്പ് വേരിയന്റിന് 3.64ലക്ഷവുമാണ് ക്വിഡിന്റെ ദില്ലി എക്സ്ഷോറൂം വില.

പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്ന് പറയുന്നവർക്കുള്ള ഉത്തരമിതാ...

പൊതുവെ പെട്രോൾ കാറുകൾക്ക് മൈലേജ് കുറവാണെന്നുള്ള ധാരണയാണ് മിക്കവർക്കും. ആ ധാരണ തെറ്റിക്കും വിധം മികച്ച മൈലേജ് നൽകുന്ന അഞ്ച് പെട്രോൾ കാറുകളെ തിരഞ്ഞെടുത്ത് ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. പെട്രോൾ കാറുകൾക്ക് മികച്ച മൈലേജ് ഉണ്ടെന്നു മാത്രമല്ല വിലകുറവും അതേസമയം കുറഞ്ഞ ചിലവിൽ പരിപാലിക്കാവുന്നതുമാണ്.

കൂടുതൽ വായിക്കൂ

ക്ലച്ചും ഗിയറും മാറ്റി കുഴയേണ്ട ഇതാ എഎംടി കാറുകളിലെ താരോദയങ്ങൾ

  
കൂടുതല്‍... #കാർ #car
English summary
Top 5 Best Mileage Petrol Cars In India — Value For Money Propostion
Story first published: Tuesday, August 30, 2016, 11:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark