ക്രിസ്റ്റ എത്തിച്ചേർന്നു; വില വിവരങ്ങളും കൂടുതൽ ഇമേജുകളും കാണാം

Written By:

കാത്തിരിപ്പിനൊടുവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വിപണിയിൽ എത്തിച്ചേർന്നു. 13.84 ലക്ഷമാണ് ക്രിസ്റ്റയുടെ മുംബൈ എക്സ്ഷോറൂം വില. മുൻതലമുറ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരം കുറഞ്ഞതും ദൃഢമായ ഇന്റർനാഷണൽ മൾട്ടി-പർപസ് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് ക്രിസ്റ്റയുടെ നിർമ്മിതി നടത്തിയിരിക്കുന്നത്.

രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളിലാണ് ക്രിസ്റ്റ എത്തിയിട്ടുള്ളത്. 2000സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് ദില്ലിയിൽ നിരോധനം ഏർപ്പെടുത്തിയതിനാൽ ദില്ലി ഒഴിച്ച് ഇന്ത്യയിലെ മറ്റെല്ലാ ഡീലർഷിപ്പുകളിലും ക്രിസ്റ്റ ലഭ്യമായിരിക്കും. 2016 മെയ് 13 മുതലായിരിക്കും ഡെലിവറി ആരംഭിക്കുന്നത്.

എൻജിൻ & ഗിയർബോക്സ്

രണ്ട് ഡീസൽ എൻജിനുകളാണ് ക്രിസ്റ്റയ്ക്ക് കരുത്തേകാൻ ഉപയോഗിച്ചിട്ടുള്ളത്. 2.4ലിറ്റർ എൻജിൻ 146.9ബിഎച്ച്പിയും 343എൻഎം ടോർക്കും നൽകുമ്പോൾ 2.8 ലിറ്റർ എൻജിൻ174.5ബിഎച്ച്പിയും 360എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

എക്കോ, പവർ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകൾക്കൊപ്പം മാനുവലും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭ്യമാക്കിയിട്ടുണ്ട്.

ഫീച്ചറുകൾ

8 ഇ‍ഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, ഓക്സ്, ബ്ലൂടൂത്ത്, ഡ്യുവൽ ടോൺ ഇന്റീരിയർ, 16 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ വിന്റോസ്, എൽഇഡി പ്രൊജക്ടർ ലാമ്പുകൾ, എൻജിൻ സ്റ്റാർട്/സ്റ്റോപ്പ് ബട്ടൺ, എൽഇഡി ആംബിയന്റ് ലൈറ്റ്നിംഗ് എന്നീ സവിശേഷതകളാണ് ക്രിസ്റ്റയിൽ ഉൾപ്പെടുത്തിരിക്കുന്നത്.

 

സേഫ്റ്റി

ക്രിസ്റ്റയിലെ സുരക്ഷാസംവിധാനങ്ങളുടെ കുറിച്ച് പറയുകയാണെങ്കിൽ ഫ്രണ്ട്, ക്നീ, കർട്ടൻ എയർബാഗുകൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, എബിഎസ്, ഇബിഡി, പാർക്കിംഗ് സെൻസറുകൾ, ആന്റി-തെഫ്റ്റ് സിസ്റ്റം എന്നിവ നൽകിയിട്ടുണ്ട്.

ക്രിസ്റ്റയുടെ വേരിയന്റുകളും വില വിവരങ്ങളും

ടൊയോട്ട ഇന്നോവ ജി സെവൻ-സീറ്റർ : 13,83,677 രൂപ

ടൊയോട്ട ഇന്നോവ ജി എയ്റ്റ്-സീറ്റർ : 13,88,177 രൂപ

ടൊയോട്ട ഇന്നോവ ജിഎക്സ് സെവൻ-സീറ്റർ : 14,69,681രൂപ

ടൊയോട്ട ഇന്നോവ ജിഎക്സ് എയ്റ്റ്-സീറ്റർ : 14,74,181രൂപ

ടൊയോട്ട ഇന്നോവ ജിഎക്സ് എടി സെവൻ-സീറ്റർ : 15,99,681രൂപ

ടൊയോട്ട ഇന്നോവ ജിഎക്സ് എടി എയ്റ്റ്-സീറ്റർ : 16,04,181 രൂപ

ടൊയോട്ട ഇന്നോവ വിഎക്സ് സെവൻ-സീറ്റർ : 17,53,397രൂപ

ടൊയോട്ട ഇന്നോവ വിഎസ്ക് എയ്റ്റ്-സീറ്റർ : Rs. 17,57,897 രൂപ

ടൊയോട്ട ഇന്നോവ സെഡ്എക്സ് സെവൻ-സീറ്റർ : 19,47,930 രൂപ

ടൊയോട്ട ഇന്നോവ സെഡ്എക്സ് എടി സെവൻ-സീറ്റർ : 20,77,930 രൂപ

English summary
Toyota Innova Crysta Launched In India For Rs. 13.84 Lakh
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X