ഇന്നോവ ക്രിസ്റ്റ: പഴയ കുപ്പിയിലെ പുതിയ വീഞ്ഞ്

By Praseetha

ന്യൂജറേഷൻ ഇന്നോവയുമായിട്ടാണ് ടോയോട്ടയുടെ കടന്നുവരവ്. ക്രിസ്റ്റ എന്ന പേരിൽ എക്സ്പോയിൽ അവതരിപ്പിച്ച ഈ പുതിയ എംപിവിക്ക് ഒരു പ്രത്യേക തലയെടുപ്പായിരുന്നു. ഇപ്പോഴുള്ള മോഡലുകളേക്കാൾ വലുപ്പമേറിയതും കൂടുതൽ സുന്ദരനുമാണ് പുതിയ ക്രിസ്റ്റ. നിലവിലുള്ള എല്ലാ കുറവുകളും പരിഹരിച്ച് അടിമുടി മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടാണ് ക്രിസ്റ്റയെ എത്തിച്ചതെന്ന് കമ്പനി വ്യക്തമാക്കി. എങ്ങനെയാണോ ഇന്നോവ ഇന്ത്യക്കാരുടെ പ്രിയ വാഹനമായത് അതേരീതിയിൽ ക്രിസ്റ്റയെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നവർ ഉറച്ച് വിശ്വസിക്കുന്നു.

ഇന്നോവ

എൻജിൻ
359എൻഎം ടോർക്കും 147കുതിരശക്തിയും ഉല്പാദിപ്പിക്കുന്ന 2.4 ലിറ്റർ ഡീസൽ എൻജിനാണ് ക്രിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6 സ്പീഡ് ഗയർബോക്സാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന പ്രത്യേകത കൂടിയുണ്ട്.

ഡിസൈൻ
മുൻഭാഗത്ത് കാര്യമായ മിനുക്കുപണികൾ നടത്തിയിട്ടുണ്ട്. ഹെക്‌സാഗണല്‍ ഫ്രണ്ട് ഗ്രില്‍ ഈ വാഹനത്തിന്റെ തലയെടുപ്പ് വർധിപ്പിക്കുന്നു. ഹെഡ്‌ലാമ്പ് വരെ നീളുന്ന രണ്ട് ക്രോം സ്ട്രിപ്പുകളും കാണാം. കൂടാതെ എൽഇഡി പ്രോജക്ടർ ഹെഡാലാമ്പുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇന്നോവ

ഫീച്ചറുകൾ

  • ന്യൂ ചാസിസ്
  • ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
  • എബിഎസ്
  • ഇബിഡി
  • കീലെസ് എൻട്രി
  • ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍
  • ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി
  • വുഡ്-അലുമിനിയം ഇന്‍സേര്‍ട്ടുകള്‍
  • കൂള്‍ഡ് ഗ്ലൗ ബോക്‌സ്
  • 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
  • നാവിഗേഷന്‍
  • വോയ്‌സ് കമാന്‍ഡ് റെക്കഗ്‌നിഷന്‍

ഈ വർഷം രണ്ടാം പകുതിയിലായിരിക്കും ക്രിസ്റ്റ വിപണിയിലെത്തിച്ചേരുക. നിലവിലുള്ള ഇന്നോവ മോഡലുകളേക്കാൾ അല്പം വിലകൂടുതലായിരിക്കും ക്രിസ്റ്റയ്ക്ക്. മഹീന്ദ്ര സ്കേർപ്പിയോ, എക്സ്‌യുവി 500 എന്നിവയുമായി ഏറ്റുമുട്ടാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്റ്റ.

Most Read Articles

Malayalam
English summary
2016 Auto Expo: Toyota Innova Crysta Unveiled
Story first published: Friday, February 5, 2016, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X