മിനി കാറുകളുമായി ടൊയോട്ട

Written By:

ലോക പ്രസിദ്ധ കാർ നിർമാതാക്കളായ ടൊയോട്ട പാസഞ്ചർ കാർ സെഗ്മെന്റിൽ മൂന്ന് പുതിയ മിനികാറുകളെ അവതരിപ്പിച്ചു. ടൊയോട്ടയുടെ ചെറുകാര്‍ നിര്‍മ്മാണ യൂണിറ്റായ ദൈഹത്‌സു മോട്ടോര്‍ കമ്പനിയാണ് കാറുകളുടെ നിർമാണം നടത്തിയിരിക്കുന്നത്.

പിക്സിസ് ജോയി എന്ന പേരിൽ അവതരിപ്പിച്ച മൂന്നു മോഡലുകളും ജപ്പാൻ വിപണിയിലാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഉടൻതന്നെ ഇന്ത്യയിലേക്കും ഈ കാറുകൾ വില്പനയ്ക്കെത്തിക്കാനുള്ള സാധ്യതയുണ്ട്.

To Follow DriveSpark On Facebook, Click The Like Button
മിനി കാറുകളുമായി ടൊയോട്ട

ക്രോസോവർ, ഫാഷൻ, സ്പോർട്സ് എന്നിവയെ കുറിക്കുന്ന സി, എഫ്, എസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പിക്സിസ് ജോയ് എത്തിയിരിക്കുന്നത്. ഉപഭോക്തക്കൾക്കിടയിൽ ആനന്ദം പകരുന്നത് എന്ന ഉദ്ദേശത്തിലാണ് ജോയ് എന്ന പേരു തിരഞ്ഞെടുക്കാനുള്ള കാരണമായി ടൊയോട്ട പറയുന്നത്.

മിനി കാറുകളുമായി ടൊയോട്ട

കുറഞ്ഞവിലയും മികച്ച ഇന്ധനക്ഷമതയും നൽകുന്നതിനാൽ തീർച്ചയായും ഉപഭോക്തക്കളെ സന്തോഷിപ്പിക്കാൻ കഴിയും എന്നുതന്നെയാണ് ടൊയോട്ടയുടേയും പ്രതീക്ഷ.

മിനി കാറുകളുമായി ടൊയോട്ട

പുതിയ നിറങ്ങളിലും ഡിസൈൻ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ മൂന്ന് മോഡലുകളും അവതരിച്ചിരിക്കുന്നത്.

മിനി കാറുകളുമായി ടൊയോട്ട

ക്രോസോവർ സ്റ്റൈൽ നൽകികൊണ്ട് 15 ഇഞ്ച് അലൂമിനിയം വീലുകൾ ഉൾപ്പെടുത്തികൊണ്ടാണ് പിക്സിസ് ജോയ് സി ഇറക്കിയിട്ടുള്ളത്.

മിനി കാറുകളുമായി ടൊയോട്ട

മുന്നിലേയും പിന്നിലേയും ബംബറിലും കൂടാതെ വശങ്ങളിലും മോൾഡിംഗ് നൽകികൊണ്ടാണ് പിക്സിസ് ജോയ് എഫ് അവതരിച്ചിരിക്കുന്നത്.

മിനി കാറുകളുമായി ടൊയോട്ട

എയറോഡൈനാമിക് ഡിസൈനിൽ സ്പോർടി ലുക്ക് വരുത്തിയാണ് പിക്സിസ് ജോയ് എസിന്റെ അവതരണം. സ്പോർടി സസ്പെൻഷൻ, പാഡൽ ഷിഫ്റ്റിംഗ്, മോമോ സ്റ്റിയറിംഗ് വീൽ, 7 സ്പീഡ് ഗിയർബോക്സ് എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകൾ.

മിനി കാറുകളുമായി ടൊയോട്ട

സ്മാർട്ട് അസിസ്റ്റ് II കോളീഷൻ അവോയിഡൻസ് സിസ്റ്റമാണ് സുരക്ഷയ്ക്ക് മുൻതുക്കം നൽകി ഉൾപ്പെടുത്തിയിട്ടുള്ളത്.

മിനി കാറുകളുമായി ടൊയോട്ട

660സിസി എൻജിനാണ് മൂന്ന് വേരിയന്റുകളിലും നൽകിയിട്ടുള്ളത്. അതിൽ സ്പോർട്സ് വേരിയന്റിൽ ടർബോചാർജ്ഡ് എൻജിനാണ് ഉള്ളത്.

മിനി കാറുകളുമായി ടൊയോട്ട

ലിറ്ററിന് 30 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുമെന്നു ഉറപ്പുനൽകുന്ന ഈ കാറുകൾ കുറഞ്ഞവിലയ്ക്കാണ് വില്പനയ്ക്കെത്തുക.

മിനി കാറുകളുമായി ടൊയോട്ട

1,220,400, 1,620,000 ജപ്പാൻ യെൻ നിരക്കിലാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. ഇന്ത്യ രൂപ കണക്കിലെടുക്കുമ്പോൾ 7.91, 10 ലക്ഷത്തോളമാകും ഇവയുടെ വില.

മിനി കാറുകളുമായി ടൊയോട്ട

നിലവിൽ ടാറ്റ നാനോയ്ക്ക് പറയത്തക്ക എതിരാളികളൊന്നും ഇല്ലെങ്കിലും ഈ മോഡലുകൾ നാനോയ്ക്ക് വെല്ലുവിളിയുയർത്തിയേക്കാം.

  
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Launches Its Mini Offering For Urban Commuting
Story first published: Thursday, September 1, 2016, 16:30 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark