പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

Written By:

പുതിയ കാർ വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ ഒന്നല്പം കാത്തിരിക്കൂ. വിപണിപിടിക്കാനൊരുങ്ങിയിട്ടുള്ള പുത്തൻ കാറുകളുടെ നീണ്ട നിര തന്നെയാണ് നിർമാതാക്കൾ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്. അടുത്ത രണ്ട് മാസങ്ങളിൽ വരാനിരിക്കുന്ന ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും ഈ വാഹനങ്ങളുടെ വിപണിപ്രവേശം.

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

വിവിധ സെഗ്മെന്റുകളിലായി വിപണിയിലവതരിക്കുന്ന പുത്തൻ കാറുകളെതൊക്കെയാണ് എന്നറിയാൻ തുടർന്നു വായിക്കൂ.

റിനോ ക്വിഡ് എഎംടി

റിനോ ക്വിഡ് എഎംടി

2016 ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു റിനോ ക്വിഡിന്റെ എഎംടി വേരിയന്റിനെ അവതരിപ്പിച്ചത്. പതിവ് ഗിയർലിവറുകൾക്ക് പകരം ഒരു ഡയലിന്റെ രൂപത്തിൽ ഡാഷ്ബോർഡിലാണ് ഗിയർഷിഫ്റ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

67ബിഎച്ച്പിയും 91എൻഎം ടോർക്കും സൃഷ്ടിക്കുന്ന പുതിയ1.0ലിറ്റർ എൻജിനായിരിക്കും എഎംടി വേരിയന്റിന് കരുത്തേകുക.

വില: 4ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: ഒക്ടോബർ 2016

ടാറ്റ കൈറ്റ് 5

ടാറ്റ കൈറ്റ് 5

അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ ടിയാഗോ 40,000യൂണിറ്റുകളുടെ വില്പന കാഴ്ചവെച്ച് വിപണിയിൽ മുന്നേറുകയാണ്. അടുത്തതായി ടാറ്റയിൽ നിന്നെത്തുന്ന കോംപാക്ടാ സെഡാൻ കൈറ്റ് 5നും ടാറ്റ ഇതേ തരത്തിലുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ഉത്സവക്കാലത്തോടനുബന്ധിച്ചായിരിക്കും ടാറ്റയുടെ ഈ പുത്തൻ സെഡാൻ വിപണിയിലെത്തുക.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

ടിയാഗോ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട ഈ സെഡാനിൽ ടിയാഗോയിലുള്ള ഒട്ടുമിക്ക ഫീച്ചറുകളും ഉൽപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ,ഡീസൽ എൻജിൻ വകഭേദങ്ങളിലായിരിക്കും ടാറ്റ കൈറ്റ് എത്തുക. 5സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള 1.2ലിറ്റർ ത്രീസിലിണ്ടർ പെട്രോൾ എൻജിൻ 84ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. 69 ബിഎച്ചപിയും 140എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് 1.05ലിറ്റർ റിവോടോർക്ക് ത്രീ സിലിണ്ടർ ഡീസൽ എൻജിൻ. 5സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഈ എൻജിനിലും ഘടിപ്പിച്ചിട്ടുള്ളത്.

വില: 4.5ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: ഒക്ടോബർ 2016

മാരുതി സുസുക്കി ഇഗ്നിസ്

മാരുതി സുസുക്കി ഇഗ്നിസ്

എസ്‌യുവിയുടെ ഘടനയിൽ മാരുതി അവതരിപ്പിക്കുന്നൊരു ക്രോസോവർ ഹാച്ച്ബാക്കാണ് ഇഗ്നിസ്. മസിലൻ ആകാരരൂപമുള്ള ഈ വാഹനം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമാണ് പ്രദാനം ചെയ്യുന്നത്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

1.0ലിറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ, 1.3ലിറ്റർ ഡീസൽ എൻജിനുകളാണ് ഇഗ്നിസിന് കരുത്തേകാനായി ഉപയോഗിച്ചിട്ടുള്ളത്. മാരുതിയുടെ നെക്സ ഔട്ട്‌ലെറ്റുകൾ വഴിയായിരിക്കും ഇഗ്നിസിന്റെ വിതരണം നടത്തുക.

വില: 4-6ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: നവംബർ 2016

ബലെനോ ആർഎസ്

ബലെനോ ആർഎസ്

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ബലെനോയുടെ ആർഎസ് സ്പോര്‍ടി വേർഷനുമായി മാരുതി എത്തുന്നു. സ്പോർടി ലുക്ക് പകർന്നാണ് പുത്തൻ പതിപ്പിനെ അവതരിപ്പിക്കുന്നത് ഒപ്പം പുതിയ എൻജിനുമായിരിക്കും ഉൾപ്പെടുത്തുക.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

111ബിഎച്ച്പി കരുത്തും 175എൻഎം ടോർക്കുമുള്ള 1.0ലിറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനായിരിക്കും ബലെനോ ആർഎസിൽ ഉൾപ്പെടുത്തുക.

വില: 6-7ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: നവംബർ 2016

 ഫോക്സവാഗൺ അമിയോ, ഡീസൽ

ഫോക്സവാഗൺ അമിയോ, ഡീസൽ

അമിയോയുടെ പെട്രോൾ പതിപ്പിനെ അവതരിപ്പിച്ചായിരുന്നു ഫോക്സ്‌വാഗണിന്റെ സബ്-കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്കുള്ള അരങ്ങേറ്റം. പോളോയിലുള്ള അതെ പ്ലാറ്റ്ഫോമും എൻജിനുമാണ് അമിയോയിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

89ബിഎച്ച്പിയും 230എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ ടിഡിഐ ഡീസൽ എൻജിനായിരിക്കും അമിയോയിൽ ഉൾപ്പെടുത്തുക.

വില: 6.5-8.5 ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: ഒക്ടോബർ 2016

ടാറ്റ നെക്സൺ

ടാറ്റ നെക്സൺ

ടാക്സി കാറുകൾ എന്ന ലേബലിൽ നിന്നും രക്ഷനേടാൻ പുത്തൻ പാസഞ്ചർ കാറുകളുമായി ടാറ്റ എത്തുന്നു എന്നതിന് തെളിവാണ് ടിയാഗോ അടക്കമുള്ള കാറുകൾ. നിലവിൽ എസ്‌യുവി സെഗ്മെന്റിലുള്ള മത്സരം കൊഴുപ്പിക്കാൻ തന്നെയാകും ടാറ്റ നെക്സണിന്റെ വരവ്.

പുതിയ കാർ വാങ്ങുന്നുവെങ്കിൽ അല്പം കാക്കൂ; നിങ്ങൾക്കായിതാ കിടിലൻ കാറുകൾ

ഈ വർഷം തന്നെ വിപിണിപിടിക്കാനെത്തുന്ന സബ്-കോംപാക്ട് എസ്‌യുവിയാണ് നെക്സൺ. ഒരു കൺസ്പെറ്റ് രൂപത്തിലായിരുന്നു എക്സ്പോയിൽ നെക്സണിന്റെ അവതരണം. വിപണിപിടിക്കാനൊരുങ്ങുന്ന ഈ കോംപാക്ട് എസ്‌യുവിൽ മികച്ച പ്രതീക്ഷയാണ് ടാറ്റയും അർപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത സെഗ്മെന്റിലായി ടാറ്റ അവതരിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും വിപണിയിലൊരു ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

വില: 6.5-9 ലക്ഷം, ദില്ലി എക്സ്ഷോറൂം

ലോഞ്ച്: നവംബർ 2016

കൂടുതൽ വായിക്കൂ

ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലുള്ള കാറുകൾ

കൂടുതൽ വായിക്കൂ

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

 
കൂടുതല്‍... #കാർ #car
English summary
Best Upcoming Car Launches During Festival Season — Make Your Choice
Story first published: Wednesday, August 24, 2016, 16:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark