മാരുതിയെ മറികടക്കാൻ കച്ചക്കെട്ടി ഹ്യുണ്ടായ്

Written By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളാണ് ഹ്യുണ്ടായ് ഇന്ത്യ. 1998ൽ ചെറുവാഹനം സാൻട്രോയിലൂടെയാണ് ഇന്ത്യൻ വിപണിയിലേക്കൊരു കാൽവെപ്പ് നടത്തിയത്. പിന്നീടങ്ങോട്ട് മികച്ച പെർഫോമൻസുള്ള വാഹനങ്ങളും ഉന്നത ഗുണനിലവാരമുള്ള സേവനങ്ങളും കാഴ്ചവെച്ച് ജനങ്ങളുടെ വിശ്വാസവും നേടിയെടുത്തു ഹ്യുണ്ടായ്.

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ

നിലവിലിപ്പോൾ വിപണിയിൽ ഒരു വെല്ലുവിളിയായി നിലക്കൊള്ളുന്നത് മാരുതിയാണ്. മാരുതിയെ മറിക്കടക്കുക എന്ന ലക്ഷ്യത്തോടെ ഒരോ സെഗ്മെന്റിലായി പുത്തൻ കാറുകളെയാണ് ഒരുക്കി നിർത്തിയിരിക്കുകയാണ് ഹ്യുണ്ടായ്. ഈ വർഷം അവസാനത്തോടെ അല്ലെങ്കിൽ അടുത്തവർഷമാദ്യം വിപണിപ്പിടിക്കാൻ എത്തുന്ന പുത്തൻ അവതാരങ്ങളേതൊക്കെ എന്ന് നോക്കാം.

01.ഇയോൺ ഫേസ്‌ലിഫ്റ്റ്

01.ഇയോൺ ഫേസ്‌ലിഫ്റ്റ്

ഹ്യുണ്ടായുടെ എൻട്രിലെവൽ ഹാച്ച്ബാക്കാണ് ഇയോൺ. മാരുതി 800 പിൻവാങ്ങിയതിന് ശേഷം 800സിസി സെഗ്മെന്റിൽ എത്തുന്ന ആദ്യ കാറാണ് ഇയോൺ. ഇപ്പോൾ ഹ്യുണ്ടായ് ഇയോണിന്റെ പുത്തൻ പതിപ്പിനെ ഇറക്കാനിരിക്കുകയാണ്. കമ്പനിയുടെ 2.0ഡിസൈൻ ഫ്ലൂയിഡിക് സ്ട്രക്ചർ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പന.

01.ഇയോൺ ഫേസ്‌ലിഫ്റ്റ്

01.ഇയോൺ ഫേസ്‌ലിഫ്റ്റ്

നിലവിലുള്ള 814സിസി, 998സിസി പെട്രോൾ എൻജിൻ തന്നെയായിരിക്കും ഫേസ്‌ലിഫ്റ്റിലും ഉപയോഗിക്കുന്നത്. ഇയോണിന്റെ ഓട്ടോമാറ്റികും, ഡീസൽ യൂണിറ്റും വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയും ഇടുന്നുണ്ട് ഹ്യുണ്ടായ്.

വില- 3-4.50 ലക്ഷം

ലോഞ്ച്- ഓക്ടോബർ 2016

02. ഇലാൻട്ര

02. ഇലാൻട്ര

ഇന്ത്യയിലെത്തുന്ന ആറാം തലമുറയിൽപ്പെട്ട സെഡാനാണ് ഇലാൻട്ര. മുൻവശത്തെ സിങ്കിൾ സ്ലാറ്റ് ക്രോം ഗ്രില്ലിന് പകരം വലിയ ഹെക്സാഗണൽ ഗ്രില്ലാണ് പുതിയ ഇലാൻട്രയെ കൂടുതൽ സുന്ദരമാക്കുന്നത്. 2015 ലോസ് ഏഞ്ചൽസ് ഷോയിലാണ് പുത്തൻ ഇലാൻട്രയുടെ അവതരിപ്പിച്ചത്.

02. ഇലാൻട്ര

02. ഇലാൻട്ര

147ബിഎച്ച്പിയും 179എൻഎം ടോർക്കും നൽകുന്ന 2.0ലിറ്റർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. കൂടാതെ 1.6ലിറ്റർ ഡീസൽ, 1.8ലിറ്റർ പെട്രോൾ എന്നീ എൻജിനുകളും ഉൾപ്പെടുത്തിയേക്കാം.

വില- 15-18ലക്ഷം

ലോഞ്ച്- ഓക്ടോബർ-നവംബർ‍ 2016

03. ടസ്കൺ

03. ടസ്കൺ

ഹ്യുണ്ടായ്ക്ക് ക്രെറ്റ, സാന്റാ ഫെ എന്നീ രണ്ട് എസ്‌യുവികൾ വിപണിയിലുണ്ടെങ്കിലും ഇവ രണ്ടിന്റെ മദ്ധ്യത്തിലായി സ്ഥാനം പിടിക്കാനാകും ടസ്‌കണിന്റെ വരവ്. ഈ വർഷമെത്തുന്ന ഹ്യുണ്ടായുടെ മൂന്നാം തലമുറയിലുള്ള മോഡലാണ് ടസ്‌കൺ. ഹ്യുണ്ടായുടെ ഫ്ല്യൂയിഡിക് സ്ട്രക്ചർ 2.0ഡിസൈൻ പകർത്തിയിട്ടുള്ള സാന്റാ ഫെയുടെ ചെറു പതിപ്പെന്ന് വേണമെങ്കിൽ പറയാം ഇതിനെ.

03. ടസ്കൺ

03. ടസ്കൺ

114ബിഎച്ച്പിയുള്ള 1.7ലിറ്റർ ഡീസൽ എൻജിനും 182ബിഎച്ച്പിയുള്ള 2.0ലിറ്റർ ഡീസൽ എൻജിനുമാണ് ഈ വാഹനത്തിന് കരുത്തു പകരുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.

വില- 18-25ലക്ഷം

ലോഞ്ച്- 2016 അവസാനം/2017 ആദ്യം

04. വെർണ

04. വെർണ

2016 ബീജിംഗ് മോട്ടോർ ഷോയിൽ ഒരു കൺസെപ്റ്റ് രൂപത്തിലായിരുന്നു വെർണയുടെ അവതരണം. എലൈറ്റ് ഐ20യുടെ ഡിസൈനിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ വെർണയ്ക്ക് രൂപം നല്കിയിരിക്കുന്നത്. അതെ ഹെ‌ഡ്‌ലാമ്പും ക്രോം ഗ്രില്ലും പുതിയ വെർണയിലും ഉപോയഗിച്ചിരിക്കുന്നതായി കാണാം.

04. വെർണ

04. വെർണ

വെർണയുടെ അതെ 1.4ലിറ്റർ, 1.6ലിറ്റർ എൻജിൻ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടുത്തി ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലായിരിക്കും വെർണ എത്തുന്നത്.

വില- 8-14ലക്ഷം

ലോഞ്ച്- ജൂൺ-ജൂലൈ 2017

05. ഹെക്സാ സ്പേസ്

05. ഹെക്സാ സ്പേസ്

എംയുവി എന്ന ഒരേയൊരു സെഗ്മെന്റിലാണ് ഹ്യുണ്ടായ് കാറുകളൊന്നും അവതരിപ്പിക്കാതെയുള്ളത്. ഹെക്സ എത്തുന്നതോടുകൂടി ആ കുറവും പരിഹരിക്കുന്നതായിരിക്കും. ഐ10 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹെക്സയുടെ നിർമാണം.

 05. ഹെക്സാ സ്പേസ്

05. ഹെക്സാ സ്പേസ്

വെർണയിലുള്ള 1.4ലിറ്റർ, 1.6ലിറ്റർ എൻജിൻ തന്നെയായിരിക്കും ഹെക്സയ്ക്കും കരുത്തേകുന്നത്. മാരുതി എർടിഗ, ഹോണ്ട മൊബീലിയോ എന്നിവയാണ് ഹെക്സയ്ക്ക് എതിരാളികളാവുക.

വില- 7-10ലക്ഷം

ലോഞ്ച്- 2017 ആദ്യം

06. കാർലിനോ

06. കാർലിനോ

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വിറ്റാര ബ്രെസ എത്തിയതോടുകൂടി മാരുതിക്ക് ഉജ്ജ്വല നേട്ടമാണുണ്ടായിരിക്കുന്നത്. ഇതോടുകൂടി ഹ്യുണ്ടായും അതെ സെഗ്മെന്റിലൊരു കാറിനെ അവതരിപ്പിക്കുകയാണ്.

06. കാർലിനോ

06. കാർലിനോ

ഒരു കൺസ്പെറ്റായി 2016 ദില്ലി ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച കാർലിനോയാണ് കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ പുതിയ താരം. ക്രേറ്റയ്ക്ക് താഴെയായിട്ടാരിക്കും ഇതിന്റെ സ്ഥാനം. 1.2ലിറ്റർ പെട്രോൾ, 1.4ലിറ്റർ ഡീസൽ എന്നീ എൻജിനുകളായിരിക്കും ഈ പുത്തൻ വാഹനത്തിന് കരുത്തേകുക.

വില- 7-10ലക്ഷം

ലോഞ്ച്- 2017 അവസാനം/2018 ആദ്യം

കൂടുതൽ വായിക്കൂ

പുതിയ സെഡാൻ വാങ്ങൂ, വമ്പിച്ച ഓഫർ നേടൂ

കൂടുതൽ വായിക്കൂ

ടാറ്റയ്ക്ക് ശോഭയാർന്ന ഭാവി സമ്മാനിക്കും ഈ പുത്തൻ കാറുകൾ

 
കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Upcoming Hyundai Cars In India 2016-17; You Might Buy Onebenchmark
Story first published: Monday, June 20, 2016, 16:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark