ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

By Praseetha

വ്യത്യസ്ത സെഗ്മെന്റിൽപെട്ട കാറുകളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്ത്യൻ കാർ വിപണി. ദില്ലി ഓട്ടോഎക്സ്പോയിൽ ഇത്തവണ നിരവധി വാഹനങ്ങളാണ് മാറ്റുരയ്ക്കാനായി എത്തിയിരുന്നത്. അവയിൽ ചിലതൊക്കെ വിപണിയിൽ ഇതിനകം എത്തിക്കഴിഞ്ഞു അല്ലാത്തവ ഊഴത്തിനായുള്ള കാത്തിരിപ്പാണ്.

ഐക്കോണിക് സ്പോർട്സ് കാറുമായി ഷവർലെ

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇറങ്ങാൻ പോകുന്ന കാറുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. പുതിയ കാർ വാങ്ങാനുള്ള ഒരുക്കത്തിലാണ് നിങ്ങളെങ്കിൽ അല്പം കാത്തിരിക്കൂ. കുറേയേറെ നല്ല വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.

ടാറ്റാ ടിയാഗോ

ടാറ്റാ ടിയാഗോ

ടാറ്റാമോട്ടേഴ്സിന്റെ പുതിയ ഹാച്ച്ബാക്ക് ടിയാഗൊ മാർച്ച് 28ന് വിപണിയിൽ എത്തുമെന്നുള്ള മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. യുവതലമുറയെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പുതിയ ഹാച്ച് ബാക്കിന് രൂപം നൽകിയിട്ടുള്ളത്.

ടാറ്റാ ടിയാഗോ

ടാറ്റാ ടിയാഗോ

സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പ്, സിഗ്നേച്ചർ ഗ്രിൽ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖ്യാകർഷണം.1.2ലിറ്റർ പെട്രോൾ എൻജിനും 1.05ലിറ്റർ ഡീസൽ എൻജിനുമാണ് ടിയാഗൊയ്ക്ക് കരുത്തേകുന്നത്. ഇന്റിക്ക ഇവി2 ഹാച്ച്ബാക്കിന് പകരക്കാരനായിട്ടാണ് കമ്പനി ടിയാഗൊയെ എത്തിക്കുന്നത്. ഇതിന്റെ എക്സ്ഷോറൂം വില 3.5നും 5ലക്ഷത്തിനിടയിലാകാനാണ് സാധ്യത

മഹീന്ദ്ര നുവോസ്പോർട് (ക്വാണ്ടോ)

മഹീന്ദ്ര നുവോസ്പോർട് (ക്വാണ്ടോ)

മഹീന്ദ്ര പുതുക്കിയ ക്വാണ്ടോ കോംപാക്ട് എസ്‌യുവിയെ മാർച്ച് മാസത്തോടുകൂടി വിപണിയിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാത്രമല്ല നുവോസ്പോർട് എന്ന പുത്തൻ പേരിലാണ് ക്വാണ്ടോ ഫേസ്‌ലിഫ്റ്റ് എത്തുന്നത്. ഹെഡ്‌ലാമ്പിന് മുകളിലായി സ്പ്ലിറ്റ് ഡിആർഎലുകൾ, പുതിയ എയർ സ്കൂപ്പ്, ബ്ലാക്കെന്റ് ടെയിൽ‌ലാമ്പുകൾ, സൈഡ് ബോഡി ക്ലാഡിംഗ്, അലോയ് വീലുകൾ എന്നിവയാണ് ക്വാണ്ടോ ഫേസ്‌ലിഫ്റ്റിന്റെ പ്രത്യേകതകൾ.

മഹീന്ദ്ര നുവോസ്പോർട് (ക്വാണ്ടോ)

മഹീന്ദ്ര നുവോസ്പോർട് (ക്വാണ്ടോ)

എം-ഹോക്ക് എൻജിനാണ് ഈ 7 സീറ്റർ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മാനുവലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. 5.5 ലക്ഷത്തിനും 8.5 ലക്ഷത്തിനും ഇടയിലാണിതിന്റെ എക്സ്ഷോറൂം വില.

ഡാറ്റ്സൺ ഗോ ക്രോസ്

ഡാറ്റ്സൺ ഗോ ക്രോസ്

ഗോ-ക്രോസ് എത്തുന്നതോടുകൂടി ഡാറ്റ്സണും കോപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഇടം തേടുകയാണ്. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലാണ് ഈ പുതിയ ക്രോസ്ഓവർ മോഡലിനെ അവതരിപ്പിച്ചത്.

ഡാറ്റ്സൺ ഗോ ക്രോസ്

ഡാറ്റ്സൺ ഗോ ക്രോസ്

ഗോ പ്ലസ് എംപിവി പ്ലാറ്റ്ഫോമിലാണ് ഈ കോംപാക്ട് എസ്‌യുവിയുടെ നിർമാണം നടത്തിയിട്ടുള്ളത്. 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും ക്രോസ്ഓവറിന്റെ എക്സ്ഷോറൂം വില.

ഡാറ്റ്സൺ റെഡി ഗോ

ഡാറ്റ്സൺ റെഡി ഗോ

കൂടാതെ ചെറിയ കാർ സെഗ്മെന്റിൽ കമ്പനി റെഡി ഗോയേയും അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ എൻട്രി ലെവൽ ചെറു കാറുകളെ ലാക്കാക്കി കൊണ്ടാണ് ഈ വാഹനത്തെ ഇറക്കിയിരിക്കുന്നത്. 2.5 ലക്ഷത്തിനും 3.25 ലക്ഷത്തിനും ഇടയിലായിരിക്കും റെഡി ഗോയുടെ വില.

ജീപ്പ് ഗ്രാന്റ് ഷെരോക്കി

ജീപ്പ് ഗ്രാന്റ് ഷെരോക്കി

ഫിയറ്റ് ക്രൈസ്ലര്‍ ഉടമസ്ഥതയിലുള്ള ജീപ്പ് ഇതാദ്യമായാണ് കരുത്തുറ്റ മോഡലായ ഗ്രാന്റ് ഷെരോക്കിയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മസിലൻ ആകാരഭംഗിയുള്ള ഈ സ്പോർട് യൂടിലിറ്റി വാഹനം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റുമെന്നതിൽ സംശയമില്ല. 20 ഇഞ്ച് ക്രോം വീലാണ് മറ്റോരു ആകർഷണം.

 ജീപ്പ് ഗ്രാന്റ് ഷെരോക്കി

ജീപ്പ് ഗ്രാന്റ് ഷെരോക്കി

ഭാവിയിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് ജീപ്പ്. അതിനാൽ കോപറ്റേറ്റീവ് പ്രൈസിൽ ഇറക്കാനും സാധിക്കും. 35 ലക്ഷത്തിനും 45 ലക്ഷത്തിനും ഇടയിലായിരിക്കും ഷെരോക്കിയുടെ വില.

ഓ‍ഡി എ4

ഓ‍ഡി എ4

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച പുതുതലമുറയിലെ എ4 മോഡലിനെയാണ് കമ്പനി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നത്.

ഓ‍ഡി എ4

ഓ‍ഡി എ4

മുൻ തലമുറ മോഡലിനേക്കാൾ വലുപ്പമേറിയതും എന്നാൽ ഭാരം കുറഞ്ഞതുമാണ് എ4. 32 ലക്ഷത്തിനും 42 ലക്ഷത്തിനും ഇടയിലായിണിതിന്റെ വില.

ഇന്നോവ ക്രിസ്റ്റ

ഇന്നോവ ക്രിസ്റ്റ

പുതുതലമുറ ക്രിസ്റ്റയ്ക്ക് വഴിമാറി കൊടുത്തുകൊണ്ട് വില്പനയിൽ മികവ് പുലർത്തിയ പഴയ ഇന്നോവയുടെ നിർമാണം നിർത്തിവെച്ചിരിക്കുകയാണ് ടൊയോട്ട. ദില്ലി ഓട്ടോഎക്സ്പോയിലാണ് ക്രിസ്റ്റ അരങ്ങേറ്റം കുറിച്ചത്.

ഇന്നോവ ക്രിസ്റ്റ

ഇന്നോവ ക്രിസ്റ്റ

പഴയ ഇന്നോവയേക്കാൾ വലുപ്പം കൂടുതലും അടിമുടി മാറ്റങ്ങൾക്കും വിധേയമാക്കിയാണ് ക്രിസ്റ്റയെ എത്തിച്ചിരിക്കുന്നത്. 12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിലാണ് ക്രിസ്റ്റയുടെ വില നിശ്ചയിച്ചിരിക്കുന്നത്.

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

മേൽപറഞ്ഞവ കൂടാതെ ഫോഡും പുതിയ മസ്ടാങിനെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ആറാം തലമുറയിൽ പെട്ട മസ്ടാങിനെയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. 60 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയിലാണ് വില.

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

നിസാന്റെ ഹൈബ്രിഡ് വാഹനമായ എക്സ്ട്രെയിലും ടാറ്റയുടെ ഹെക്സയും ഈ വർഷം രണ്ടാം പകുതിയോട് കൂടി വിപണിയിൽ എത്തുന്നതായിരിക്കും.

ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ

ഇന്ത്യൻ കാർ വിപണി കുറേയേറെ ലോ‍ഞ്ചുകൾക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. അതുപോലെ ഉപഭോക്താകൾക്ക് തിരഞ്ഞെടുക്കാനായി വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് ഒരുങ്ങുന്നത്.

കൂടുതൽ വായിക്കൂ

മനംമയക്കും ഡിസൈനിൽ മെഴ്സിഡസ് ജി വാഗൺ

ഇന്ത്യൻ വീഥികളെ കീഴ്‌പ്പെടുത്താൻ നിസ്സാൻ ഗോഡ്സില്ല

Most Read Articles

Malayalam
English summary
Exciting New Car Launches In April And May 2016
Story first published: Tuesday, March 22, 2016, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X