നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

By Praseetha

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വളരെയേറെ ചലനങ്ങൾ സൃഷ്ടിച്ചൊരു വാഹനമാണ് റിനോ ഡസ്റ്റർ. ഈ സെഗ്മെന്റിൽ ഡസ്റ്ററിനെ ആദ്യമായി അവതരിപ്പിച്ചോൾ റിനോയ്ക്ക് ലഭിച്ച പ്രതികരണവും പ്രശസ്തിയും മറ്റ് നിർമാതാക്കൾക്കൊരു പ്രചോദനമാവുക തന്നെ ചെയ്തു. ചെറു എസ്‌യുവി വിപണിയിൽ തങ്ങളുടേതായൊരു മുദ്രപതിപ്പിക്കാൻ പരസ്പരം മത്സരിച്ചാണ് ഓരോ നിർമാതാക്കളും പുത്തൻ വാഹനങ്ങളിറക്കുന്നത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ ഫോഡ് മസ്‌താങ് ഇന്ത്യയിൽ

റിനോയുടെ ചെറുകാർ ക്വിഡാണ് നിലവിൽ വിപണി കൈയേറിക്കൊണ്ടിരിക്കുന്നത്. ക്വിഡിന്റെ വിപണിയിലുള്ള മികച്ച പ്രകടനം മാനിച്ച് അതെ പ്ലാറ്റ്ഫോമിൽ വിവിധ സെഗ്മെന്റിലായി പുത്തൻ കാറുകളിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിനോ. ഉടൻ വിപണിപിടിച്ചേക്കാവുന്ന റിനോയുടെ പുത്തൻ കാറുകളേതൊക്കെ എന്ന് നോക്കാം.

റിനോ ക്വിഡ് 1000സിസി എഎംടി

റിനോ ക്വിഡ് 1000സിസി എഎംടി

റിനോയുടെ കുഞ്ഞൻ കാറായ ക്വിഡ് തകർത്ത വില്പന കാഴ്ചവെച്ചുക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി ഈ 800സിസി വാഹനത്തിന്റെ ഒന്നരലക്ഷത്തോളം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്. വില്പനയിൽ ഒന്നാമതെത്താൻ മാരുതി ഓൾട്ടോയുമായി ഇഞ്ചോടിഞ്ച് പോരാടിച്ചുക്കൊണ്ടിരിക്കുകയാണ് ക്വിഡ്. വിലക്കുറവ് മാത്രമല്ല ക്വിഡിനെ മികച്ചതാക്കി മാറ്റിയത് എസ്‌യുവിയുടെ രൂപസാദൃശ്യവും കൂടാതെ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമെന്ന ഫീച്ചറുമാണ്.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

70ബിഎച്ച്പിയും 95എൻഎം ടോർക്കും നൽകുന്ന1.0ലിറ്റർ പെട്രോൾ എൻജിനാണ് പുത്തൻ ക്വിഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ 5സ്പീഡ് മാനുവൽ അല്ലെങ്കിൽ ആർ-എഎംടി (റിനോ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ) ആണ് നൽകിയിട്ടുള്ളത്.

റിനോ ക്യാപ്ച്ചർ

റിനോ ക്യാപ്ച്ചർ

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ ഡസ്റ്റർ കുതിച്ചേറുമ്പോൾ പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഡസ്റ്ററിനും മുകളിലായി ഇടംപിടിക്കാനാണ് റിനോ ഈ പുതിയ എസ്‌യുവിയെ എത്തിക്കുന്നത്. മഹീന്ദ്ര എക്സ്യുവി 500, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ ഹെക്സ എന്നീ വാഹനങ്ങളോടായിരിക്കും പോരടിക്കേണ്ടി വരിക.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

ഓൾവീൽ ഡ്രൈവ് ഓപ്ഷൻ ഉൾപ്പെടുത്തിയ ഈ എസ്‌യുവിയുടെ എൻജിൻ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. വിദേശ വിപണിയിൽ രണ്ട് പെട്രോൾ വേരിയന്റും രണ്ട് ഡീസൽ വേരിയന്റുമാണ് ലഭ്യമായിട്ടുള്ളത്.

വില: 12-15ലക്ഷം

ലോഞ്ച്: 2017

റിനോ ക്വിഡ് കോംപാക്ട് എസ്‌യുവി

റിനോ ക്വിഡ് കോംപാക്ട് എസ്‌യുവി

റിനോ ക്വിഡ് വിജയകരമായ യാത്ര തുടർന്നുക്കൊണ്ടിരിക്കെ ഇതെ പ്ലാറ്റ്ഫോമിൽ എച്ച്ബിസി എന്ന കോഡ്നാമത്തിലൊരു കോംപാക്ട് എസ്‌യുവിയെ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റിനോ. ക്വിഡ് 1.0ലിറ്റർ മോഡലിലുള്ള ഫീച്ചറുകളും എൻജിനുമായിരിക്കും ഈ വാഹനത്തിലും ഉൾക്കൊള്ളിക്കുക.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

ക്വിഡിലുള്ള 64 മുതൽ 69ബിഎച്ച്പി നൽകുന്ന 1.0ലിറ്റർ എൻജിനാണ് ഈ കോംപാക്ട് എസ്‌യുവിക്കും കരുത്തേകുന്നത്. 5സ്പീഡ് മാനുവൽ അല്ലെങ്കിൽ ആർ-എഎംടിയായിരിക്കും ഉൾപ്പെടുത്തുക.

വില: 4-6ലക്ഷം

ലോഞ്ച്: 2017 അവസാനം

റിനോ ക്വിഡ് കോംപാക്ട് സെഡാൻ

റിനോ ക്വിഡ് കോംപാക്ട് സെഡാൻ

ഒരുവിധമെല്ലാ നിർമാതാക്കളും പുത്തൻ വാഹനങ്ങളിറക്കണമെന്ന് ആഗ്രഹിക്കുന്ന കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്ക് റിനോയും ഒരു പുത്തൻ വാഹനത്തെ അവതരിപ്പിക്കുന്നു. ക്വിഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി എൽബിസി എന്ന കോഡ് നാമത്തിലാണ് ഈ വാഹനമിറക്കുന്നത്.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

കിഡ്വിന്റെ 1.0ലിറ്റർ മോഡലിലുള്ള എല്ലാ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് ഈ കോംപാക്ട് സെഡാനിന്റെ നിർമാണവും നടത്തുന്നത്. മാരുതി സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ് എന്നീ വാഹനങ്ങളായിരിക്കും മുഖ്യ എതിരാളികൾ.

വില:3-5ലക്ഷം

ലോഞ്ച്: 2017

ന്യൂ ജനറേഷൻ റിനോ ഡസ്റ്റർ

ന്യൂ ജനറേഷൻ റിനോ ഡസ്റ്റർ

എസ്‌യുവി സെഗ്മെന്റിൽ ഇതിനകം തന്നെ മികച്ച വില്പന കാഴ്ചവെച്ചുവെങ്കിലും അല്പമൊന്ന് മെച്ചപ്പെടുത്താനായി ഡസ്റ്ററിനെ നീളവും വലുപ്പവും കൂട്ടി, പുതുമകൾ നിറച്ച് വിപണിയിലെത്തിക്കുകയാണ് റിനോ. മൂന്നാമതൊരു സീറ്റ് നിരകൂടി ഉൾപ്പെടുത്തുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

ഡസ്റ്ററിൽ നിലവിലുള്ള അതെ എൻജിൻ തന്നെയാണ് പുത്തൻ തലമുറയിലും ഉപയോഗിക്കുന്നത്. എന്നാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ കരുത്തും മൈലേജും പ്രതീക്ഷിക്കാം പുതുതലമുറ ഡസ്റ്ററിൽ നിന്ന്.

വില: 9-13 ലക്ഷം

ലോഞ്ച്: 2017

റിനോ കോംപാക്ട് ഫാമിലി എംപിവി

റിനോ കോംപാക്ട് ഫാമിലി എംപിവി

റിനോ ലോഡ്ജി വേണ്ടത്ര ശ്രദ്ധപിടിക്കാതെ പോയൊരു വാഹനമാണ്. ഒരു പ്രീമിയം മോഡലാക്കി പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പുത്തൻ എംപിവിയെ വിപണിയിൽ എത്തിക്കുന്നത്. ക്വിഡിലേതിന് സമാനമായ സിഎംഎഫ്-എ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും പുതിയ എംപിവിയുടേയും നിർമാണം.

നിരത്തിലിറങ്ങാനിരിക്കുന്ന പുത്തൻ റിനോ കാറുകൾ

ക്വിഡിന്റെ പ്ലാറ്റ്ഫോമായതിനാൽ കോംപറ്റിറ്റീവ് പ്രൈസിൽ ഇറക്കുമെന്നും പ്രതീക്ഷിക്കാം. ഡസ്റ്ററിലുള്ള അതെ എൻജിൻ അല്ലെങ്കിൽ ക്വിഡിന്റെ 1.0ലിറ്റർ എൻജിനുമായിരിക്കാം ഉൾപ്പെടുത്തുക.

വില: 6-8ലക്ഷം

ലോഞ്ച്: 2017അവസാനം- 2018 ആദ്യം

കൂടുതൽ വായിക്കൂ

7 സീറ്റർ ഡസ്റ്ററുമായി റിനോ...

കൂടുതൽ വായിക്കൂ

പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

Most Read Articles

Malayalam
കൂടുതല്‍... #റിനോ #renault
English summary
Upcoming Renault Cars In India 2016-17
Story first published: Wednesday, July 13, 2016, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X