പുതിയ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

By Praseetha

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിനും വിപണി വിഹിതം വർധിപ്പിക്കുന്നതിനും ടൊയോട്ട പുത്തൻ കാറുകളെ നിരത്തിലെത്തിക്കുന്നു. ജനപ്രിയ എസ്‌യുവിയായ ഇന്നോവയ്ക്ക് പകരമെത്തിയ പുത്തൻ തലമുറ ക്രിസ്റ്റയാണ് ടൊയോട്ടയിൽ നിന്നും അടുത്തിടെ വിപണിയിലെത്തിയ വാഹനം.

കുറഞ്ഞ വിലയ്ക്കുള്ള മികച്ച 5 ഡീസൽ കാറുകൾ

അടുത്ത രണ്ട് വർഷങ്ങളിലായി പുതിയ ചില കാറുകളെ ഇന്ത്യയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ജർമ്മൻ കാർ നിർമാതാവ്. ടൊയോട്ടയിൽ നിന്നും ഇന്ത്യയിലെത്തിച്ചേരുന്ന കാറുകളുടെ വിവരങ്ങളാണ് ചുവടെചേർത്തിരിക്കുന്നത്. ഇതുവഴി ടൊയോട്ട പുതിയ സെഗ്മെന്റിനും തുടക്കം കുറിക്കുന്നു കൂടുതലറിയാൻ തുടർന്നു വായിക്കൂ.

ടൊയോട്ട ഫോർച്ച്യൂണർ ഫേസ്‍ലിഫ്റ്റ്

ടൊയോട്ട ഫോർച്ച്യൂണർ ഫേസ്‍ലിഫ്റ്റ്

ഇന്ത്യയിൽ മികച്ച വില്പനനേടിയെടുത്തൊരു എസ്‌യുവി തന്നെയാണ് ഫോർച്യൂണർ. നിലവിലുള്ള മസിലൻ ആകാരവും സ്പോർടി ലുക്കും നിലനിർത്തി ചില കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടാണ് പുത്തൻ തലമുറ ഫോർച്യൂണറിന്റെ രംഗപ്രവേശം. വിദേശ വിപണികളിൽ ഇതിനകം തന്നെ വില്പനയും ആരംഭിച്ചുക്കഴിഞ്ഞു.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

ട്വിൻ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ബംബർ, ക്രോം ബോഡറോടുകൂടിയ ഫോഗ് ലാമ്പ്, പ്രോജക്ടർ ഹെ‌ഡ്‌ലാമ്പ്, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ് എന്നീ സവിശേഷതകളാണ് പുറമെ നൽകിയിരിക്കുന്നത്. നിലവിലുള്ള മോഡലിനേക്കാളും കട്ടികൂടിയ വീൽ ആർച്ചുകളാണ് ഈ ഫോർച്ച്യൂണറിനുള്ളത്. ഇതുകൂടാതെ ടെയിൽ ലാമ്പുകൾക്ക് ചുറ്റുമായി റിഫ്ലെക്ടർ ഘടിപ്പിച്ചിട്ടുണ്ടെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

കോളോറയെ അനുസ്മരിപ്പിക്കും വിധമാണിതിന്റെ ഡ്യുവൽ ടോൺ ഇന്റീരിയർ. എൻജിനെ കുറിച്ച് പറയുകയാണെങ്കിൽ 2.4ലിറ്റർ, 2.8ലിറ്റർ ജിഡി ഡീസൽ എൻജിനുകളാണ് ഈ പുത്തൻ തലമുറയ്ക്ക് കരുത്തേകുന്നത്. 2.4ലിറ്റർ 160ബിഎച്ച്പിയും 400എൻഎം ടോർക്കും ഉല്പാദിപ്പിക്കുമ്പോൾ 117ബിഎച്ച്പിയും 450എൻഎം ടോർക്കുമാണ് 2.8ലിറ്റർ എൻജിനുള്ളത്. 6സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊപ്പം ടുവീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വില: 23-25ലക്ഷം

ലോഞ്ച്- 2016 അവസാനം

ടൊയോട്ട വിയോസ്

ടൊയോട്ട വിയോസ്

സെഡാൻ സെഗ്മെന്റിൽ അത്രയധികം തിളങ്ങാൻ ടൊയോട്ടയ്ക്ക് സാധിച്ചില്ലെന്ന് വേണം പറയാൻ. ടാക്സി സെഗ്മെന്റിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന എത്യോസും കോറോളയും ഒഴിച്ച് മറ്റ് വാഹനങ്ങൾക്കൊന്നും ഈ സെഗ്മെന്റിൽ വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. എത്യോസിനും കോറോളയ്ക്കുമിടയിലായിട്ടാരിക്കും വിയോസ് സ്ഥാനം പിടിക്കുക. മാരുതി സിയാസ്, ഹോണ്ട സിറ്റി എന്നിവയോട് മല്ലിടാനായിരിക്കും വിയോസ് എത്തിച്ചേരുക.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

ഒക്ടാഗണൽ ഗ്രില്ലും വീതികൂടിയ എയർ ഇൻടേക്കുമാണ് മുൻഭാഗത്തിനൊരു പൗരുഷഭാവം നൽകുന്നത്. ഉയർന്ന ഷോൾഡർ ലൈനും വീതിയേറിയ വീൽ ആർച്ചും മറ്റൊരു സവിശേഷതയാണ്. കോളോറയിൽ നിന്നും പ്രചോദനമേറ്റിട്ടുള്ളതാണ് ഇന്റീരിയർ ഘടന. ബ്ലാക്ക്, ബീജ് നിറത്തിലാണ് അകത്തളമൊരുക്കിയിരിക്കുന്നത്. ക്രോം ഇൻസേർട്ടുകളും അലൂമിനിയം അക്സെന്റുകളും അകത്തളത്തിലെ ആഡംബരത വർധിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട്.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

107ബിഎച്ച്പിയും 141എൻഎം ടോർക്കും നൽകുന്ന 1.5ലിറ്റർ പെട്രോൾ എൻജിനും 87ബിഎച്ച്പിയും 205എൻഎം ടോർക്കുമുള്ള 1.4ലിറ്റർ ഡീസൽ എൻജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4സ്പീഡ് ഓട്ടോമാറ്റികാണ് ഈ എൻജിനുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

വില: 8-10ലക്ഷം

ലോഞ്ച്- 2017

ടൊയോട്ട റഷ്

ടൊയോട്ട റഷ്

കടുത്ത മത്സരങ്ങൾ നിലനിൽക്കുന്ന കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് ഇതുവരെ ടൊയോട്ടയ്ക്കൊരു പ്രവേശനം സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. റഷിന്റെ വരവോടുകൂടി ആ പോരായ്മയും നികത്തപ്പെടുകയാണ്. ഏഷ്യൻ വിപണിയിൽ ദൈഹാട്സ് റഷ് എന്ന പേരിലാണ് ഈ വാഹനം വിറ്റഴിക്കുന്നത്. ഡിസൈൻ വച്ച് നോക്കുകയാണെങ്കിൽ ഫോർച്ച്യൂണറിന്റെ ചെറുപകർപ്പെന്ന് വേണമെങ്കിൽ പറയാം.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായ് ക്രേറ്റ, റിനോ ഡസ്റ്റർ എന്നീ വാഹനങ്ങളോട് കിടപിടിക്കാനാണ് സെവൻ സീറ്റർ റഷ് എത്തുന്നത്. വലുപ്പമേറിയ ഫ്രണ്ട് ഗ്രില്ലും പുതിയ ബംബർ ഡിസൈനും കാറിനൊരു സ്പോർടി ലുക്ക് നൽകുന്നു. പ്രോജക്ടർ ഹെഡ്‌ലാമ്പും എൽഇഡി ലൈറ്റുകളുമാണ് മറ്റൊരു പ്രത്യേകത.

പുത്തൻ സെഗ്മെന്റിന് തുടക്കമിട്ട് പുതിയ ടോയൊട്ട കാറുകൾ ഇന്ത്യയിലേക്ക്

1.5ലിറ്റർ പെട്രോൾ എൻജിനാണ് റഷിന് കരുത്ത് പകരുന്നത്. എന്നാൽ ഇന്ത്യയിൽ കോറോളയിലുള്ള 1.4ലിറ്റർ ഡീസൽ എൻജിനാണ് ഉപയോഗിക്കുക. 67ബിഎച്ച്പിയും 170എൻഎം ടോർക്കുമാണ് ഈ ഡീസൽ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

വില: 8-14ലക്ഷം

ലോഞ്ച്- 2017

കൂടുതൽ വായിക്കൂ

നിരത്തിലിറങ്ങാനൊരുങ്ങി ഷവർലെ ട്രെയിൽബ്ലെയിസർ

കൂടുതൽ വായിക്കൂ

റോള്‍സ് റോയ്‌സ് ഡോൺ ഇന്ത്യയിൽ; വിലയറിയാം

Most Read Articles

Malayalam
കൂടുതല്‍... #ടോയൊട്ട #toyota
English summary
Upcoming Toyota Cars In India in 2016-17
Story first published: Saturday, July 9, 2016, 13:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X