ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

By Praseetha

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവായ ഫോക്‌സ്‌വാഗണ്‍ കോംപാക്ട് സെഡാൻ സെഗ്മെന്റിൽ അവതരിപ്പിക്കുന്ന അമിയോ വിപണിയിലെത്തിച്ചേർന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ച കാര്‍ എന്ന ടാഗ് ലൈനോടെയാണ് അമിയോ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള കമ്പനിയുടെ ആദ്യത്തെ സബ്-4 മീറ്റർ സെഡാൻ കൂടിയാണ് അമിയോ.

മൺസൂൺക്കാലത്തെ കാർ ലോഞ്ചുകൾ

ട്രെന്റ് ലൈൻ, കംഫേർട് ലൈൻ, ഹൈലൈൻ എന്നീ ഓപ്ഷനുകളിൽ ലഭ്യമാക്കിയിട്ടുള്ള അമിയോയുടെ പെട്രോൾ വകഭേദമാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. 5.14 ലക്ഷം മുതൽ 6.91ലക്ഷം വരെയാണ് അമിയോയുടെ മുംബൈ എക്സ്ഷോറൂം വില.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

പോളോയിലുള്ള 1.2ലിറ്റർ എംപിഐ ത്രീസിലിണ്ടർ പെട്രോൾ എൻജിനാണ് അമിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

5സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള എൻജിൻ 74ബിഎച്ച്പിയും 110എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

അടുത്തു തന്നെ അമിയോയുടെ ഡീസൽ വേരിയന്റിനേയും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുകൂലമായ വിധത്തിലുള്ള രൂപകല്‍പനയാണ് അമിയോയിൽ നടത്തിയിരിക്കുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

ഫോക്‌സ്‌വാഗണിന്റെ ശ്രദ്ധേയ മോഡലുകളായ പോളോ, വെന്റോ എന്നിവയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അമിയോയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

കരുത്തുറ്റ ബോഡിയും മികച്ച ഡ്രൈവിങ് അനുഭൂതിയും പ്രദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

പുതിയ ഫീച്ചറുകളും സൗകര്യങ്ങളുമാണ് അമിയോയിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ബംബർ, പ്രോജക്ടർ ഹെഡ്‌ലാമ്പ്, ഹോറിസോണ്ടൽ ഫോഗ് ലാമ്പുകൾ, പുതിയ അലോയ് വീൽ, പുതുക്കിയ റിയർ പ്രോഫൈൽ എന്നിവയാണ് അമിയോയുടെ പുറമെയുള്ള പ്രത്യേകതകൾ.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

ഇതിനെല്ലാം പുറമെ ഈ സെഗ്‌മെന്റില്‍ മറ്റാരും പരീക്ഷിക്കാത്ത റെയിന്‍ സെന്‍സിംഗ് വൈപ്പർ, സ്റ്റാറ്റിക്ക് കോർണെറിംഗ് ലൈറ്റ്, ക്രൂയിസ് കണ്‍ട്രോൾ എന്നീ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ ഉപയോഗിച്ചിട്ടുണ്ട്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

ഇരട്ട ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവയ്ക്കൊപ്പം റിയർ വ്യൂ ക്യാമറ, പാർക്കിംഗ് സെൻസർ എന്നിവയും അമിയോയുടെ സുരക്ഷ ഉറപ്പാക്കാന്നു.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ടെലിസ്കോപിക് സ്റ്റിയറിംഗ് വീൽ, റിയർ ഏസി വെന്റുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, വൈദ്യുത നിയന്ത്രിത ഒവിആർഎംമുകൾ, എൽഇഡി ടേൺ ഇന്റിക്കേറ്റർ എന്നിവയും അകത്തളത്തിലെ പ്രത്യേകതകളാണ്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത 'അമിയോ'

സ്വിഫ്റ്റ് ഡിസയർ, ഫോഡ് ഫിഗോ ആസ്പെയർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് എക്സെന്റ് എന്നിവരാണ് അമിയോയ്ക്കുള്ള എതിരാളികൾ

ഫോക്സ്‌വാഗൺ അമിയോ വേരിയന്റുകളും എക്സ്ഷോറൂം വിലയും

ഫോക്സ്‌വാഗൺ അമിയോ വേരിയന്റുകളും എക്സ്ഷോറൂം വിലയും

  • ട്രെന്റ്‌ലൈൻ- 5,13,864 (മുംബൈ), 5,24,300(ദില്ലി)
  • കംഫേർട് ലൈൻ- 5,87,914(മുംബൈ), 5,99,950 (ദില്ലി)
  • ഹൈലൈൻ- 6,91,680(മുംബൈ),7,05,900 (ദില്ലി)
  • കൂടുതൽ വായിക്കൂ

    കാർപ്രേമികൾക്ക് ഹരമാകാൻ നിസ്‌മോ

    കൂടുതൽ വായിക്കൂ

    മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

Most Read Articles

Malayalam
കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
Volkswagen Ameo Compact Sedan Launched In India For Rs. 5.14
Story first published: Monday, June 6, 2016, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X