ഫോക്സ്‌വാഗണിന്റെ കരുത്തുറ്റ കാർ എത്തുന്നു!

Written By:

ഫോക്സ്‌വാഗൺ പുതിയ പോളോ ജിടിഐ ഹാച്ച്ബാക്ക് ഓട്ടോ എക്സപോയിലെ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. പോളോ കൂടാതെ മറ്റ് മൂന്ന് പുതിയ വാഹനങ്ങൾ കൂടി ഫോക്സ്‌വാഗൺ വിപണിയിൽ എത്തിക്കുന്നുണ്ട്. അമിയോ കോംപാക്ട് സെഡാൻ, ടിഗ്വാൻ പ്രീമിയം എസ്‌യുവി, പസാറ്റ് ജിടിഇ പ്ളഗ്-ഇൻ ഹൈബ്രിഡ് എന്നിവയാണ് ആ മൂന്ന് അവതാരങ്ങൾ.

ഫോക്സ്‌വാഗണിന്റെ പൂനയിലുള്ള ചകൻ പ്ളാന്റിൽ വെച്ചാണ് ഇതിന്റെ നിര്‍മാണം നടന്നത്. നിലവിൽ ഇന്ത്യൻ റോഡുകളിൽ ഇതിന്റെ പരീക്ഷണ ഓട്ടം നടന്നുവരികയാണ്. പോളോ ജിടിഐ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സ്ളൈഡുകളിലേക്ക് നീങ്ങൂ.

എൻജിൻ

എൻജിൻ

1.8ലിറ്റർ ടിഎസ്ഐ പെട്രോൾ എൻജിനാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 189.30ബിഎച്ചിപി കരുത്തും 320എൻഎം ടോർക്കും നൽകുന്നു.

ഗിയർബോക്സ്

ഗിയർബോക്സ്

7സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ മാനുവൽ ട്രാൻസ്മിഷൻ ലഭ്യമല്ല.

സ്പീഡ്

സ്പീഡ്

6.7 സെക്കന്റ് കൊണ്ട് പൂജ്യം മുതൽ 100km/h വേഗത കൈവരിക്കാനുള്ള ശേഷി ഇതിനുണ്ട്. 236km/h ആണ് പോളോയുടെ ഏറ്റവും ഉയർന്ന സ്പീഡ്.

മൈലേജ്

മൈലേജ്

ലിറ്ററിന് 8.85കിലോമീറ്റർ മൈലേജാണ് ഈ ഹാച്ച്ബാക്കിനുള്ളത്. ഡ്രൈവിംഗ് സ്റ്റൈൽ അനുസരിച്ച് ഈ മൈലേജിൽ മാറ്റം വരുന്നതാണ്.

ഫോക്സ്‌വാഗണിന്റെ കരുത്തുറ്റ കാർ വരുന്നു!

ഫോക്സ്‌വാഗൺ പോളോ ജിടിഐ ഹാച്ച്ബാക്കിനെ സികെഡി(Completely Knocked Down) വഴിയായിരിക്കും വിപണിയിലവതരിപ്പിക്കുക. 20ലക്ഷത്തിന്

മുകളിലായിരിക്കും ഇതിന്റെ എക്സ്ഷോറൂം വില.

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
Volkswagen Polo GTI Indian Debut Most Likely At 2016 Auto Expo
Story first published: Friday, January 22, 2016, 17:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark