ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

By Praseetha

ജർമൻ കാർനിർമാതാവായ ഫോക്സ്‌വാഗൺ ഇന്ത്യയിലെത്തിക്കുന്ന പുതിയ വാഹനമാണ് ടിഗ്വാൻ. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഈ എസ്‌യുവിയുടെ ആദ്യ പ്രദർശനം നടത്തിയത്. ഇന്ത്യൻ വിപണിയിലെത്തുന്നതിന് മുമ്പായുള്ള യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടിഗ്വാൻ ഫൈവ് സ്റ്റാർ സ്കോർ നേടിയിരിക്കുന്നു.

മുമ്പത്തേക്കാളും കൂടുതൽ സുരക്ഷ ഉറപ്പാക്കി ഹോണ്ട സിറ്റി

2017 മുതൽ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും സുരക്ഷ കർശനമാക്കണമെന്നാണ് ഇന്ത്യൻ നിയമം അനുശാസിക്കുന്നത്. അതുനുസരിച്ച് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് ഓരോ നിർമാതാക്കളും ശ്രദ്ധിക്കുന്നതും. ഉടനെ വിപണിയിലെത്തുമെന്ന് സൂചന നൽകിയിട്ടുള്ള ഫോക്സ്‌വാഗൺ ടിഗ്വാന്റെ ക്രാഷ് ടെസ്റ്റും ഫൈവ് സ്റ്റാർ‍ റേറ്റിംഗിലൂടെ വിജയം കണ്ടെത്തിയിരിക്കുന്നു.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

മുതിർന്നവർ, കുട്ടികൾ, കാൽനടയാത്രക്കാർ, ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്രാഷ് ടെസ്റ്റ് നടത്തപ്പെട്ടത്.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

മികച്ച നിലവാരമുള്ള സീറ്റുകളും സീറ്റ് ബെൽറ്റുകളും, എയർബാഗ്, ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം എന്നിവയ്ക്കാണ് ടിഗ്വാൻ ഫൈവ് സ്റ്റാർ കരസ്ഥമാക്കിയത്.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

ഒന്നാം തലമുറ ടിഗ്വാൻ ഇന്ത്യൻ മണ്ണിൽ എത്തിയില്ലെങ്കിലും രണ്ടാം തലമുറ ടിഗ്വാൻ അടുത്ത വർഷം ഉടനെ വിപണിയിലെത്തുമെന്നാണ് അറിയിപ്പ്.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

സുരക്ഷയ്ക്ക് ലഭിച്ച ഫൈവ് സ്റ്റാർ റേറ്റിംഗ് ടിഗ്വാന് വിപണിപിടിക്കുന്നതിൽ കൂടുതൽ സഹായകമാകുമെന്നതിൽ ഒട്ടും സംശയമില്ല.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് എത്തുന്നത്. 125ബിഎച്ച്പിയും 180ബിഎച്ച്പിയും നൽകുന്ന പെട്രോൾ എൻജിനും 115ബിഎച്ച്പിയും 240ബിഎച്ച്പിയും ഉള്ള ഡീസൽ എൻജിനിലുമാണ് വിദേശ വിപണിയിൽ ടിഗ്വാൻ എത്തിയിരിക്കുന്നത്.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സായിരിക്കും ഇതിൽ ഉൾപ്പെടുത്തുക.

ഇന്ത്യയിലെത്തും മുൻപെ 5 സ്റ്റാർ റേറ്റിംഗ് നേടി ഫോക്സ്‌വാഗൺ ടിഗ്വാൻ

പ്രാദേശികമായി അസെംബിൾ ചെയ്യുന്ന ടിഗ്വാൻ എന്ന് വിപണിയിലെത്തുമെന്ന് ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അടുത്തവർഷം ലോഞ്ച് ഉറപ്പിക്കാം.

കൂടുതൽ വായിക്കൂ

മഹീന്ദ്ര വിപണിയിലെത്തിക്കുന്ന പുത്തൻ കാറുകൾ

കൂടുതൽ വായിക്കൂ

ബലെറോയെ അടിച്ചമർത്തി കെയുവി; എന്താ എസ്‌യുവിയുടെ പ്രഭ മങ്ങിയോ?

Most Read Articles

Malayalam
കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
Set To Launch Soon VW Tiguan Scores 5-Star Rating In Euro NCAP Crash Test
Story first published: Saturday, June 25, 2016, 15:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X