കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

Written By:

ജർമൻ കാർ നിർമാതാവായ ഫോക്സ്‌വാഗൺ 1.9 ലക്ഷം കാറുകൾ തിരിച്ച് വിളിക്കുന്നു. വായു മലിനീകരണം നിർണയിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പരിശോധനയ്ക്കാണ് ഇന്ത്യയിൽ നിലവിൽ വില്പനയിലുള്ള ഇത്രയധികം ഡീസൽ കാറുകൾ തിരിച്ച് വിളിക്കുന്നത്.

ഡിസയറിനെ വെല്ലാനെത്തി ഇന്ത്യൻ നിർമിത അമിയോ

അടുത്തമാസം മുതലാണ് നടപടികൾ സ്വീകരിക്കുന്നത്. കമ്പനി സ്വമേധയാ കൈക്കൊള്ളുന്ന നടപടിയാണ് തിരിച്ചുവിളിക്കലെന്നാണ് മാർക്കറ്റിങ് വിഭാഗം തലവൻ കമൽ ബസു അറിയിച്ചിട്ടുള്ളത്.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

യുഎസിൽ ഫോക്സ്‌വാഗൺ കാറുകളിലെ എമിഷൻ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതായുള്ള കണ്ടെത്തലിനെ തുടർന്ന് നിരവധി കാറുകൾ തിരിച്ച് വിളിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

ഇന്ത്യയിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുവാദത്തോടെയായിരിക്കും തിരിച്ച് വിളിച്ചുള്ള പരിശോധനകൾ നടത്തുക.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

ഫോക്സ്‌‌വാഗൺന്റെ ഇഎ 189 സീരീസിൽപെടുന്ന 1.2ലിറ്റർ, 1.5ലിറ്റർ, 1.6ലിറ്റർ, 2.0ലിറ്റർ ഡീസൽ എൻജിനുകളായിരിക്കും പരിശോധനയ്ക്കായി തിരിച്ച് വിളിക്കുക.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

യുഎസിലും യൂറോപ്പിലുമായി ഒരു കോടിയിലേറെ ഡീസൽ കാറുകളിൽ മലിനീകരണ തോത് കുറച്ച് കാട്ടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചിരുന്നതായി കമ്പനി സമ്മതിച്ചിരുന്നു.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

ഈ സംഭവത്തിന് ശേഷം ഇന്ത്യയിലെ ഫോക്സ്‌വാഗൺ ഡീസൽ കാറുകളുടെ വില്പനയിലും വമ്പിച്ച ഇടിവ് സംഭവിച്ചിരുന്നു.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

ഈ വർഷം രണ്ടാം പകുതിയോടെയാണ് 1.90 ലക്ഷത്തോളം വരുന്ന ഡീസൽ കാറുകളെ തിരിച്ച് വിളിക്കുന്നത്.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

വിദേശ രാജ്യങ്ങളിൽ എമിഷൻ സോഫ്റ്റ്‌വെയറിൽ നടത്തിയ തട്ടിപ്പ് ഇന്ത്യയിലും തുടർന്നിട്ടുണ്ടോ എന്നുള്ള വിശദപരിശോധനയ്ക്കാണ് കാറുകൾ വിളിച്ച് വരുത്തുന്നത്.

 കൃത്രിമത്വം; 1.9 ലക്ഷം ഫോക്സ്‌വാഗൺ കാറുകൾ തിരിച്ച് വിളിക്കുന്നു

നിലവിൽ ഭാരത് സ്റ്റേജ്-നാല് നിലവാരമുള്ളതാണ് ഫോക്സ്‌വാഗൺ കാറുകൾ.

കൂടുതൽ വായിക്കൂ

കേരളത്തിൽ ഡീസൽ വാഹനങ്ങൾക്ക് നിരോധനം

കൂടുതൽ വായിക്കൂ

മികച്ച മൈലേജുള്ള 10 ഡീസൽ എസ്‌യുവികൾ

കൂടുതല്‍... #ഫോക്സ്‌വാഗൺ #volkswagen
English summary
1.9 Lakh Diesel Cars To Be Recalled In July

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark