വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

Written By:

എസ്‌യുവി നിർമാതാക്കളിൽ പ്രഗത്ഭരായ സ്വീഡിഷ് കാർ നിർമാതാവ് വോൾവോ പുതിയ പ്രീമിയം എസ്90 സെഡാന്റെ ഇന്ത്യയിലുള്ള ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. വോൾവോ എസ് 80 ലക്ഷ്വറി സെഡാനുകൾക്ക് പകരക്കാരനായി എത്തുന്ന എസ്90 നവംബർ നാലിയിരിക്കും വിപണിയിലെത്തിച്ചേരുക.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

വോൾവോയുടെ നിലവിലുള്ള എസ്‌യുവികൾക്ക് സമാനമായ ഡിസൈൻ ഫിലോസഫിയാണ് ഈ വാഹനത്തിലും പിൻതുടർന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ ആകർഷണീയമായ തരത്തിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നതും.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

വോൾവോ എസ് 60, വി40, എസ്60 ക്രോസ് കൺട്രി, വി40 ക്രോസ് കൺട്രി, എക്സ്‌സി60, എക്സ്‌സി90 എന്നീ വാഹനങ്ങളുടെ ശ്രേണിയിലാണ് ഈ സെഡാനും ഇടംപിടിക്കുക.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

എല്ലാ മികച്ച ഫീച്ചറുകളും സാങ്കേതികതകളും ഉൾപ്പെടുത്തി എസ്90-ന്റെ ഒരേയൊരു വേരിയന്റിനെ മാത്രമാണ് വോൾവോ ഇറക്കിയിരിക്കുന്നത്.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

വോൾവോയുടെ സ്കാലേബിൾ പ്രൊഡക്ട് ആർകിടെക്ചർ(എസ്‌പിഎ) പ്ലാറ്റ്ഫോമിൽ ഡിസൈൻ ചെയ്ത എസ്90 സെഡാന് 2.0ലിറ്റർ ഇ ഡ്രൈവ് ടർബോചാർജ്ഡ് ഡീസൽ എൻജിനാണ് കരുത്തേകുന്നത്.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

190ബിഎച്ച്പിയും 400എൻഎം ടോർക്കും നൽകുന്ന ഈ എൻജിനിൽ 8 സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

വളരെ മനോഹരമായ അകത്തളം,വലുപ്പമേറിയ ക്യാബിൻ ,ബൂട്ട്സ്പേസ്, മഹോഹരമായ മീറ്റർ കൺസോൾ,മുന്തിയ ഇനം ഓഡിയോ സിസ്റ്റം, ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവയാണ് എടുത്തു പറയേണ്ടതായിട്ടുള്ള സവിശേഷതകൾ.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

മറ്റ് വോൾവോ വാഹനങ്ങളിൽ കാണുന്നതുപോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് എസ്90 യിലും ഉള്ളത്. മൃഗങ്ങൾ അല്ലെങ്കിൽ മറ്റെന്തിങ്കിലും റോഡിലൂടെ കടന്നുപോകുമ്പോൾ മുൻകൂട്ടി സിഗ്നൽ നൽകുകയും അവയുടെ മേൽ ഇടിക്കാതിരിക്കാൻ സ്വയം ബ്രേക്ക് ചെയ്യുന്നതുമായിട്ടുള്ള പൈലറ്റ് അസിസ്റ്റന്റ് സംവിധാനവും ഈ സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

വോൾവോയുടെ എസ് 90ക്ക് പരമാവധി 130 കിലോ മീറ്റര്‍ വേഗതയില്‍ ലെയിന്‍ മാര്‍ക്കിംഗിലൂടെ കുതിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

ക്ലീൻ സോൺ ടെക്നോളജി എന്ന മറ്റൊരു സാങ്കേതികത കൂടി ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാറിനകത്തെ അനാവശ്യമായിട്ടുള്ള വസ്തുക്കളും പൊടിപടലങ്ങളും നീക്കം ചെയ്യുന്നൊരു സംവിധാനമാണിത്.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

എസ്ഐപിഎസ് എയർ ബാഗുകൾ, ഇന്റലിജൻസ് ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, പൈലറ് അസ്സിസ്റ്റൻസ് എന്നിവയാണ് ഈ വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്ന ഘടകങ്ങൾ.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

നവംബറോടുകൂടി വിപണിപിടിക്കാനിരിക്കുന്ന വോൾവോയുടെ ഈ പ്രീമിയം സെഡാന് എക്സ്ഷോറൂം 55നും 60 ലക്ഷത്തിനുമിടയിലായിരിക്കും വില.

വൻ സുരക്ഷാ കവചമൊരുക്കി വോൾവോ എസ്90 നവംബറിലെത്തും

ബിഎംഡബ്ല്യൂ 5 സീരീസ്, ഓഡി എ6, മെഴ്സിഡസ് ബെൻസ് ഇ-ക്ലാസ്, ജാഗ്വർ എക്സ്എഫ് എന്നീ വാഹനങ്ങൾക്ക് പ്രതിയോഗിയായിട്ടായിരിക്കും എസ്90 സെഡാൻ നിരത്തിലെത്തുക.

കൂടുതല്‍... #വോൾവോ #volvo
English summary
Volvo To Launch S90 In India On November 4th
Please Wait while comments are loading...

Latest Photos