ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

Posted By:

സ്വീഡിഷ് കാർ നിർമാതാവായ വോൾവോ പുതുക്കിയ വി40 ഹാച്ച്ബാക്ക്, വി40ക്രോസ് കൺട്രി കാറുകളെ ഇന്ത്യയിലെത്തിച്ചു. വി40 ന് ദില്ലി എക്സ്ഷോറൂം 25.49ലക്ഷവും ക്രോസ് കൺട്രിക്ക് 27.20ലക്ഷവുമാണ് വിപണിവില.

To Follow DriveSpark On Facebook, Click The Like Button
ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

‍ഡിസൈനിനെ കുറിച്ച് പറയുമ്പോൾ ഒരു പ്രത്യേകതയുണ്ട്. സ്‌കാന്‍ഡിനേവിയന്‍ ശൈലിയിലുള്ള രൂപകല്പനയും തോര്‍സ് ഹാമര്‍ ഹെഡ്‌ലൈറ്റുകളുമാണ് രണ്ടുകാറുകളിലും ഉപയോഗിച്ചിരിക്കുന്നത്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

വോള്‍വോയുടെ തന്നെ എക്‌സ്‌സി 90, എസ് 90 തുടങ്ങിയ കാറുകളിൽ മാത്രമാണ് ഇത്തരം ഹെഡ്‌ലൈറ്റുകള്‍ ഉള്ളത്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

പെഡസ്ട്രിയന്‍ എയര്‍ബാഗ് എന്ന സുരക്ഷാസംവിധാനവും വോള്‍വോ ഈ കാറുകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ആഢംബരവാഹന വിഭാഗത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലുള്ളൊരു ഫീച്ചർ.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

കാൽനട യാത്രക്കാരെ വാഹനം ഇടിക്കുകയാണെങ്കില്‍ അവരുടെ തലയ്ക്ക് പരിക്കൊന്നും ഏൽക്കാതിരിക്കാനുള്ളൊരു സുരക്ഷാ സംവിധാനമാണിത്

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

വോള്‍വോ കാറുകളുടെ അവതരണ ചടങ്ങില്‍ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ടോം വോണ്‍ ബോസ്‌ടോഫാണ് കാറുകളുടെ ഈ പ്രത്യേകതകളെ കുറിച്ച് വിശദീകരിച്ചത്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

പെഡസ്ട്രിയന്‍ എയര്‍ബാഗ് കൂടാതെ പതിവ് സുരക്ഷാ ക്രമീകരണങ്ങളായ എബിഎസ്, ഇഎസ്‌പി, 7 എയർബാഗുകൾ, പാർക്ക് അസിസ്റ്റ് സെൻസറുകൾ, ക്യാമറ എന്നീ സജ്ജീകരണങ്ങളും ഈ കാറുകളിലുണ്ട്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

ഡ്യുവൽ ടോൺ അപ്ഹോൾസ്ട്രെ, ഇലക്ട്രിക്കലി അഡ്‍സ്റ്റബിൾ സീറ്റ്, മെമ്മറി ഫംഗ്ഷനുള്ള ഡ്രൈവർ സീറ്റ്, ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനരോമിക് സൺറൂഫ് എന്നിവയും ഈ വോൾവോ കാറുകളുടെ സവിശേഷതകളാണ്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

വി40, വി40 ക്രോസ് കൺട്രി കാറുകൾക്ക് കരുത്തേകാൻ 2.0ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 148ബിഎച്ച്പിയും 320എൻഎം ടോർക്കുമാണ് ഈ എൻജിനുള്ളത്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

അതേസമയം വി40 ക്രോസ് കൺട്രി ടോപ്പ് എന്റ് കാറുകളുടെ കരുത്ത് 187ബിഎച്ച്പിയും 300എൻഎം ടോർക്കുമുള്ള 2.0ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

ഈ എല്ലാ എൻജിനുകളിലും 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്.

ഇതുവരെയില്ലാത്ത ഫീച്ചറുകളുമായി വോൾവോക്കാറുകൾ ഇന്ത്യയിൽ!!

പുതിയ വോൾവോ കാറുകൾക്ക് ബിഎംഡബ്ല്യൂ 1 സീരീസ്, മെഴ്സിഡസ് എ ക്ലാസ് എന്നിവരായിരിക്കും ഇന്ത്യൻ നിരത്തിലെ മുൻനിര എതിരാളികൾ.

വോൾവോ വി40 ദില്ലി എക്സ്ഷോറൂം വില:

വോൾവോ വി40 ദില്ലി എക്സ്ഷോറൂം വില:

  • വി40 ഡി3 കൈനറ്റിക്: 25.49ലക്ഷം
  • വി40ഡി3 ആർ-ഡിസൈൻ: 28.53ലക്ഷം
വോൾവോ വി40 ക്രോസ് കൺട്രി ദില്ലി എക്സ്ഷോറൂം വില:

വോൾവോ വി40 ക്രോസ് കൺട്രി ദില്ലി എക്സ്ഷോറൂം വില:

  • വോൾവോ വി40 ക്രോസ് കൺട്രി ഡി3 ഇൻസ്ക്രിപ്ഷൻ: 29.4ലക്ഷം
  • വോൾവോ വി40 ക്രോസ് കൺട്രി ടി4 മോമെന്റം: 27.2ലക്ഷം
കൂടുതല്‍... #വോൾവോ #volvo
English summary
2017 Volvo V40 & V40 Cross Country Launched In India; Prices Start At Rs 25.49 Lakh
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark