ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

Written By:

ഇലക്ട്രിക് റെയിൽവെ സംവിധാനത്തെ കുറിച്ച് നമ്മുക്കേവർക്കും അറിയാമെങ്കിലും ഇലക്ട്രിക് ഹൈവെയെ കുറിച്ച് കേട്ടറിവ് തന്നെയില്ല. എന്നാൽ ഇലക്ട്രിക് ഹൈവേയും കടന്നുവന്നിരിക്കുന്നു. സ്വീഡനിലാണ് ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈവെ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

മധ്യ സ്വീഡനിലെ യാവ്‌ലെയിൽ ഇ16 ഹൈവേയിലാണ് രണ്ട് കിലോമീറ്റർ ദൂരത്തേക്ക് ഇലക്ട്രിക് റോഡ് തുറന്ന് നൽകിയിട്ടുള്ളത്. ജൂൺ 22 നായിരുന്നു സ്വീഡനിലെ പുതിയ ഇ-ഹൈവെ പരീക്ഷണത്തിനായി തുറന്ന് കൊടുത്തത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

സ്വീഡനിലെ ട്രാൻസ്പോർട്ട് ഭരണസമതിയുമായി കൂടിയാലോചിച്ച് സീമെൻസാണ് ലോകത്തിലെ ആദ്യത്തെ ഇഹൈവെ സിസ്റ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

ട്രക്ക് നിർമാതാക്കളായ സ്കാനിയയുമായുള്ള പങ്കാളിത്തത്തിലാണ് സീമെൻസ് ഈ പദ്ധതിയാരംഭിച്ചത്. സീമെൻസിന്റെ ഇഹൈവെ സിസ്റ്റം കാലിഫോർണിയയിലും ആരംഭിക്കുന്നതാണ്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

സ്കാനിയായുടെ ഇലക്ട്രിക് മോട്ടോറുകൾ ഘടിപ്പിച്ച ട്രക്കുകൾ ഉപയോഗിച്ചാണ് ആദ്യഘട്ട പരീക്ഷണയോട്ടം നടത്തിയത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്വീഡന്‍ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

ഫോസില്‍ ഇന്ധനങ്ങള്‍ പാടെ ഉപേക്ഷിച്ച് 2030 ഓടുകൂടി പ്രകൃതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിരത്തിലിറക്കമെന്നാണ് സ്വീഡന്റെ ലക്ഷ്യം.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

ഇലക്ട്രിക് റെയിൽ പോലെ റോഡിന് മുകളിലായി ഇലക്ട്രിക് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ലൈനിലിൽ നിന്നും വൈദ്യുതി സ്വീകരിക്കുന്ന പാന്റോഗ്രാഫ് ഘടിപ്പിച്ച ട്രക്കുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

യൂറോ 6 മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്ന സ്‌കാനിയയുടെ ഡീസല്‍ ട്രക്കുകളിലാണ് വൈദ്യുത ഹൈവെയിലുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം നടത്തിയത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ പാന്റോഗ്രാഫ് ഉയര്‍ത്തി വൈദ്യുതി സ്വീകരിക്കാനും വൈദ്യുത റോഡ് അവസാനിക്കുന്നയിടത്ത് അത് താഴ്ത്തി ഇന്ധനത്തിൽ ഓടാനും സാധിക്കും.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

ഈ പരീക്ഷണം വിജയകരമായാൽ പാത ഇരട്ടിപ്പിക്കാനുള്ള പദ്ധതിയിലാണ് സ്വീഡൻ ഭരണാധികാരികൾ.

കൂടുതൽ വായിക്കൂ

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

കൂടുതൽ വായിക്കൂ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന റോഡ് ചിഹ്നങ്ങൾ

 
കൂടുതല്‍... #റോഡ് #road
English summary
World’s first electric road opens in Sweden
Story first published: Friday, June 24, 2016, 12:11 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark