ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

Written By:

2016 സാമ്പത്തിക വർഷത്തിലെ വില്പന നിരക്കുകൾ പരിഗണിക്കുമ്പോൾ പാസഞ്ചർ കാറുകളുടെ വിഭാഗത്തിൽ 7.8ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. വിപണിയിൽ പുത്തൻ ലോഞ്ചുകൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ നേരെമറിച്ച് വിപണിയിൽ ഇതിനകം തന്നെ സ്ഥാനമുറപ്പിച്ചിട്ടുള്ള ചില ബ്രാന്റുകൾ വൻ പരാജയമാണ് നേരിട്ടിരിക്കുന്നത്.

എന്നും എക്കാലവും മൂല്യചുതി സംഭവിച്ചിട്ടില്ലാത്ത വാഹനങ്ങൾ

അത്തരത്തിൽ വില്പനയിൽ മികവ് പുലർത്താൻ സാധിക്കാതെ വന്ന ചില കാറുകളെയാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ നിന്ന് തന്നെ മാഞ്ഞ്പോകാനുള്ള സാധ്യതയാണ് കാണുന്നത്.

10. ഫോക്സ്‌വാഗൺ ജെറ്റ

10. ഫോക്സ്‌വാഗൺ ജെറ്റ

ഫോക്സ്‌വാഗൺ ജെറ്റയാണ് ലിസ്റ്റിൽ പത്താം സ്ഥാനത്തുള്ളത്. ഈ വർഷത്തെ കണക്ക് പ്രകാരം 1,940 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം 2,165 യൂണിറ്റുകൾ വിറ്റഴിച്ച ജെറ്റയ്ക്ക് വില്പനയിൽ വൻ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

9. ഫിയറ്റ് അവഞ്ചുറ

9. ഫിയറ്റ് അവഞ്ചുറ

പുണ്ടോയുടെ ക്രോസോവർ പതിപ്പായ അവഞ്ചുറയാണ് ഒമ്പതാം സ്ഥാനത്തുള്ളത്. 1,906 യൂണിറ്റുകളാണ് ഈ വർഷം വിറ്റഴിച്ചിട്ടുള്ളത്. ലോഞ്ച് ചെയ്യതപ്പോൾ തോട്ട് മികച്ച രീതിയിലുള്ള വില്പനയായിരുന്നില്ല ഈ മോഡൽ കാഴ്ചവെച്ചിരുന്നത്. ഫിയറ്റിന്റെ പെർഫോമൻസ് വേരിയന്റായ അബ്രാത്ത് അവഞ്ചുറയും ഒരു പരാജയമായിരുന്നു വേണം പറയാൻ.

8. റിനോ പൾസ്

8. റിനോ പൾസ്

റിനോ ഡസ്റ്ററും ക്വിഡും മികച്ച വില്പന കാഴ്ചവെച്ചിട്ടുള്ളവയാണെങ്കിൽ പൾസിന് വേണ്ടത്ര പ്രതികരണം ലഭിച്ചില്ല. കഴിഞ്ഞവർഷം 2,301 യൂണിറ്റുകൾ വിറ്റഴിക്കാൻ കഴിഞ്ഞെങ്കിൽ ഈ സാമ്പത്തിക വർഷത്തിൽ 1,712 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കാൻ കഴിഞ്ഞത്.

7. ഹ്യുണ്ടായ് ഇലാൻട്ര

7. ഹ്യുണ്ടായ് ഇലാൻട്ര

ഇലാൻട്രയുമായി ഹ്യുണ്ടായ് ഏഴാം സ്ഥാനത്താണുള്ളത്. ഐ20യും ഗ്രാന്റ് ഐ10നും മികച്ച വില്പന നേടിക്കൊടുത്ത കാറുകളായപ്പോൾ ഇലാൻട്രയ്ക്ക് വിപണിയിൽ വേണ്ടത്ര പെർഫോമൻസ് നേടിയെടുക്കാനായില്ല. ഈ സെഡാന്റെ 1,708 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്.

6. ഷവർലെ സെയിൽ യുവിഎ

6. ഷവർലെ സെയിൽ യുവിഎ

ആറാംസ്ഥാനത്തുള്ളത് ഷവർലെയുടെ സെയിൽ യുവിഎ എന്ന ഹാച്ച്ബാക്കാണ്. ഇന്ത്യയിൽ വിറ്റഴിക്കാനായി വളരെ പ്രയാസം നേരിട്ടൊരു മോഡലാണിത്. ഈ സാമ്പത്തിക വർഷത്തിൽ 1,507 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

5. ഫിയറ്റ് ലിനീയ

5. ഫിയറ്റ് ലിനീയ

സാമാന്യം നല്ല എൻജിനും ഭേദപ്പെട്ട രൂപഭംഗിയുമുള്ള ഒരു ഫിയറ്റ് വാഹനമാണിത്. ലിനീയയുടെ 1,447 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. ടർബോചാർജ്ഡ് പെട്രോൾ എൻജിനാണെങ്കിൽ കൂടിയും വേണ്ടത്ര ജനശ്രദ്ധ നേടാൻ സാധിച്ചില്ല.

4. ഷവർലെ ക്രൂസ്

4. ഷവർലെ ക്രൂസ്

ഷവർലെയുടെ ഫ്ലാഗ്ഷിപ്പ് സെഡാൻ ക്രൂസാണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്. കരുത്തുറ്റ ഡീസൽ എൻജിനും മികച്ച ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ കൂടി മോശപ്പെട്ട രീതിയിലുള്ള വില്പനയാണ് കാഴ്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 1,401 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ടെങ്കിൽ 935 യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ വിറ്റഴിക്കാൻ കഴിഞ്ഞിട്ടുള്ളത്.

3. റിനോ സ്‌കാല

3. റിനോ സ്‌കാല

മോശപ്പെട്ട വില്പനയിൽ മൂന്നാം സ്ഥാനത്തുള്ളത് റിനോ സ്കാലയാണ്. പൾസിനെ പോലെ സ്‌കാലയ്ക്കും മികച്ച വില്പന നേടാൻ കഴിഞ്ഞില്ല. 1,473 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത് 830 മാത്രമാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

2. മഹീന്ദ്ര വൈബ്

2. മഹീന്ദ്ര വൈബ്

മഹീന്ദ്രയുടെ ഹാച്ച്ബാക്ക് വൈബാണ് രണ്ടാം സ്ഥാനത്തുള്ളത്. ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്തതാണ് വില്പന കുറയാനുള്ള കാരണമായി കമ്പനി കാണുന്നത്. 609 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിൽക്കാൻ സാധിച്ചിട്ടുള്ളത്.

1. റിനോ ഫ്ല്യുവെൻസ്

1. റിനോ ഫ്ല്യുവെൻസ്

ഈ സാമ്പത്തിക വർഷത്തിൽ വളരെ മോശപ്പെട്ട രീതിയിൽ വില്പന കൈവരിച്ചിട്ടുള്ള മോഡലാണ് റിനോ ഫ്ല്യുവെൻസ്. റിനോയുടെ മൂന്ന് മോഡലുകളാണ് ഈ ലിസ്റ്റിൽ പെട്ടിരിക്കുന്നത്. വെറും 113യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

കാണൂ സ്ത്രീകൾക്ക് യോജിച്ച 10 കാറുകൾ

ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

കാണാം മോഷ്ടാക്കളുടെ പത്ത് പ്രിയ കാറുകൾ

 
കൂടുതല്‍... #കാർ #car
English summary
Ten least selling cars in FY16: Elantra, UVA join the list

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark