പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

Written By:

ജാപ്പനീസ് ഇരുചക്ര വാഹനനിർമാതാവായ യമഹ പുതിയ എൻവിഎക്സ് 150 സ്കൂട്ടറിനെ അവതരിപ്പിക്കുന്നു. ഈ വർഷമവസാനത്തോടെ ഇന്തോനേഷ്യൻ വിപണിയിലെത്തിക്കുമെന്ന് നിശ്ചയിച്ച ഈ സ്കൂട്ടറിന്റെ പരീക്ഷണയോട്ടം നടത്തി വരികയാണ്.

To Follow DriveSpark On Facebook, Click The Like Button
 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

യമഹ മോട്ടോർബൈക്കുകളുടെ ഡിസൈനിൽ നിന്നും പ്രചോദനം കൊണ്ട് ബൈക്കിനു സമാനമായ ശൈലിയിലാണ് ഈ സ്കൂട്ടർ നിർമിച്ചിരിക്കുന്നത്.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

യമഹ ആർ ത്രീ ബൈക്കിലേതുപോലെ ഡ്യുവൽ ഹെഡ്‌ലാമ്പാണ് ഈ സ്കൂട്ടറിന്റെ മുഖ്യാകർഷണം. പുതുമയാർന്ന എക്സോസ്റ്റ്, എൽഇഡി ബ്രേക്ക് ലൈറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

ജപ്പാൻ വിപണിയിലുള്ള എൻമാക്സ് സ്കൂട്ടറിലേതുപോലെ പെറ്റൽ ഡിസ്ക് ബ്രേക്കാണ് ഈ സ്കൂട്ടറിൽ നൽകിയിട്ടുള്ളത്.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

125 കിലോഗ്രാം ഭാരമുള്ള ഈ സ്കൂട്ടറിൽ എബിഎസ്, അലോയ് വീലുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

സ്മാർട് എൻട്രി സിസ്റ്റം, സീറ്റിനടിയിലുള്ള സ്റ്റോറേജ്, 5.8 ഇഞ്ച് എൽസിഡി ഡാഷ്ബോർഡ്, 25 ലിറ്റർ സ്റ്റോറേജ് സ്പേസ്, 14 ഇഞ്ച് ടയറുകൾ എന്നീ പ്രത്യേകതകളും ഈ സ്കുട്ടറിനുണ്ട്.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

ഈ പുതിയ 150സിസി സ്പോർട്സ് സ്കൂട്ടർ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാം.

 പുതിയ സ്പോർട്സ് സ്കൂട്ടറുമായി യമഹ!!!

ഇന്ത്യയിൽ നിലവിലുള്ള ഒരേയോരു പ്രീമിയം സ്കൂട്ടറാണ് അപ്രീലിയ എസ്ആർ 150. ആ നിരയിലേക്കായിരിക്കും ഈ പുതിയ സ്പോർട്സ് സ്കൂട്ടറിന്റെ എൻട്രി.

  
കൂടുതല്‍... #യമഹ #yamaha
English summary
Yamaha NVX 150 Scooter Spotted Testing
Story first published: Saturday, October 15, 2016, 17:32 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark