2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോർന്നു

Written By:

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യന്‍ റോഡുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ റോഡ് ടെസ്റ്റ് നടത്തുന്ന ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് എഡിഷന്റെ ചിത്രങ്ങള്‍ ഔദ്യോഗിക വരവിലേക്കുള്ള സൂചനയും നല്‍കിയിരുന്നു.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഇപ്പോള്‍ ഇതാ വീണ്ടും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ ഒരല്‍പം വ്യത്യസ്തതയുണ്ട്. മറകള്‍ ഒന്നും കൂടാതെയുള്ള പ്രൊഡക്ഷന്‍ വേര്‍ഷന്‍ ഇക്കോസ്‌പോര്‍ടിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിന്റെ ഡിസൈന്‍ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുകയാണ് പുതിയ ചിത്രങ്ങള്‍. ഹണികോമ്പ് ഘടനയില്‍ ഒരുങ്ങുന്ന ട്രാപസോയിഡല്‍ ഗ്രില്ലില്‍ ക്രോം സ്ലാറ്റുകള്‍ ഇടംപിടിക്കുന്നു.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് ഒപ്പമുള്ള L-Shaped ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറാണ്. ഫോഗ് ലാമ്പ് ക്ലസ്റ്ററിലുള്ള ഇന്‍ഡിക്കേറ്ററുകളും വലുപ്പമേറിയ ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

17 ഇഞ്ച് അലോയ് വീലും, വിന്‍ഡോകള്‍ക്ക് ലഭിച്ച ക്രോം അണ്ടര്‍ ലൈനുമാണ് സൈഡ് പ്രൊഫൈലിന് അവകാശപ്പെടാവുന്ന ഡിസൈന്‍ മാറ്റങ്ങള്‍.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ടെയില്‍ ഗെയ്റ്റില്‍ സാന്നിധ്യമറിയിക്കുന്ന സ്‌പെയര്‍ വീല്‍ ഡിസൈന്‍, പുതിയ മോഡലും പിന്തുടരുന്നു. പുതുക്കിയ സ്‌കിഡ് പ്ലേറ്റ് മാത്രമാണ് റിയര്‍ എന്‍ഡ് പ്രൊഫൈലിന്റെ സവിശേഷത.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

2016 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ഫോര്‍ഡ് അവതരിപ്പിച്ച ഇക്കോസ്‌പോര്‍ടിന് സമാനമായാകും 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റും വന്നെത്തുക.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള 8 ഇഞ്ച് സിങ്ക്3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാകും മോഡലില്‍ ഇടംപിടിക്കുക.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

പഴയ എഞ്ചിന്‍ മുഖം തന്നെയാകും ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പിന്തുടരുക. 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ Ti-VCT പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ TDCi ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് നിലവില്‍ ലഭ്യമാകുന്നത്.

ടാറ്റയ്ക്ക് മുമ്പെ ഫോര്‍ഡ് എത്തുമോ? 2017 ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

അതേസമയം, പുതിയ ഡ്രാഗണ്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ മോഡലില്‍ സാന്നിധ്യമറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #ഫോഡ് #spy pics #എസ്‌യുവി
English summary
2017 Ford EcoSport Facelift Spied Undisguised For The First Time In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark